4ജി വേഗതയില്‍ ഏതിരാളികളെ പിന്നിലാക്കി ജിയോ

2018 മുതൽ 4ജി വേഗത്തില്‍ ജിയോ തന്നെയാണ് മുന്നിൽ. എന്നാൽ വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന്റെ വേഗം കേവലം 9.3 എംബിപിഎസാണ്

Jio Tops 4G Download Speed in March Vodafone Leads in Upload Speed TRAI

ദില്ലി: രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോയാണെന്ന് ട്രായിയുടെ മാർച്ച് മാസത്തിലെ കണക്കുകൾ പറയുന്നു. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളിൽ നിന്നു ട്രായ‌ിക്കു ലഭിച്ച റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ജിയോ 4ജിക്ക് ആണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്.
മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം ജിയോയുടെ ശരാശരി വേഗം 22.2 എംബിപിഎസാണ്. കഴിഞ്ഞ മാസത്തേക്കാൾ കൂടുതലാണ് ഇത് കാണിക്കുന്നത്. 

2018 മുതൽ 4ജി വേഗത്തില്‍ ജിയോ തന്നെയാണ് മുന്നിൽ. എന്നാൽ വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന്റെ വേഗം കേവലം 9.3 എംബിപിഎസാണ്. ഫെബ്രുവരിയിൽ ഇത് 9.4 എംബിപിഎസ് ആയിരുന്നു. വോഡഫോൺ 6.8 എംബിപിഎസ് (ഫെബ്രുവരിയിൽ 6.8 എംബിപിഎസ് ആയിരുന്നു), ഐഡിയ വേഗം 5.6 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകൾ. 

ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്‌വർക്ക് വേഗം റിപ്പോർട്ട് ചെയ്യാൻ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് ലഭ്യമാണ്. രാജ്യത്തെ വിവിധ സർക്കിളുകളിൽ നിന്നുള്ള ഡേറ്റാ കൈമാറ്റ വേഗത്തിന്റെ റിപ്പോർട്ടുകൾ ട്രായിക്കു ലഭിക്കുന്നുണ്ട്. ഈ റിപ്പോർട്ടുകൾ ട്രായിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios