Call Recording Apps : കോൾ റെക്കോർഡിംഗ് ആപ്പുകൾക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഗൂഗിൾ

മുൻകൂട്ടി സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാകുന്ന ഡിഫോൾട്ട് കോളിംഗ് ആപ്പ് വഴിയാണ് സ്‌മാർട്ട്‌ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുന്നതെങ്കിൽ, അത് അതിന്റെ നയത്തിന്റെ ലംഘനമല്ലെന്ന് ഗൂഗിൾ പറയുന്നുണ്ട്. 

Call Recording Apps Are Going to be Banned by Google Play Store

മെയ് 11 മുതൽ വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിരോധിക്കും. മൂന്നാം കക്ഷി വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പർമാരെയും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും എന്ന് ഗൂഗിള്‍ അറിയിച്ചുകഴിഞ്ഞു. 

മെയ് 11 മുതൽ ഒരു ബിൽറ്റ്-ഇൻ കോൾ റെക്കോർഡർ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഇനി കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങൾ പ്രകാരം അവര്‍ കോള്‍ റെക്കോഡിംഗ് ആപ്പുകളെ ഗൂഗിള്‍ ഇനി പ്രോത്സാഹിപ്പിക്കില്ല. വോയ്‌സ് കോളിംഗിനെ മാത്രമേ ബാധിക്കൂ. എന്നാല്‍ ഗൂഗിള്‍, സാംസങ്ങ്, ഷവോമി പോലുള്ള ഒട്ടുമിക്ക കമ്പനികളും സ്മാർട്ട്‌ഫോണുകളില്‍ ഇൻ-ബിൽറ്റ് കോൾ റെക്കോർഡറുമായാണ് എത്തുന്നത്.

മുൻകൂട്ടി സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാകുന്ന ഡിഫോൾട്ട് കോളിംഗ് ആപ്പ് വഴിയാണ് സ്‌മാർട്ട്‌ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുന്നതെങ്കിൽ, അത് അതിന്റെ നയത്തിന്റെ ലംഘനമല്ലെന്ന് ഗൂഗിൾ പറയുന്നുണ്ട്. 2022 മെയ് 11 മുതൽ കോളുകൾ റെക്കോർഡ് ചെയ്യുന്ന ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകില്ല.

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിലെ കോൾ റെക്കോർഡിംഗ് ഒഴിവാക്കാൻ ഗൂഗിൾ കുറച്ച് കാലമായി ശ്രമിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ, അതായത് ആന്‍ഡോയ്ഡ് 6 മുതല്‍ ആന്‍ഡ്രോയ്ഡ് 10വരെ തത്സമയ കോൾ റെക്കോർഡിംഗും മൈക്രോഫോണിലൂടെയുള്ള കോൾ റെക്കോർഡിംഗും ഗൂഗിള്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍  ആന്‍ഡ്രോയ്ഡ് 10ലും അതിനുശേഷമുള്ള പതിപ്പുകളിലും കോളുകൾ റെക്കോർഡുചെയ്യുന്നതിന് അപ്ലിക്കേഷനുകൾ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. ഈ ആപ്പുകളെയാണ് 2022 മെയ് 11 മുതൽ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്യുന്നത്.

കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകളുടെ നിരവധി ആരാധകർക്ക് ഇത് ഒരു തിരിച്ചടിയാണ്. എന്നാല്‍ പ്ലേസ്റ്റോറില്‍ നിന്നും പുറത്താകുന്നത് ഈ  ആപ്പുകളെ ബാധിക്കുമോ എന്ന് ഉറപ്പില്ല. കാരണം ഇവയുടെ പ്രവര്‍ത്തനം ബ്ലോക്ക് ചെയ്യപ്പെടുമോ എന്നതില്‍ വ്യക്തത എനിയും വരാനുണ്ട്. ഇന്‍ബില്‍ട്ട് ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം എന്നതിനാല്‍, പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഇവ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചേക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios