ഫേസ്ബുക്കില്‍ 'പ്രതികാര പോണ്‍' വര്‍ദ്ധിക്കുന്നു: എഐ പ്രതിരോധം തീര്‍ത്ത് ഫേസ്ബുക്ക്

ഫേസ്ബുക്കിന്‍റെ 2.6 ശതകോടി അംഗങ്ങളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ മാസം 5 ലക്ഷം കേസുകള്‍ വലിയൊരു സംഖ്യ അല്ലെങ്കിലും, കുറ്റകൃത്യത്തിന്‍റെ വലിപ്പം വച്ച് ഇത് വലിയ സംഖ്യ ആണെന്നാണ് അധികൃതര്‍ പറയുന്നത്. 

Facebook Has a Big Revenge Porn Problem Even Though AI is in Place

മെലോപാര്‍ക്ക്: ഫേസ്ബുക്കും അനുബന്ധ ആപ്പുകളിലും പ്രതികാര പോണ്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതികാര പോണ്‍ നടപടികളെ തടുക്കാന്‍ ഫേസ്ബുക്ക് തന്നെ ഏര്‍പ്പാടാക്കിയ പുതിയ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനം തന്നെയാണ് പ്രതികാര പോണ്‍ കേസുകള്‍ കണ്ടെത്തിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വാട്ട്സ്ആപ്പ് എന്നീ ഫേസ്ബുക്കിന്‍റെ കീഴിലുള്ള പ്രധാന ആപ്പുകളില്‍ 5 ലക്ഷത്തോളം പ്രതികാര പോണ്‍ കേസുകളാണ് ഒരോ മാസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നാണ്  ഫേസ്ബുക്ക് കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫേസ്ബുക്കിന്‍റെ 2.6 ശതകോടി അംഗങ്ങളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ മാസം 5 ലക്ഷം കേസുകള്‍ വലിയൊരു സംഖ്യ അല്ലെങ്കിലും, കുറ്റകൃത്യത്തിന്‍റെ വലിപ്പം വച്ച് ഇത് വലിയ സംഖ്യ ആണെന്നാണ് അധികൃതര്‍ പറയുന്നത്. 2017ലാണ് ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഫേസ്ബുക്ക് പ്രതികാര പോണ്‍ കണ്ടെത്താനുള്ള എഐ സംവിധാനം ഏര്‍പ്പാടാക്കിയത്. ഉപയോക്താവ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ എത്തുന്ന സന്ദേശത്തിന്‍റെ സ്വഭാവം മനസിലാക്കി പ്രതികാര പോണ്‍ തടയുന്ന സംവിധാനമാണ് ഇത്.

പ്രതികാര പോണിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഇരയാകുന്നത് വളരെ ഭീകരമായ അനുഭവമാണ്, അതിനാല്‍ തന്നെ ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സാങ്കേതിക തികവായ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രോഡക്ട് ടീം എന്‍ബിസി ന്യൂസിനോട് പ്രതികരിച്ച ഫേസ്ബുക്ക് ഹൈഡ് ഓഫ് പ്രോഡക്ട് പോളിസി രാധ പ്ലബ് പറഞ്ഞു. 25 ഓളം എഞ്ചിനീയര്‍മാരാണ് പ്രതികാര പോണ്‍ സംവിധാനങ്ങളെ തടയാന്‍ ഫേസ്ബുക്ക് നിയമിച്ചിരിക്കുന്നത്.

ഇവരുടെ പ്രധാന ജോലി തന്നെ പ്രതികാര പോണ്‍ റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ തന്നെ നടപടി എടുക്കുക എന്നതാണ്. ഇതിനൊപ്പം എഐ സംവിധാനം വഴി കണ്ടെത്തുന്ന പ്രശ്നങ്ങളെ വിലയിരുത്തി നടപടി എടുക്കുക എന്നതുമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios