Disney+ Hotstar : ഇനി മൊബൈലില്‍ ലൈവ് ക്രിക്കറ്റ് കാണാം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ സ്ട്രീം വെറും 49 രൂപയ്ക്ക്
ഈ വര്‍ഷം സെപ്റ്റംബറില്‍, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ 499 രൂപ മുതല്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. എല്ലാ പ്ലാനുകളും വാര്‍ഷിക പ്ലാനുകളാണ്. ഈ പ്ലാനുകള്‍ക്ക് ഇനിപ്പറയുന്ന വിലയുണ്ട്
ഈ വര്‍ഷം സെപ്റ്റംബറില്‍, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ (Disney+ Hotstar) : ഇനി മൊബൈലില്‍ ലൈവ് ക്രിക്കറ്റ് കാണാം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ സ്ട്രീം വെറും 49 രൂപയ്ക്ക് 499 രൂപ മുതല്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. എല്ലാ പ്ലാനുകളും വാര്‍ഷിക പ്ലാനുകളാണ്. ഈ പ്ലാനുകള്‍ക്ക് ഇനിപ്പറയുന്ന വിലയുണ്ട്. മൊബൈല്‍ പ്ലാന്‍ (Mobile plan) പ്രതിവര്‍ഷം 499 രൂപ, സൂപ്പര്‍ പ്രതിവര്‍ഷം 899 രൂപ, പ്രീമിയം 1499 രൂപ എന്നിങ്ങനെ.
എന്നാല്‍, കാത്തിരിക്കുന്നത് വന്‍ ഓഫറാണ്. തിരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ ഇപ്പോള്‍ ഇന്‍ഡ്രൊക്ടറി മൊബൈല്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നു. ഈ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് വാര്‍ഷികാടിസ്ഥാനത്തിലാണ് ലഭ്യമാക്കുന്നത്. എന്നാല്‍ പ്രതിമാസ, അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ പണം നല്‍കണം. ഇതിനര്‍ത്ഥം യോഗ്യരായ ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ലൈവ് ക്രിക്കറ്റ് മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉള്ളടക്കവും പ്രതിമാസം 49 രൂപയ്ക്ക് ആക്സസ് ചെയ്യാന്‍ കഴിയുമെന്നാണ്.
തിരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി 49 രൂപയുടെ മൊബൈല്‍ പ്ലാന്‍ കമ്പനി പരീക്ഷിക്കുകയാണെന്ന് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പ്ലാന്‍ ആദ്യം കണ്ടെത്തിയ ചില ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ റെഡ്ഡിറ്റില്‍ പ്ലാന്‍ വിശദമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്തു.
പേടിഎം, ഫോണ്‍പേ, അല്ലെങ്കില്‍ യുപിഐ വഴി ഉപയോക്താക്കള്‍ പേയ്മെന്റ് നടത്തുകയാണെങ്കില്‍ 99 രൂപയുടെ മൊബൈല്‍ ഓഫര്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, 6 മാസത്തെ സബ്സ്‌ക്രിപ്ഷനാണെങ്കില്‍ മൊബൈല്‍ പ്ലാനില്‍ പ്രത്യേകം 100 രൂപ കിഴിവും നല്‍കുന്നു. ആറ് മാസത്തേക്ക് 299 രൂപ വിലയുള്ള പ്രാരംഭ മൊബൈല്‍ പ്ലാന്‍ ആറ് മാസത്തേക്ക് സബ്സ്‌ക്രൈബു ചെയ്താല്‍ 199 രൂപയ്ക്ക് ലഭിക്കും. പ്രതിമാസം 34 രൂപ വരെ മാത്രം. സൂപ്പര്‍ ഉപയോക്താക്കള്‍ക്ക് എച്ച്ഡിയില്‍ വീഡിയോ ലഭിക്കും. കൂടാതെ, 2 ഉപകരണങ്ങളിലേക്ക് ആക്സസും ലഭിക്കും. ഏറ്റവും അടിസ്ഥാനപരമായ പ്ലാനിന്റെ വില 499 രൂപയാണ്. ഇത് ഒരു മൊബൈല്‍ ഉപകരണമായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.
ഈ മാസം ആദ്യം, നെറ്റ്ഫ്‌ലിക്‌സ് അതിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വിലകള്‍ കുറച്ചിരുന്നു. അത് ഇപ്പോള്‍ 149 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. മറ്റു പ്ലാനുകളുടെ വില 60 ശതമാനം വരെ കുറച്ചിട്ടുണ്ട്. 2016-ല്‍ സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വില കുറയ്ക്കുന്നത്. ഇവരുടെ മൊബൈല്‍ പ്ലാന്‍ ഇപ്പോള്‍ 149 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. ഈ പ്ലാന്‍ ഉപയോക്താക്കളെ ഫോണുകളിലും ടാബ്ലെറ്റുകളിലും 480പി നിരക്കില്‍ വീഡിയോ സ്ട്രീം ചെയ്യാനും അനുവദിക്കുന്നു.