'ചൈനീസ് ആപ്പുകള്‍ നിരോധിക്കണം ആപ്പിളിനോടും ഗൂഗിളിനോടും കേന്ദ്രം' ; വസ്തുത ഇതാണ്

ചൈനീസ് ഉപകരണങ്ങളും ആപ്പുകളും ബഹിഷ്കരിക്കാനുള്ള ക്യാംപെയിനും ശ്രദ്ധ നേടുമ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഗിളിനോടും, ആപ്പിളിനോടും ആവശ്യപ്പെട്ടു എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നത്.

Govt denies passing an order to restrict Chinese apps from Google Play App Store

ദില്ലി: ചൈന ലഡാക്ക് അതിര്‍ത്തിയില്‍ നടത്തിയ പ്രകോപനവും അതിനെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്നുവന്ന ചൈനീസ് ഉപകരണങ്ങളും ആപ്പുകളും ബഹിഷ്കരിക്കാനുള്ള ക്യാംപെയിനും ശ്രദ്ധ നേടുമ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഗിളിനോടും, ആപ്പിളിനോടും ആവശ്യപ്പെട്ടു എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നത്. ഇതിന്‍റെ വസ്തുത പരിശോധിക്കാം,

പ്രചരണം നടക്കുന്നത് ഇങ്ങനെ

Govt denies passing an order to restrict Chinese apps from Google Play App Store

കേന്ദ്ര ഇലക്ട്രോണിക് ആന്‍റെ ഐടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്‍റര്‍ ആപ്പിളിന്‍റെ ആപ്പ് സ്റ്റോര്‍, ഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ സ്റ്റോറായ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്നും ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കി. ഇന്ത്യയിലെ ഗൂഗിളിന്‍റെയും ആപ്പിളിന്‍റെ പ്രദേശിക അധികാരികളോടാണ് നിര്‍ദേശം എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ഓഡറിന്‍റെ കോപ്പി എന്ന് തോന്നിക്കുന്ന കടലാസില്‍ പറയുന്നത്.  “restrict the functioning of Chinese applications from the respective stores with immediate effect”.എന്ന് ഓഡറില്‍ എഴുതിയതായും പറയുന്നു. വി മാറ്റ്, ടിക്ടോക്ക്, വിഗോ ലൈവ്, ലൈവ് മീ, ബിന്‍ഗോ ലൈവ്, ബ്യൂട്ടി പ്ലസ്, ക്യാം സ്കാനര്‍, ക്ലബ് ഫാക്ടറി,ഷെയിന്‍, റോമീ,ആ്പപ്പ് ലോക്ക് എന്നീ ആപ്പുകള്‍ നീക്കം ചെയ്യണം എന്നാണ് പ്രചരിക്കുന്നത്. ഈ ആപ്പുകള്‍ സുരക്ഷയ്ക്കും, സ്വകാര്യതയ്ക്കും, രാജ്യത്തിന്‍റെ പരമാധികാരത്തിനും വെല്ലുവിളിയാണെന്നും പ്രചരിക്കുന്ന സന്ദേശം പറയുന്നു.

വസ്തുത എന്ത്

എന്നാല്‍ ഇത്തരത്തിലൊരു ഓഡര്‍ കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഇന്‍ഫര്‍മാറ്റിക്ക് സെന്‍റര്‍ ഇറക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഫാക്ട് ചെക്ക് ഹാന്‍റിലായ പിഐബി ഫാക്ട് ചെക്ക് പറയുന്നു. ഇതുവരെ ഇത്തരം ഒരു ഓഡര്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു. ഇതിന് പുറമേ 17-6-2020 നാണ് പ്രചരിക്കുന്ന വ്യാജ ഉത്തരവ് ഇറങ്ങിയതായി കാണുന്നത്, പെട്ടെന്ന് നടപടി എന്ന് പറഞ്ഞിട്ടും നിരോധിക്കാന്‍ പറഞ്ഞ ഭൂരിഭാഗം ആപ്പുകളും ഇപ്പോഴും പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണെന്നും ഞങ്ങള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇത്തരം ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു.

നിഗമനം

കേന്ദ്ര ഇലക്ട്രോണിക് ആന്‍റെ ഐടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്‍റര്‍ ആപ്പിളിന്‍റെ ആപ്പ് സ്റ്റോര്‍, ഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ സ്റ്റോറായ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്നും ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കി എന്ന വാര്‍ത്ത തീര്‍ത്തും വസ്തുത വിരുദ്ധമാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios