ലൈക്ക് മോഹികള്‍ ജാഗ്രത; ഫേസ്ബുക്ക് പണി തുടങ്ങി.!
ഫേസ്ബുക്കിന്‍റെ പുതിയ പരീക്ഷണം ഓസ്ട്രേലിയയില്‍ നിന്നാണ് ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം ഫേസ്ബുക്ക് ഓസ്ട്രേലിയ പോളിസി ഡയറക്ടര്‍ മിയ ഗാര്‍ലിന്‍ നല്‍കുന്നുണ്ട്.
ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം കാണിക്കുന്ന സംവിധാനം ഫേസ്ബുക്ക് പരീക്ഷണാര്‍ത്ഥത്തില്‍ നടപ്പിലാക്കി തുടങ്ങിയതായി റിപ്പോര്‍ട്ട്. ലോകത്തിന്‍റെ പലഭാഗത്തും ഈ ഫീച്ചറിന്‍റെ ടെസ്റ്റിംഗ് ഫേസ്ബുക്ക് ആരംഭിച്ചുവെന്നാണ് പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതിയ പരിഷ്കാര പ്രകാരം ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണുമെങ്കിലും അതിന്‍റെ നമ്പര്‍ കാണിക്കില്ല. അതില്‍ ക്ലിക്ക് ചെയ്താലും ആരോക്കെ ഏതോക്കെ റിയാക്ഷനാണ് നല്‍കിയത് എന്ന് കാണാമെങ്കിലും അതിന്‍റെ നമ്പര്‍ കാണാന്‍ സാധിക്കില്ല. ഫേസ്ബുക്കിലെയും മറ്റും ലൈക്കുകളുടെ എണ്ണം വ്യക്തികളുടെ മനോവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫേസ്ബുക്കിന്‍റെ ഈ പരിഷ്കാരം എന്നാണ് റിപ്പോര്‍ട്ട്.
ഫേസ്ബുക്കിന്‍റെ പുതിയ പരീക്ഷണം ഓസ്ട്രേലിയയില്‍ നിന്നാണ് ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം ഫേസ്ബുക്ക് ഓസ്ട്രേലിയ പോളിസി ഡയറക്ടര്‍ മിയ ഗാര്‍ലിന്‍ നല്‍കുന്നുണ്ട്. ലൈക്കുകളുടെ എണ്ണം വ്യക്തികള്‍ തമ്മിലുള്ള താരതമ്യത്തിന് കാരണമാകുന്നത്, വ്യക്തികളുടെ മാനസിക നിലയെ ബാധിക്കുന്നു എന്ന വാദങ്ങള്‍ ഉയരുന്നുണ്ട്. ഇതാണ് ഇത്തരം ഒരു പരിഷ്കാരത്തിലേക്ക് നയിച്ചത് ഇവര്‍ വ്യക്തമാക്കുന്നു. ഒരു കാര്യത്തില്‍ എണ്ണം ഒഴിവാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഇടപെടലിനും, ഫേസ്ബുക്കില്‍ ചെയ്യുന്ന കാര്യങ്ങളുടെ ഉള്ളടക്കത്തിലും കാര്യമായി ചിന്തിക്കാന്‍ സാധിക്കും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ഇന്‍സ്റ്റഗ്രാം പോലെ ആഗോള വ്യപകമായി ഇത്തരം ഒരു പദ്ധതി ഫേസ്ബുക്ക് നടപ്പിലാക്കുമോ എന്നതും പ്രധാന വിഷയമാണ്. ഇത് പോലെ ലൈക്കുകള്‍ മാത്രമല്ല കമന്‍റുകളും, ഷെയറും ആളുകളെ സ്വദീനിക്കുന്നുണ്ടെന്ന് വാദിക്കുന്നവരും ഉണ്ട്. ഇവയുടെ കാര്യത്തില്‍ എന്നാല്‍ നിലപാട് മാറ്റത്തിന് ഫേസ്ബുക്ക് തയ്യാറല്ല എന്നാണ് പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
എന്തായാലും സോഷ്യല്‍ മീഡിയയിലെ ലൈക്കിന്‍റെ എണ്ണം സംബന്ധിച്ച് ആഗോള വ്യാപകമായി ഏറെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് കൗമരക്കാരി മോളി റസലിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദം ഉയര്‍ന്നിരുന്നു.