ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ വലിയ മാറ്റം

അധികം വൈകാതെ തന്നെ ഗൂഗിള്‍ പേയിലെ ഡാര്‍ക്ക് തീം ഉള്‍പ്പെടുന്ന v2.96 പതിപ്പ് പ്ലേസ്റ്റോറില്‍ എത്തും. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഗൂഗിള്‍ പേ ഡാര്‍ക്ക് മോഡ് അപ്ഡേറ്റ് പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

Google Pay is the latest of the company apps to get dark mode

മുംബൈ: ഗൂഗിളിന്റെ പണമിടപാട് സേവനമായ ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു. ഡാര്‍ക്ക് മോഡിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള അപ്ഡേറ്റുകളാണ് ആന്‍ഡ്രോയിഡിന്‍റെ പത്താം പതിപ്പില്‍ വരാനിരിക്കുന്നത്. കറുത്ത പശ്ചാത്തലം തങ്ങളുടെ പ്രധാന ആപ്ലിക്കേഷനുകളിലും അവതരിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്. ഗൂഗിള്‍ പേ ആപ്പിന്‍റെ v2.96.264233179 പതിപ്പിലാണ് ഡാര്‍ക്ക് മോഡ് സൗകര്യമുണ്ടാവുക. 

അധികം വൈകാതെ തന്നെ ഗൂഗിള്‍ പേയിലെ ഡാര്‍ക്ക് തീം ഉള്‍പ്പെടുന്ന v2.96 പതിപ്പ് പ്ലേസ്റ്റോറില്‍ എത്തും. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഗൂഗിള്‍ പേ ഡാര്‍ക്ക് മോഡ് അപ്ഡേറ്റ് പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് ആപ്ലിക്കേഷനില്‍ മുഴുവനായും ഡാര്‍ക്ക് തീം നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആപ്ലിക്കേഷന്‍ മുഴുവന്‍ ഡാര്‍ക്ക് മോഡിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios