മസ്ക് സ്വപ്നം കണ്ട 'കിനാശ്ശേരി'; എക്സ് വഴി ആളുകള്‍ ഡേറ്റിംഗ് നടത്തണം.!
സൗഹൃദവും പ്രണയവും ഇഷ്ടപ്പെടുന്ന ആളുകൾക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും പരിചയപ്പെടുന്നതിനുമുള്ള സൗകര്യമാവും ഈ ആപ്പിലുണ്ടാവുക.
സന്‍ഫ്രാന്‍സിസ്കോ: എക്സിനെ മാറ്റിയെടുക്കാൻ പദ്ധതിയിട്ട് കമ്പനി ഉടമ ഇലോൺ മസ്‌ക്. എല്ലാം ലഭിക്കുന്ന ഒരിടം എന്ന നിലയിൽ ഒരു എവരിതിങ് ആപ്പാക്കി എക്സിനെ മാറ്റുകയാണ് മസ്കിന്റെ ലക്ഷ്യം. പുതിയതായി ആപ്പിനെ ഒരു ഡേറ്റിങ് ആപ്പ് എന്ന നിലയിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്. സൗഹൃദവും പ്രണയവും ഇഷ്ടപ്പെടുന്ന ആളുകൾക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും പരിചയപ്പെടുന്നതിനുമുള്ള സൗകര്യമാവും ഈ ആപ്പിലുണ്ടാവുക.
കഴിഞ്ഞയാഴ്ച നടന്ന ഇന്‍റേണല്‍ മീറ്റിങ്ങില്‍ മസ്ക് ഇതെക്കുറിച്ച് പങ്കുവെച്ചുവെന്നാണ് ദി വെർജ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ലിങ്ക്ഡ് ഇൻ, യൂട്യൂബ്, ഫേസ് ടൈം, ഡേറ്റിങ് ആപ്പുകൾ ഉൾപ്പടെയുള്ളവയോട് എങ്ങനെ മത്സരിക്കാമെന്നും മസ്‌ക് യോഗത്തിൽ വിശദീകരിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. ദൈർഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ഇതിനകം തന്നെ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. വീഡിയോകോളിങ്, വോയ്‌സ് കോളിങ്, പേമെന്റ്, ജോബ് സെർച്ച് എന്നീ ഫീച്ചറുകളും വൈകാതെ എക്സിലെത്തും.
ആപ്പിളിന്‍റെ ഐഒഎസ്, ഗൂഗിളിന്റെ ആൻഡ്രോയിഡ്, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയിൽ ലഭ്യമാകുന്ന ഫീച്ചറുകൾക്കായി ഉപയോക്താക്കൾക്ക് ഫോൺ നമ്പർ ആവശ്യമില്ലെന്ന് ഓഗസ്റ്റിൽ ഫീച്ചറിനെ കളിയാക്കി മസ്ക് പറഞ്ഞിരുന്നു. ഈ മാസം ആദ്യം, ഒരു പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ പരീക്ഷിക്കുമെന്നും പറഞ്ഞിരുന്നു.
"നോട്ട് എ ബോട്ട്" എന്ന് വിളിക്കപ്പെടുന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ, പ്ലാറ്റ്‌ഫോമിന്റെ വെബ് പതിപ്പിലെ ലൈക്കുകൾക്കും റീപോസ്റ്റുകൾക്കും മറ്റ് അക്കൗണ്ടുകളുടെ പോസ്റ്റുകൾ ഉദ്ധരിക്കാനും ബുക്ക്‌മാർക്കിംഗ് പോസ്റ്റുകൾക്കും ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുന്നതാണ്. പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ അവതരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം ബോട്ടുകളെയും സ്‌പാമർമാരെയും നേരിടുക എന്നതാണ്.
എക്‌സ്‌ചേഞ്ച് നിരക്കിനെ അടിസ്ഥാനമാക്കി ഫീസ് ഓരോ രാജ്യത്തിനും വ്യത്യാസപ്പെടും. ന്യൂസിലാൻഡിലെയും ഫിലിപ്പീൻസിലെയും ഉപയോക്താക്കൾക്കാണ് പുതിയ രീതി ആദ്യം ലഭ്യമാകുക. വരിക്കാരാകാൻ ആഗ്രഹിക്കാത്ത പുതിയ ഉപയോക്താക്കൾക്ക് പോസ്റ്റുകൾ കാണാനും വായിക്കാനും വീഡിയോകൾ കാണാനും അക്കൗണ്ടുകൾ പിന്തുടരാനും മാത്രമേ കഴിയൂ.
ബീപ് ശബ്‌ദത്തോടെ എമര്‍ജന്‍സി സന്ദേശം വന്നു; പണി കിട്ടിയത് ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക്
'എന്റെ മകന്റെ പേരിലും ചന്ദ്രശേഖറുണ്ട്'; കേന്ദ്രമന്ത്രിയോട് മസ്ക്, പേരിടാനുള്ള കാരണവും വെളിപ്പെടുത്തി