Apple Android App : ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ആപ്പ് പുറത്തിറക്കി ആപ്പിള്‍; ഉപയോഗം ഇതാണ്
അതായത് ആപ്പിള്‍ എയര്‍ ടാഗ് ഒരു ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഘടിപ്പിച്ച് ഏതെങ്കിലും ആപ്പിള്‍ ഡിവൈസിലൂടെ ആന്‍ഡ്രോയ്ഡ് ഉപയോക്താവിനെ നിരീക്ഷിക്കാനുള്ള സാധ്യത തടയാനാണ് ഈ ആപ്പ്.
ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താനായി ആപ്പ് പുറത്തിറക്കി ആപ്പിള്‍ (Apple). ഐഒഎസിന് പുറത്ത് അപൂര്‍വ്വമായി മാത്രം ഇടപെടലുകള്‍ നടത്താറുള്ള ആപ്പിളിന്‍റെ 'ട്രാക്കര്‍ ഡിക്റ്റക്ടര്‍ ആപ്പ്' കഴിഞ്ഞ ദിവസം മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ (Google Play Store) ലഭ്യമായി തുടങ്ങി. ആപ്പിളിന്‍റെ ഐഫോണും (Apple IPhone), ഐപാഡും അടക്കമുള്ള ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എയര്‍ ടാഗുകളുടെ സാന്നിധ്യം ഈ ആപ്പിലൂടെ തിരിച്ചറിയാന്‍ സാധിക്കും.
അതായത് ആപ്പിള്‍ എയര്‍ ടാഗ് (AirTag) ഒരു ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഘടിപ്പിച്ച് ഏതെങ്കിലും ആപ്പിള്‍ ഡിവൈസിലൂടെ ആന്‍ഡ്രോയ്ഡ് ഉപയോക്താവിനെ നിരീക്ഷിക്കാനുള്ള സാധ്യത തടയാനാണ് ഈ ആപ്പ്. തങ്ങള്‍ പുറത്തിറക്കുന്ന ഉപകരണങ്ങള്‍ ആപ്പിള്‍ ഇക്കോസിസ്റ്റത്തിന് പുറത്ത് സ്വകാര്യത ലംഘനം നടത്താതിരിക്കാനുള്ള കരുതല്‍ എന്നൊക്കെ വിശേഷിപ്പിക്കാം.
ഈ വര്‍ഷം ആദ്യമാണ് ആപ്പിള്‍ ആപ്പിള്‍ എയര്‍ടാഗ് പുറത്തിറക്കിയത്. ഇത് ഉപയോഗിച്ച് ആപ്പിള്‍ ഉപകരണങ്ങള്‍ നഷ്ടപ്പെടുന്നത് തടയാം എന്നതാണ് ആപ്പിള്‍ മുന്നോട്ട് വയ്ക്കുന്ന മേന്‍മ. ഒപ്പം ഏത് ഉപകരണത്തിലും ഇത് ഘടിപ്പിച്ച് ട്രാക്ക് ചെയ്യാം. ഉദാഹരണത്തിന് കാര്‍ കീ, പേഴ്സ് ഇങ്ങനെ ഏതിലും.
ശരിക്കും പുതിയ ആപ്പിലൂടെ ആപ്പിള്‍ രണ്ട് കാര്യമാണ് ഉദ്ദേശിക്കുന്നത് എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. ഒന്ന് എയര്‍ടാഗ് എന്ന ഉപകരണത്തിന്‍റെ പ്രചാരണം, രണ്ട് തങ്ങളുടെ പ്രധാന എതിരാളിയുടെ പോലും സുരക്ഷ തങ്ങള്‍ക്ക് ബാധകമാണെന്ന് കരുതലിന്‍റെ പരസ്യപ്പെടുത്തല്‍.
