ക്യാംസ്‌കാനര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കു; ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തോളൂ.!

നിലവില്‍ ആപ്പിള്‍ ഐ.ഓ.എസില്‍ പ്രശ്‌നങ്ങളുള്ളതായി അറിവില്ല. കാസ്‌പെര്‍സ്‌കൈ റിസര്‍ച്ച് ലാബിന്‍ഖെ ഏറ്റവും പുതിയ ബ്ലോഗിലൂടെയാണ് ‘ട്രോജന്‍ ഡ്രോപ്പര്‍’ ഗണത്തില്‍പ്പെട്ട ഗുരുതരമായ വൈറസ് ഈ ആപ്പില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കിയത്. 

CamScanner Android app removed from Play Store, if you have it on phone delete now

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ട  ക്യാംസ്‌കാനര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കു. ഈ ആപ്പ്  പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. വൈറസ് ബാധയെ തുടര്‍ന്നാണ് ആപ്പിനെതിരെ ഗൂഗിള്‍ നടപടി എടുത്തത്. ലോകമെമ്പാടും 10 കോടിയോളം ആളുകള്‍ ഫോട്ടോ സ്‌കാന്‍ ചെയ്യാനായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആപ്പ് ആണ് ക്യാംസ്‌കാനര്‍.

നിലവില്‍ ആപ്പിള്‍ ഐ.ഓ.എസില്‍ പ്രശ്‌നങ്ങളുള്ളതായി അറിവില്ല. കാസ്‌പെര്‍സ്‌കൈ റിസര്‍ച്ച് ലാബിന്‍ഖെ ഏറ്റവും പുതിയ ബ്ലോഗിലൂടെയാണ് ‘ട്രോജന്‍ ഡ്രോപ്പര്‍’ ഗണത്തില്‍പ്പെട്ട ഗുരുതരമായ വൈറസ് ഈ ആപ്പില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കിയത്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂടെ വരുന്ന ഒരു എന്‍ക്രിപ്റ്റഡ് ഫോള്‍ഡറില്‍ നിന്നുള്ള സംശയാസ്പദമായ കോഡുകളാണ് ഈ വൈറസ് പ്രവര്‍ത്തിപ്പിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ആപ്പ് ഉടന്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കാസ്‌പെര്‍സ്‌കൈ നിര്‍ദേശിക്കുന്നു. ഇത്രയും കാലം വളരെ വിശ്വാസ്യതയോട് കൂടി പ്ലേ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങോടെ പ്രവര്‍ത്തിച്ചിരുന്ന ആപ്പ് ആയിരുന്നു ക്യാംസ്‌കാനര്‍.

Latest Videos
Follow Us:
Download App:
  • android
  • ios