ഫേസ്ബുക്ക് അതിന്റെ പേര് മാറ്റാന്‍ പദ്ധതിയിടുന്നു

ഫേസ്ബുക്ക് അതിന്റെ പേരുമാറ്റുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഫേസ്ബുക്ക് പേര് മാറ്റാന്‍ പദ്ധതിയിടുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു

Facebook plans to change its name

ഫേസ്ബുക്ക് അതിന്റെ പേരുമാറ്റുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഫേസ്ബുക്ക് പേര് മാറ്റാന്‍ പദ്ധതിയിടുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ലളിതമായി പറഞ്ഞാല്‍, ഫേസ്ബുക്ക് ഇനി ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. 

ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, വികസനത്തിന്റെ പേരില്‍ പേര് മാറ്റാനുള്ള പദ്ധതികള്‍ ഫേസ്ബുക്ക് വാര്‍ഷിക കണക്റ്റ് കോണ്‍ഫറന്‍സ് നടക്കുന്ന ഒക്ടോബര്‍ 28 ന് പൂര്‍ത്തിയാക്കും. ഒക്ടോബറിനുള്ളില്‍ തന്നെ റീബ്രാന്‍ഡിംഗ് സംഭവിച്ചേക്കാം. ഫേസ്ബുക്കിന്റെ ഈ ഐഡന്റിറ്റി മാറ്റം, ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല, കാരണം ഫേസ്ബുക്ക് ഇപ്പോഴും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായി തുടരാന്‍ സാധ്യതയുണ്ട്.

പേരുമാറ്റത്തെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ആപ്പ് ഒരു മാതൃ കമ്പനിക്ക് കീഴില്‍ കൊണ്ടുവരും, അത് ഫേസ്ബുക്കിന്റെ സേവനങ്ങളായ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഒക്കുലസ് എന്നിവയ്ക്കും മേല്‍നോട്ടം വഹിക്കും. ഈ സേവനങ്ങള്‍ക്കപ്പുറം, റേ-ബാനുമായി പങ്കാളിത്തത്തോടെ പോര്‍ട്ടല്‍ സ്മാര്‍ട്ട് ഡിസ്‌പ്ലേ അല്ലെങ്കില്‍ അടുത്തിടെ അവതരിപ്പിച്ച എആര്‍ ഗ്ലാസ് പോലുള്ള ഉപഭോക്തൃ ഹാര്‍ഡ്വെയര്‍ നിര്‍മ്മിക്കുന്നതിലേക്ക് നീങ്ങുന്നു. 

ഒരു ദിവസം സ്മാര്‍ട്ട്ഫോണുകള്‍ പോലെ എആര്‍ ഗ്ലാസുകളും സാധാരണമാകുമെന്ന് സക്കര്‍ബര്‍ഗ് വിശ്വസിക്കുന്നു, അതിനാല്‍ ബ്രാന്‍ഡ് മാറ്റം ആ ഭാവിയിലേക്കുള്ള ശരിയായ നീക്കമാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫേസ്ബുക്ക് വിസമ്മതിച്ചു, എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പ്രഖ്യാപനത്തിലൂടെ പേര് മാറ്റം വരുമെന്ന് ദി വെര്‍ജ് പറഞ്ഞു. ഈ പുതിയ പേര് എന്തായിരിക്കുമെന്നത് ഇപ്പോള്‍ ആര്‍ക്കുമറിയില്ല.

Latest Videos
Follow Us:
Download App:
  • android
  • ios