ഗൂഗിള്‍ ഹാങ്ഔട്ട് ബൈ പറയുന്നു ; സേവനങ്ങൾ നവംബർ വരെ

ഹാങൗട്ട് ഡേറ്റയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ  ഗൂഗിൾ ടേക്ക്ഔട്ട് സഹായിക്കും. നവംബറിന് മുൻപ് തന്നെ  ഹാങൗട്ട്സ് ഡേറ്റ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ​​ഗൂ​ഗിളിന്റെ നിർദേശം. 

Google Hangouts to shut down soon download chat history

രുകാലത്ത് നിരവധി ഉപയോക്താക്കൾ ഉണ്ടായിരുന്ന മെസേജിങ് സംവിധാനം ഹാങൗട്ട്സ് നവംബറിൽ സേവനം നിർത്തുമെന്ന് ഗൂഗിൾ അറിയിച്ചു. നിലവിൽ ഹാങൗട്ട്സ് ഉപയോഗിക്കുന്നവർ ചാറ്റിലേക്ക് മാറാനും നിർദേശമുണ്ട്. 2020 ഒക്ടോബറിലാണ് ഗൂഗിൾ ഇക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്. ഇതിനോടനുബന്ധിച്ച് ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന പ്രക്രിയ നേരത്തേ തന്നെ ഗൂഗിൾ ആരംഭിച്ചിരുന്നു. 

ഹാങൗട്ട് ഡേറ്റയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ  ഗൂഗിൾ ടേക്ക്ഔട്ട് സഹായിക്കും. നവംബറിന് മുൻപ് തന്നെ  ഹാങൗട്ട്സ് ഡേറ്റ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ​​ഗൂ​ഗിളിന്റെ നിർദേശം. ഇതുവരെ ചാറ്റിലേക്ക് മാറാത്ത ഉപയോക്താക്കളെ ചാറ്റിലേക്ക് മാറ്റാൻ വേണ്ട നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 2022 നവംബറിന് മുൻപ് ഹാങൗട്ട്സ് ഡേറ്റ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ഗൂഗിൾ പറയുന്നത്. ഡാറ്റ ഡൗൺലോഡ് ചെയ്യാത്തവരെ അതിനു സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ​ഗൂ​ഗിൾ ആരംഭിച്ചു കഴിഞ്ഞു. 

ഗൂഗിൾ ചാറ്റിലേക്ക് മാറുന്നതോടെ ഡോക്‌സ്, സ്ലൈഡുകൾ അല്ലെങ്കിൽ ഷീറ്റുകൾ എന്നിവ സൈഡ്-ബൈ-സൈഡ് എഡിറ്റിങ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയും. ചാറ്റ് ചെയ്തോണ്ടിരിക്കുമ്പോൾ തന്നെ ഇതൊക്കെ സാധിക്കുമെന്നാണ് ​ഗൂ​ഗിളിന്റെ വാദം. മാത്രമല്ല 
ഗ്രൂപ്പുകൾക്കും ടീമുകൾക്കും ആശയങ്ങൾ ഷെയർ ചെയ്യാനും കഴിയും. 

ഇതിനൊപ്പം തന്നെ ഡോക്യുമെന്റുകൾ ഉപയോഗിക്കാനും ഫയലുകളും ടാസ്ക്കുകളും മാനേജ് ചെയ്യാനും സാധിക്കും. എല്ലാം ഒരൊറ്റ ലൊക്കേഷനിൽ നിന്ന് തന്നെ ചെയ്യാനാകുമെന്നതാണ് മേന്മ. ജിമെയിൽ ഇൻബോക്‌സ്, സ്പേസസ്, മീറ്റ് എന്നിവയോടൊപ്പം ചാറ്റും ഉപയോഗിക്കുന്നത് കൂടുതൽ പ്രയോജനപ്രദമാകും

ഗൂഗിൾ ടേക്കൗട്ട് (Google Takeout) വഴി ഗൂഗിൾ ഹാങൗട്ട്സ് ചാറ്റ് ഹിസ്റ്ററി  ഡൗൺലോഡ് ചെയ്യാൻ എളുപ്പമാണ്. ഇതിനായി ഗൂഗിൾ ടേക്കൗട്ട് ഓപ്പൺ ചെയ്യുക.  തുടര്ന്ന് ഹാങൗട്ട്സിൽ ഉപയോഗിക്കുന്ന ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. ഹാങൗട്ട്സ് ആപ്പ് മാത്രം തെരഞ്ഞെടുത്ത് നെക്സിറ്റിൽ ക്ലിക്ക് ചെയ്യുക. ശേഷം ഡെലിവറി രീതിയിൽ, ബാക്കപ്പിനായി ഒറ്റത്തവണ ഡൗൺലോഡ് ക്ലിക്ക് ചെയ്യുക.

ഏത്  തരം ഫയൽ  വേണമെന്ന് കണ്ടെത്തുക. മീഡിയ എക്സ്പോർട്ട് ചെയ്യണം. പ്രോസസ് തീർന്നാൽ ഒരു മെയിലും മെസെജും ലഭിക്കും. മെയിലിൽ ലഭിക്കുന്ന ഫയൽ ഡൗൺലോഡ് ചെയ്താൽ പണി തീർന്നു. 

എത്ര കാശ് തന്നാലും അതിനി നടക്കില്ല, സുരക്ഷയാണ് പ്രധാനം; കടുത്ത നടപടിയുമായി ഗൂഗിൾ, 2000 ആപ്പുകൾ ഇനി കാണില്ല
 

Latest Videos
Follow Us:
Download App:
  • android
  • ios