ദീപാവലിയൊക്കെയല്ലേ.. ദീപം തെളിച്ച് തുടങ്ങണ്ടേ എന്ന് ഗൂഗിൾ
ഹോളിയ്ക്ക് നിറങ്ങൾ വാരിവിതറാൻ അവസരം ഒരുക്കിയിരുന്നു. എവിടെ ക്ലിക്ക് ചെയ്താലും ഇഷ്ടമുള്ള നിറങ്ങൾ സ്ക്രീനിൽ നിറയും. ഇവിടെ ഇപ്പോൾ പരമ്പരാഗത 'ദിയ'യിൽ ക്ലിക്ക് ചെയ്യുന്നത് വഴി സ്‌ക്രീനിലേക്ക് ഒന്നിലധികം മൺവിളക്കുകൾ പൊങ്ങി വരും.
ദീപാവലിയ്ക്ക് അഡ്വാൻസ്ഡ് ആയി ഗൂഗിളിൽ ദീപങ്ങൾ തെളിച്ചാലോ... ? സംഭവം കൊള്ളാമല്ലേ... എങ്കിൽ നേരെ ഗൂഗിൾ സെർച്ചിൽ പോയ്ക്കോളൂ. അവിടെ ചെന്ന് ദീപാവലി എന്ന് സെർച്ച് ചെയ്താൽ മതി. ഉടനെ തന്നെ ആനിമേറ്റഡ് ദീപവും ചെരാതും റെഡിയായ ഒരു സ്ക്രീൻ തെളിയും. ദീപാവലിയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ ഫീച്ചറുമായി ഗൂഗിൾ എത്തിയിരിക്കുന്നത്.
ഹോളിയ്ക്ക് നിറങ്ങൾ വാരിവിതറാൻ അവസരം ഒരുക്കിയിരുന്നു. എവിടെ ക്ലിക്ക് ചെയ്താലും ഇഷ്ടമുള്ള നിറങ്ങൾ സ്ക്രീനിൽ നിറയും. ഇവിടെ ഇപ്പോൾ പരമ്പരാഗത 'ദിയ'യിൽ ക്ലിക്ക് ചെയ്യുന്നത് വഴി സ്‌ക്രീനിലേക്ക് ഒന്നിലധികം മൺവിളക്കുകൾ പൊങ്ങി വരും. ഒപ്പം സ്‌ക്രീൻ ഇരുണ്ടതുമാകും. ഇരുണ്ട സ്ക്രീനിലൂടെ കഴ്‌സർ സ്വൈപ്പുചെയ്യുന്നത് വഴി അവ പ്രകാശിപ്പിക്കാം.
കത്തിച്ച ദിയയുടെ രൂപത്തിലുള്ള കഴ്‌സർ ഉപയോഗിച്ച് സ്‌ക്രീനിലാകെ പ്രകാശം പരത്തുകയും ചെയ്യാം. നേരത്തെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഗൂഗിൾ ഈ ഫീച്ചറിനെ കുറിച്ച് അറിയിച്ചത്. ഫ്ലോട്ടിംഗ് മൺ വിളക്കുകളുടെ സ്‌ക്രീൻ റെക്കോർഡിംഗുകൾ ഇത്തരത്തിൽ നിരവധി ഉപയോക്താക്കളാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്‌ക്രീനിലെ എല്ലാ ആനിമേറ്റഡ് വിളക്കുകളും കത്തിച്ചുകഴിഞ്ഞാൽ, സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് കത്തുന്ന വിളക്കുകൾ കൊണ്ട് നിർമ്മിച്ച ഒരു നക്ഷത്രക്കൂട്ടം പോലെ അവർ സ്വയം ക്രമീകരിക്കും. 2020 ദീപാവലി സമയത്ത് ഏതാണ്ട് സമാനമായ ഒരു ഫീച്ചർ ഗൂഗിൾ പുറത്തിറക്കിയിരുന്നു.
ഇതുപോലെയുള്ള മറ്റൊരു സെറ്റിങാണ് ജനപ്രിയ സിറ്റ്‌കോം പരമ്പരയായ ഫ്രണ്ട്സിന്റെ കഥാപാത്രങ്ങൾക്കായി തിരയുമ്പോൾ കാണുന്നത്. ഓരോ സെർച്ച് റിസൾട്ടിലിം വ്യത്യസ്ത ഫ്ലോട്ടിംഗ് ആനിമേഷനുകളാണ് കാണിക്കുക.1994-ലെ ഷോയിൽ നടൻ മാത്യു പെറി അവതരിപ്പിച്ച ചാൻഡലർ ബിംഗിന്റെ കഥാപാത്രത്തിനായി, ഗൂഗിൾ ഐക്കണിക്ക്-ടു-ദി-ഷോ ബാർകലോഞ്ചർ പ്രദർശിപ്പിക്കുന്നുണ്ട്.
ഐക്കണിൽ ക്ലിക്കുചെയ്യുന്നത് ഷോയിൽ നിന്ന് ചാൻഡലറുടെ വളർത്തുമൃഗങ്ങളും താറാവും സ്‌ക്രീനിന് ചുറ്റും നീങ്ങുന്നതായി കാണാം. മോണിക്ക ഗെല്ലറുടെ കഥാപാത്രത്തെ തിരയുമ്പോൾ ഒരു സോപ്പ് നനച്ച സ്പോഞ്ച് ക്ലീനർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയും അത് മുഴുവൻ തുടയ്ക്കുകയും ചെയ്യുന്നത് കാണാം. ഷോയിൽ, നടി കോട്‌നി കോക്‌സ് അവതരിപ്പിച്ച ഗെല്ലർ, വൃത്തിയിൽ ശ്രദ്ധാലുവായിരുന്നു എന്ന് തോന്നും.
മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!
ക്യാമറയില്‍ ഗൂഗിൾ പിക്സൽ 7 പ്രോ തന്നെ താരം; ഐഫോണ്‍ 14 പ്രോയെ കടത്തിവെട്ടി.!