പീരിയഡ്സ് ട്രാക്കറിനെ കണ്ണുമടച്ച് വിശ്വസിക്കല്ലേ..; കാര്യമുണ്ട്, ശ്രദ്ധിക്കുക
ആർത്തവദിവസങ്ങൾ കൃതൃമായി ഓർത്തിരിക്കാൻ ഭൂരിപക്ഷം സ്ത്രീകളും പെൺകുട്ടികളും പീരിയഡ്സ് ട്രാക്കറുകൾ ഉപയോഗിക്കാറുണ്ട്. ഇനി
ഈ ആപ്പ് തുറക്കുമ്പോൾ ഒന്നോർത്തോളൂ, ഇതൊരു ശരിക്കും വലിയൊരു 'ആപ്പ്' ആണ്
ആർത്തവദിവസങ്ങൾ കൃതൃമായി ഓർത്തിരിക്കാൻ ഭൂരിപക്ഷം സ്ത്രീകളും പെൺകുട്ടികളും പീരിയഡ്സ് ട്രാക്കറുകൾ ഉപയോഗിക്കാറുണ്ട്. ഇനി
ഈ ആപ്പ് തുറക്കുമ്പോൾ ഒന്നോർത്തോളൂ, ഇതൊരു ശരിക്കും വലിയൊരു 'ആപ്പ്' ആണ്. ഓർഗനൈസേഷൻ ഫോർ ദ് റിവ്യു ഓഫ് കെയർ ആൻഡ് ഹെൽത് ആപ്‌സ് ഒർച(ORCHA)യുടെ പഠനം അനുസരിച്ച് യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ചിൽ നാല് പീരിയഡ് ട്രാക്കർ ആപ്പുകളും ഉപയോക്താക്കളുടെ അതീവ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കു വെയ്ക്കുന്നവരാണ്. ദ് ഡെയിലി മെയിലാണ് ഈ പഠനം സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത്രയും സ്വകാര്യമായ വിവരങ്ങൾ മറ്റു കമ്പനികളുമായി പങ്കിടുന്ന പീരിയഡ് ട്രാക്കറുകൾക്കെതിരെ വിദഗ്ധരുൾപ്പെടെ രംഗത്ത് വന്നുകഴിഞ്ഞു.
പീരിയഡ് ട്രാക്കറുകളായ ഏകദേശം 21 ഓളം ആപ്പുകളും ഉപയോക്താക്കളെക്കുറിച്ചുള്ള സ്വകാര്യം വിവരങ്ങൾ തേഡ് പാർട്ടിയ്ക്ക് വിൽക്കുന്നുണ്ട്. 25 ൽ 24 ആപ്പുകളും ഉപയോക്താവിന്റെ ആരോഗ്യ ഡേറ്റകൽ ആരോഗ്യം സംബന്ധിച്ചുള്ള ആപ്പ് ഡവലപ്പർക്കു നൽകുന്നുണ്ട്. ഇതൊന്നും ആപ്പുകൾ ഇതുവരെ നിഷേധിച്ചിട്ടില്ല. മാർക്കറ്റിങിനും ഗവേഷണ കാര്യത്തിനുമാണ് തങ്ങൾ ഈ ആപ്പിന്റെ സേവനം ഉപയോഗിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഉപയോക്താവ് ലൈംഗികതയിൽ ഏർപ്പെടുന്നത് സംബന്ധിച്ച വിവരങ്ങളും ഗർഭനിരോധന രീതികളുടെ വിശദാംശങ്ങളും ആർത്തവ സമയം സംബന്ധിച്ച ഡാറ്റകളുമാണ് പ്രധാനമായും പങ്കു വെയ്ക്കുന്നത്.
Read more: ജനപ്രിയ ബജറ്റ് ഫോണുകളുടെ വില കുത്തനെ ഉയരും, കാരണം ഇതാണ്!
എല്ലാത്തിനും ആപ്പിനെ ആശ്രയിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; എന്തിനും ഏതിനും പ്ലേ സ്റ്റോറിൽ പോയി ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് ട്രെന്‌ഡ് പോലെയായിരിക്കുകയാണ് ഇപ്പോൾ. ഡേറ്റ ചോർത്തലും അത് വിൽക്കലുമാണ് ഭൂരിപക്ഷം വരുന്ന ആപ്പുകളുടെയും ലക്ഷ്യം.എൻക്രിപ്റ്റഡ് ആപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം സൈൻ-ഇൻ ചെയ്യാനായി പ്രധാന ഇമെയിൽ അഡ്രസ് നൽകാതെ മറ്റൊരെണ്ണം ഉപയോഗിക്കുക എന്നത് മാത്രമാണ് ഒരു പരിധി വരെ സുരക്ഷിതരാകാനുള്ള മാർഗം. ഉപയോക്താവിന്റെ വിശദമായ ഡാറ്റകൾ പീരിയഡ് ട്രാക്കിങ് ആപ്പുകൾ ശേഖരിക്കുന്നുണ്ട്.
Read more: 'പണം കവരും ആപ്പുകൾ'! നിങ്ങളുടെ ഫോണിലുണ്ടോ? ഉടൻ ഡീലീറ്റ് ചെയ്യുക!
കൗണ്ട് എന്ന ഗവേഷണ സ്ഥാപനത്തിലെ ഡേറ്റാ വിശകലന വിദഗ്ധ മികോ യക്കാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഇത്തരത്തില‍്‍ ലൈംഗികത, ഗർഭിണിയാകാനുള്ള താൽപര്യം, ഗർഭനിരോധന രീതിയൊക്കെ ശേഖരിക്കുന്നു.പീരിയഡ് പ്ലസ് (Period Plus), നാച്വറൽ സൈക്കിൾസ് (Natural Cycles) തുടങ്ങിയ ആപ്പുകൾ എൻക്രിപ്റ്റഡാണ് എന്ന് മികോ ചൂണ്ടിക്കാട്ടി. പീരിയഡ് ട്രാക്കർ ഉപയോഗിക്കുന്നവർ ആപ്പുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കില്ലെന്നു പറയുന്ന ആപ്പുകൾ ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യും മുൻപ് പ്രൈവസി പോളിസിയെക്കുറിച്ച് ബോധ്യമുണ്ടാകണം.