രക്ഷകര്‍ത്താക്കള്‍ ജാഗ്രതപാലിക്കേണ്ട 21 ആപ്പുകളുമായി പൊലീസിന്‍റെ പട്ടിക; ട്രോളും, മറുപടിയും

ഫോണില്‍ സുപരിചിതവുമായി തോന്നുന്ന കാല്‍ക്കുലേറ്റര്‍, പക്ഷെ calculator% എന്ന ആപ്പും പട്ടികയില്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയം. ഇതിന് പൊലീസ് നല്‍കുന്ന വിശദീകരണം 

kerala police list on mobile apps parents should know

തിരുവനന്തപുരം: കുട്ടികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ആപ്പുകളുടെ പട്ടികയുമായി കേരള പൊലീസ് ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സ്മാര്‍ട്ട്ഫോണ്‍ കുട്ടികള്‍ ഇപ്പോള്‍ പഠനത്തിനും മറ്റും ഉപയോഗപ്പെടുത്തുമ്പോള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള 21 ആപ്പുകളുടെ പട്ടികയാണ് കേരള പൊലീസ് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് എന്നിവയും, ഇന്ത്യയില്‍ നിലവില്‍ നിരോധിച്ച ടിക്ടോക്കും പട്ടികയിലുണ്ട്.

ഫോണില്‍ സുപരിചിതവുമായി തോന്നുന്ന കാല്‍ക്കുലേറ്റര്‍, പക്ഷെ calculator% എന്ന ആപ്പും പട്ടികയില്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയം. ഇതിന് പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ, കാല്‍കുലേറ്റര്‍ ശതമാന ചിഹ്നം: ഈ ആപ്പ് ഫോട്ടോകളും വീഡിയോകളും ഫലയലുകളും ബ്രൗസിംഗ് ഹിസ്റ്ററികളും രഹസ്യമായി സൂക്ഷിക്കാനുള്ള ആപ്പാണ് ഇത്, എന്നാണ് പൊലീസ് പറയുന്നത്. 

സുരക്ഷിതത്വം വാഗ്ദാനം ചെയ്യുമ്പോഴും പല ആപ്പുകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് ഓരോ ആപ്പിന്റെയും ഉപയോഗവും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും രക്ഷകര്‍ത്താക്കള്‍ അറിഞ്ഞിരിക്കണം എന്നാണ് പൊലീസ് പറയുന്നത്.

kerala police list on mobile apps parents should know

എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച പൊലീസ് പ്രസിദ്ധീകരിച്ച ഈ പട്ടികയെ ട്രോളിയും പലരും പൊലീസ് പോസ്റ്റിന് അടിയില്‍ കമന്‍റ് ഇടുന്നുണ്ട്. ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകളെ പട്ടികയില്‍ പെടുത്തിയതാണ് പലരും 'പൊലീസിന്‍റെ കരുതല്‍' എന്ന പേരില്‍ ട്രോളുന്നത്. ആകെ മൂന്ന് ആണ് അറിവിൽ ഉള്ളത്, ബാക്കി കൂടി മനസ്സിലാക്കാൻ പറ്റി. എനിക്ക് മനസ്സിലാക്കാൻ പറ്റിയെങ്കിൽ ഇത് കാണുന്ന കുട്ടികൾക്ക് കൂടി അല്ലേ അറിവ് കിട്ടിയത്, ഇനി കുട്ടികൾക്ക് എളുപ്പത്തിൽ ഡൗണ്‍ലോഡ് ചെയ്യാൻ പറ്റില്ലേ, എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഈ ചോദ്യത്തിന് പൊലീസ് നല്‍കുന്ന മറുപടി ഇങ്ങനെയാണ്, അത്തരം ആപ്പുകൾ കുട്ടികൾ ഫോണിൽ ഉപയോഗിക്കുന്നോ എന്ന് ശ്രദ്ധിക്കാൻ വേണ്ടിയുള്ളതാണ് പോസ്റ്റ് എമ്മാണ് പൊലീസിന്‍റെ മറുപടി.

Latest Videos
Follow Us:
Download App:
  • android
  • ios