ഗൂഗിളിനോട് കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ കൂടുതല്‍ ചോദിച്ചത്; എന്താണ് ആര്‍ട്ടിക്കിള്‍ 370
ഇതില്‍ തന്നെ അരുണാചല്‍ പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് നടന്നത്. കശ്മീര്‍ പോലെ ഒരു അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് ഈ സംഭവത്തില്‍ താല്‍പ്പര്യം ജനിക്കുക സ്വഭാവികമാണ് എന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
ദില്ലി: കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ വാര്‍ത്ത കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയിലെ 370 ആര്‍ട്ടിക്കിള്‍ നിര്‍ത്തലാക്കിയതായിരുന്നു. അതിന്‍റെ രാഷ്ട്രീയ വാദങ്ങളും പ്രതിവാദങ്ങളും അന്തരീക്ഷത്തില്‍ നിറയുമ്പോള്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ എന്താണ് ആര്‍ട്ടിക്കിള്‍ 370 എന്ന് തിരയുകയായിരുന്നു. ഗൂഗിള്‍ ട്രെന്‍റ് ഇത് വ്യക്തമാക്കുന്നു. ജമ്മു കാശ്മീര്‍ സംബന്ധിയായ ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ഇന്ത്യക്കാര്‍ ഗൂഗിള്‍ ട്രെന്‍റിംഗില്‍ ഇത് അറിയാന്‍ പ്രകടിപ്പിച്ച സെര്‍ച്ചിംഗ് ഇന്‍ട്രസ്റ്റ് 100 ആണ്.
ഇതില്‍ തന്നെ അരുണാചല്‍ പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ച് നടന്നത്. കശ്മീര്‍ പോലെ ഒരു അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് ഈ സംഭവത്തില്‍ താല്‍പ്പര്യം ജനിക്കുക സ്വഭാവികമാണ് എന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. മറ്റൊരു ചെറിയ സംസ്ഥാനം ഗോവയാണ് രണ്ടാം സ്ഥാനത്ത് ഇവിടുത്തെ സെര്‍ച്ചിംഗ് താല്‍പ്പര്യം 74 ആണ്. കര്‍ണാടകയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് സിക്കിം, അഞ്ചാം സ്ഥാനത്ത് ഉത്തരാഖണ്ഡ് എന്ന നിലയിലാണ് ഏറ്റവും കൂടുതല്‍ ആര്‍ട്ടിക്കിള്‍ 307 സംബന്ധിച്ച് സെര്‍ച്ച് നടത്തിയവരുടെ നില.
ജമ്മു കാശ്മീര്‍ സംബന്ധിച്ച കാര്യമായിട്ടും ഈ വിഷയത്തില്‍ സെര്‍ച്ച് ചെയ്തവരുടെ എണ്ണത്തില്‍ ജമ്മു കശ്മീര്‍ 31 മത്തെ സ്ഥാനത്താണ് ഗൂഗിള്‍ കണക്ക് പ്രകാരം അവിടുത്തെ സെര്‍ച്ച് താല്‍പ്പര്യം വെറും 25 ആണ്. ഇതേ സമയം കേരളത്തിന്‍റെ സ്ഥാനം 25മതാണ്.
അതേ സമയം തന്നെ ആര്‍ട്ടിക്കിള്‍ 370, 371. കേന്ദ്രഭരണം പ്രദേശം എന്നാല്‍ എന്ത്, പാകിസ്ഥാന്‍റെ ആര്‍ട്ടിക്കിള്‍ 307 ലുള്ള പ്രതികരണം. സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും തമ്മിലുള്ള വ്യത്യാസം, 307 റദ്ദാക്കലില്‍ ലോകത്തിന്‍റെ പ്രതികരണം. എന്നിവയും സെര്‍ച്ചിംഗ് ടോപ്പിക്ക് ആയിട്ടുണ്ട്.