എല്ലാ ട്വിറ്റുകളും ഇനി വായിക്കാനാകില്ല; മസ്കിന്‍റെ പണം തട്ടാനുള്ള വിദ്യയോ?
വെരിഫൈ ചെയ്ത ഉപയോക്താക്കൾക്ക് പ്രതിദിനം 8,000 പോസ്റ്റുകളായും വെരിഫൈ ചെയ്യാത്തവർക്ക് പ്രതിദിനം 800 പോസ്റ്റുകളായും പുതിയതായി വെരിഫൈ ചെയ്യാത്ത ഉപയോക്താക്കൾക്ക് പ്രതിദിനം 400 പോസ്റ്റുകളായും വർധിപ്പിക്കുമെന്ന് മസ്‌ക് ട്വിറ്റിൽ പറയുന്നുണ്ട്.
സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിൽ സ്ക്രോൾ ചെയ്ത് കളിച്ചത് മതി, ഇനി എല്ലാ ട്വിറ്റുകളും എളുപ്പത്തിൽ വായിക്കാനാകില്ല. ട്വിറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ് എലോൺ മസ്ക്. ഉപയോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണത്തിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്. വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് ഒരു ദിവസം 6,000 പോസ്റ്റുകൾ വരെ വായിക്കാം. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ഒരു ദിവസം 600 പോസ്റ്റുകളായി പരിമിതപ്പെടുത്തി. പുതിയതായി വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 300 പോസ്റ്റുകൾ വരെ വായിക്കാം.
വെരിഫൈ ചെയ്ത ഉപയോക്താക്കൾക്ക് പ്രതിദിനം 8,000 പോസ്റ്റുകളായും വെരിഫൈ ചെയ്യാത്തവർക്ക് പ്രതിദിനം 800 പോസ്റ്റുകളായും പുതിയതായി വെരിഫൈ ചെയ്യാത്ത ഉപയോക്താക്കൾക്ക് പ്രതിദിനം 400 പോസ്റ്റുകളായും വർധിപ്പിക്കുമെന്ന് മസ്‌ക് ട്വിറ്റിൽ പറയുന്നുണ്ട്. ട്വിറ്ററിലെ തകരാറിനെകുറിച്ചുള്ള ഉപയോക്താക്കളുടെ ട്വിറ്റിനെ തുടർന്നാണ് പ്രതികരണം. ഈ പ്രഖ്യാപനത്തിൽ ഭൂരിപക്ഷം ഉപയോക്താക്കളും തൃപ്തരല്ല.
“എന്റെ ടൈംലൈനിൽ ഒരു മിനിറ്റിൽ നൂറോളം പോസ്റ്റുകളിലൂടെ സ്ക്രോൾ ചെയ്യാറുണ്ട്. പുതിയ നിയമം വന്നാൽ ട്വിറ്റർ ഉപയോഗം അവസാനിപ്പിക്കും” എന്നാണ് ഒരു ഉപയോക്താവ് പറയുന്നത്. ട്വിറ്ററിൽ സൈൻ ഇൻ ചെയ്യാത്തവരെ അവരുടെ വെബ്‌സൈറ്റിലെ ട്വീറ്റുകളും പ്രൊഫൈലുകളും കാണുന്നതിൽ നിന്ന് കമ്പനി തടഞ്ഞിരുന്നു. ട്വിറ്റുകൾ നോക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കളോട് അവരുടെ പ്രിയപ്പെട്ട ട്വീറ്റുകൾ കാണുന്നതിന് സൈൻ അപ്പ് ചെയ്യാനോ നിലവിലുള്ള അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനോ ആവശ്യപ്പെടും. അതനുസരിച്ച് മുന്നോട്ട് പോകുന്നവർക്ക് ഇഷ്ടപ്പെട്ട ട്വിറ്റുകൾ വായിക്കാം.
കമ്പനിയുടെ ബിസിനസ് പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീഡിയോ, ക്രിയേറ്റർ, കൊമേഴ്‌സ് പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികൾ കഴിഞ്ഞ മാസം ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ട്വിറ്റർ ബ്ലൂ വരിക്കാർക്ക് രണ്ട് മണിക്കൂർ വരെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനാകുന്ന ഓപ്ഷൻ ശ്രദ്ധിക്കപ്പെട്ടതാണ്.
അപ്ഡേറ്റ് പ്രഖ്യാപിച്ചത് തൊട്ടുപിന്നാലെ ആളുകൾ പ്ലാറ്റ്‌ഫോമിൽ മുഴുനീള ഫീച്ചർ ഫിലിമുകളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. യൂട്യൂബിന് സമാനമായി സ്ക്രോൾ ചെയ്യുമ്പോൾ ആപ്പിൽ നിങ്ങൾക്ക് ഒരു വീഡിയോ കാണാൻ കഴിയും.അടുത്തിടെയാണ് മസ്ക് ഈ ഫീച്ചർ പ്രഖ്യാപിച്ചത്. അതേ സമയം കൂടുതല്‍പ്പേരെ വെരിഫിക്കേഷനിലേക്ക് ആകര്‍ഷിച്ച് പണം നേടാനുള്ള വഴിയാണ് പുതിയ നിബന്ധന എന്നും വാദം ഉയരുന്നുണ്ട്.
പുതിയ 5G സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാന്‍ ജിയോ: വിലയാണ് ഞെട്ടിക്കുക
ഇടിക്കൂട്ടില്‍ മസ്കിനെ ഇടിച്ച് മൂലയ്ക്കിരുത്താന്‍ കടുത്ത പരീശിലനത്തിൽ സക്കർബർഗ് ?