പോണ്‍ തടയുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടോ?; പോണ്‍ ലൈവ് സ്ട്രീം നടത്തി ചില എഫ്ബി അക്കൌണ്ടുകള്‍.!
പോൺ വീഡിയോസ് സംബന്ധിച്ച് ശക്തമായ നിയമം ഫേസ്ബുക്കിനുണ്ട്. എന്നാല്‍ ഇതുവരെ, മുകളിൽ സൂചിപ്പിച്ച അക്കൗണ്ടുകളൊന്നും കമ്പനി നിരോധിച്ചിട്ടില്ല, ആയിരക്കണക്കിന് അക്കൗണ്ടുകൾ ഇപ്പോഴും ഫേസ്ബുക്കിൽ ലഭ്യമാണ്.
ദില്ലി: ഫേസ്ബുക്ക് അക്കൗണ്ട് മുതിർന്നവരുടെ പേരിലായിരിക്കാം, പക്ഷേ ഉപയോഗിക്കുന്നത് കുട്ടികളാകും. ഈ സാഹചര്യത്തിലാണ് ചില അക്കൗണ്ടുകൾ വഴി പോൺ വീഡിയോസിന്റെ ലൈവ് സ്ട്രീമിങ് നടക്കുന്നതായി ഉള്ള റിപ്പോർട്ട് ചർച്ചയാകുന്നത്. ആയിരക്കണക്കിന് വ്യൂവേഴ്സാണ് ലൈവിനുള്ളത്. എൻട്രാക്കർ പങ്കിട്ട സ്‌ക്രീൻഷോട്ടുകളും ലിങ്കുകളും അനുസരിച്ച്, 'വൈറൽ വീഡിയോകൾ' എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടാണ് തിരഞ്ഞെടുത്ത വെബ്‌സൈറ്റുകളിൽ വഴി പോൺ വീഡിയോസിന്റെ ലൈവ് സ്ട്രീമിങ് നടത്തുന്നത്.
ഈ അക്കൗണ്ടിന് ഏകദേശം 14,000 ഫോളോവേഴ്‌സ് ഉണ്ട്. കൂടാതെ അതിന്റെ എല്ലാ വീഡിയോകളിലും #CristianoRonaldo #@cristianoLove #Tadap പോലുള്ള ഹാഷ്‌ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്. മറ്റ് ചില പേജുകളില്‍ കൂടിയും ലൈവ് സ്ട്രീമിംഗ് നടക്കുന്നുണ്ട്. ഈ പേജുകളില്‍ 80,000 പേരോളം ഫോളോവേഴ്സാണ് ഈ അക്കൗണ്ടുകൾക്കുള്ളത്.
ഈ അക്കൗണ്ടുകൾ രാത്രിയിൽ വീഡിയോകൾ ഇടുകയും പിന്നീട് അവ ഡീലിറ്റാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇക്കൂട്ടർ തങ്ങളുടെ അക്കൗണ്ടുകളുടെ പ്രൊഫൈൽ വിഭാഗത്തിൽ വീഡിയോ ക്രിയേറ്റർ അല്ലെങ്കിൽ ഗെയിമിംഗ് ക്രിയേറ്റർ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. സമാനമായി മുതിർന്നവർക്കുള്ള ഉള്ളടക്കമുള്ള 'മരിയോമ ഫിറ്റ്' എന്ന പേരിൽ ഒരു പേജും ഉണ്ട്. ഇവ കൂടാതെ മറ്റ് പല പേജുകളും പ്ലാറ്റ്‌ഫോമിൽ ഇത്തരം വീഡിയോകൾ പങ്കിടുന്നുണ്ട്.
ഫേസ്ബുക്കിന് കർശനമായ നയങ്ങളുണ്ടായിട്ടും ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ 2018 മുതൽ രാജ്യത്ത് ധാരാളം അശ്ലീല ഉള്ളടക്കങ്ങളും വെബ്‌സൈറ്റുകളും നിരോധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം, ഇത്തരത്തിലെ 63-ലധികം സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്.
പോൺ വീഡിയോസ് സംബന്ധിച്ച് ശക്തമായ നിയമം ഫേസ്ബുക്കിനുണ്ട്. എന്നാല്‍ ഇതുവരെ, മുകളിൽ സൂചിപ്പിച്ച അക്കൗണ്ടുകളൊന്നും കമ്പനി നിരോധിച്ചിട്ടില്ല, ആയിരക്കണക്കിന് അക്കൗണ്ടുകൾ ഇപ്പോഴും ഫേസ്ബുക്കിൽ ലഭ്യമാണ്. മുതിർന്നവരുടെ വീഡിയോകൾ പോലുള്ള ഉള്ളടക്കം കാണിക്കുന്ന ഒരേയൊരു വെബ്‌സൈറ്റ് ഇത് മാത്രമല്ല.
ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ആളുകൾക്ക് ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനും ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും എളുപ്പമായതിനാലാകാം ഇത്തരം അക്കൗണ്ടുകൾ ദിനം പ്രതി കൂടുന്നത്.
ഉപഭോക്താക്കളുടെ വിവരം അമേരിക്കയ്ക്ക് കൈമാറി; മെറ്റക്ക് ഭീമമായ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്, കെ-ഫോൺ ഉദ്ഘാടനം ജൂൺ 5 ന്