Airtel Internet Outage : ഇന്‍റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ കാരണം 'സാങ്കേതിക പ്രശ്നമെന്ന്' എയര്‍ടെല്‍

വിവിധ സര്‍വീസുകളിലെ സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന സൈറ്റായ ഡൗണ്‍ ഡിക്റ്റക്ടര്‍ (downdetector) ഡാറ്റ പ്രകാരം. രാവിലെ 11.03 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Internet Outage Reports Across Country Airtel says Technical Glitch

എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് രാജ്യവ്യാപകമായി നേരിട്ട തടസ്സം, സാങ്കേതിക തകരാറാല്‍ പറ്റിയതാണെന്ന് പ്രതികരിച്ച് എയര്‍ടെല്‍. ഫെബ്രുവരി 11 വെള്ളിയാഴ്ച ഉച്ചയോട് അടുത്താണ് എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത്. രാജ്യവ്യാപകമായി പ്രശ്നം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Internet Outage Reports Across Country Airtel says Technical Glitch

വിവിധ സര്‍വീസുകളിലെ സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന സൈറ്റായ ഡൗണ്‍ ഡിക്റ്റക്ടര്‍ (downdetector) ഡാറ്റ പ്രകാരം. രാവിലെ 11.03 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏതാണ്ട് 1.30 വരെ പ്രശ്നങ്ങള്‍ നിലനിന്നുവെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. ഒരു ഘട്ടത്തില്‍ 6,000ത്തിലേറെയാണ് ഡൗണ്‍ഡിക്റ്റക്ടറില്‍ രേഖപ്പെടുത്തിയ പരിഥി.

എന്നാല്‍‍ പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങളാല്‍ ഇന്‍റര്‍നെറ്റ് സേവനം തടസ്സപ്പെട്ടുവെന്നും. ഇപ്പോള്‍ എല്ലാം സാധാരണഗതിയില്‍ ആയിട്ടുണ്ടെന്നും എയര്‍ടെല്‍ പ്രതികരിച്ചു. എന്നാല്‍ എന്ത് തരത്തിലുള്ള സാങ്കേതിക പ്രശ്നമാണ് നേരിട്ടത് എന്ന് എയര്‍ടെല്‍ വിശദീകരിക്കുന്നില്ല. 
 

Latest Videos
Follow Us:
Download App:
  • android
  • ios