മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!

ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും, പരസ്യങ്ങളും തമ്മില്‍ വേർതിരിച്ചറിയുന്നത് ഉപയോക്താക്കൾക്ക് എളുപ്പം സാധിക്കും. 

Google Search page for mobile gets updates: Labels for ads among others

സന്‍ഫ്രാന്‍സിസ്കോ: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ എന്തെങ്കിലും പുതിയ വിവരം തേടുകയാണെങ്കില്‍ എന്ത് ചെയ്യും, സ്വഭാവിക ഉത്തരം ഗൂഗിളില്‍ തിരയും എന്നത് തന്നെയാണ്. അത് വീഡിയോ, ഇമേജുകള്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്തിനും അങ്ങനെയാണ്. അതിനാല്‍ തന്നെ തങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസയ സെര്‍ച്ച് സംവിധാനത്തില്‍ നിരന്തരം അപ്ഡേഷനുകള്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ ശ്രദ്ധിക്കാറുണ്ട്. 

ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും, പരസ്യങ്ങളും തമ്മില്‍ വേർതിരിച്ചറിയുന്നത് ഉപയോക്താക്കൾക്ക് എളുപ്പം സാധിക്കും. മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ച് പേജിലാണ് ഈ അപ്ഡേഷന്‍ വന്നിരിക്കുന്നത്. 

ഗൂഗിൾ അതിന്റെ സെര്‍ച്ച് റിസല്‍ട്ടുകളില്‍ ‘ad’എന്ന ലേബലിന് പകരം ‘sponsored’ എന്ന ടാഗ് നൽകുന്നു. മൊബൈലിലേക്കും ഈ മാറ്റം ഗൂഗിള്‍ എത്തിക്കുന്നു. ഗൂഗിള്‍ സെര്‍ച്ച് ഉടൻ തന്നെ ഡെസ്‌ക്‌ടോപ്പ് പതിപ്പില്‍ ഈ മാറ്റം പരീക്ഷിക്കാൻ തുടങ്ങും. ബോൾഡിലുള്ള ‘sponsored’ ലേബൽ സൈറ്റ് URL-ന് മുകളിൽ ഒരു പ്രത്യേക വരിയിൽ ദൃശ്യമാകും.

“ഈ പുതിയ ലേബലും അത് പ്രധാന സ്ഥാനത്ത് വരുന്നു എന്നതും സെര്‍ച്ച് റിസല്‍ട്ടുകളില്‍ നിന്നും തങ്ങള്‍ക്ക് വേണ്ട കാര്യം തിരിച്ചറിയാനും, സെര്‍ച്ച് രീതി ഉന്നതനിലവാരം പുലർത്തുന്നതും ഉറപ്പാക്കും.  ഒപ്പം പണം മുടക്കിയുള്ള കണ്ടന്‍റിനെ വ്യത്യസ്തമായി തന്നെ നിര്‍ത്തും” - ഗൂഗിള്‍ പ്രസ്താവനയില്‍ പറയുന്നു. 

സെര്‍ച്ച് റിസല്‍ട്ടില്‍ നിന്നും പെയ്ഡ് സെര്‍ച്ച് റിസല്‍ട്ടുകള്‍ വേർതിരിച്ചറിയാൻ പരിഷ്‌ക്കരണം ഉപയോക്താക്കളെ സഹായിക്കും. ലേബലുകൾക്കൊപ്പം, തിരയൽ ഫലങ്ങളിൽ ഗൂഗിള്‍ സൈറ്റിന്റെ പേരുകൾ പ്രദർശിപ്പിക്കും. ഒരു വര്‍ഷത്തോളം നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷയാണ് ഈ പരിഷ്കാരം ഗൂഗിള്‍ നടപ്പിലാക്കുന്നത്.

"ഉപയോക്താവിന്‍റെ പ്രതികരണവും, ഗൂഗിളില്‍ പരസ്യം ചെയ്യുന്ന പരസ്യദാതാവിന് ഗുണം ലഭിക്കുന്ന രീതിയും ഒരേ പോലെ പരിഗണിച്ചാണ് സെര്‍ച്ച് ഫലങ്ങളില്‍ ഈ പുതിയ രീതി നടപ്പിലാക്കിയത്. " ഗൂഗിൾ വക്താവ് പറഞ്ഞു. പ്രസ്താവന.

വാങ്ങുന്നവരുടെ എണ്ണം കുറയുന്നു; ഐഫോണ്‍ 14 ഇറക്കി ആപ്പിള്‍ പുലിവാല്‍ പിടിച്ചോ.!

പിക്സൽ 7 പ്രോ കൊള്ളാം ; പക്ഷേ ചില പ്രശ്നങ്ങളുണ്ടല്ലോ ​ഗൂ​ഗിളേ.... !

Latest Videos
Follow Us:
Download App:
  • android
  • ios