അതേ സമയം ഇത്തരത്തില്‍ അനധികൃതമായി ഒരു ആപ്പിള്‍ എയര്‍ടാഗ് നിങ്ങളുടെ അടുത്ത് കണ്ടാല്‍ ഉടന്‍ അതിന്‍റെ ബാറ്ററി അഴിച്ചുമാറ്റാന്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ നിര്‍ദേശം നല്‍കുന്നു. തുടര്‍ന്ന് പൊലീസ് അധികാരികളെ വിവരം അറിയിക്കാനും നിര്‍ദേശിക്കുന്നു.
'നോച്ചി'നെ ആപ്പിള്‍ പിടിച്ച് പുറത്താക്കും; സഹായത്തിന് സാംസങ്ങിനെ കൂടെകൂട്ടും.!
ഒടുവില്‍ 'നോച്ച് ഡിസ്പ്ലേയെ' ഉപേക്ഷിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പോലും ഉപേക്ഷിച്ച് നോച്ച് ഡിസ്പ്ലേ രീതിയിലാണ് ഐഫോണ്‍ x (ഐഫോണ്‍ 10) മുതല്‍ ആപ്പിള്‍ തങ്ങളുടെ പ്രിമീയം ഫോണുകള്‍ (Apple IPhone) പുറത്തിറക്കിയിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ഐഫോണ്‍ 14ഓടെ പഞ്ച് ഹോള്‍ ഡിസ്പ്ലേ എന്ന രീതിയിലേക്ക് ആപ്പിള്‍ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ദി എലക് (The Elec) ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഐഫോണ്‍ 14 പഞ്ച് ഹോള്‍ കട്ട്ഔട്ടുകളായിരിക്കും നോച്ചിന് പകരം ഉണ്ടാകുക. ഇതിനുള്ള സാങ്കേതിക സഹായം നല്‍കുക സാംസങ്ങ് ആയിരിക്കും എന്നും സൂചനയുണ്ട്. നേരത്തെ പഞ്ച്ഹോള്‍ കട്ട്ഔട്ടുകള്‍ സംബന്ധിച്ച് നിര്‍ണ്ണായകമായ സങ്കേതിക വിദ്യ സാംസങ്ങ് കൈവശമാക്കിയിരുന്നു. ഇതിനാല്‍ കുറ്റമറ്റ പഞ്ച്ഹോള്‍ ഡിസ്പ്ലേയ്ക്കായി ആപ്പിള്‍ സാംസങ്ങിന്‍റെ സഹായം തേടാന്‍ സാധ്യതയുണ്ടെന്നാണ് ദി എലകിന്‍റെ പുതിയ ലീക്ക് പറയുന്നത്. സാംസങ്ങ് ഗ്യാലക്സി എസ് 10 മുതല്‍ നോച്ച് ഒഴിവാക്കിയാണ് ഫോണ്‍ പുറത്തിറക്കുന്നത്.
48 എംപി പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയായിരിക്കും വരുന്ന ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ ഉണ്ടാകുക. ഇതില്‍ ഐഫോണ്‍ 14 പ്രോ മോഡലിന് 6.7 ഇഞ്ച് ഡിസ്പ്ലേയും, ഐഫോണ്‍ പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണ് ഉണ്ടാകുക. എല്‍ജിയുടെ എല്‍ടിപിഒ 120 Hz ഒഎല്‍ഇഡി ഡിസ്പ്ലേ ആയിരിക്കും ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം പ്രോ മോഡലുകളില്‍ താഴ്ന്ന ഐഫോണ്‍ 14 പതിപ്പുകള്‍ നോച്ച് ഡിസ്പ്ലേയുമായി തന്നെയായിരിക്കും എത്തുക. ബിഒഇ ആയിരിക്കും ഇതിന്‍റെ ഡിസ്പ്ലേ ആപ്പിളിന് വിതരണം ചെയ്യുക. ബിഒഇയുമായി 2023വരെ ഡിസ്പ്ല വിതരണത്തിനുള്ള കരാര്‍ ആപ്പിളിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ല്‍ ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ എസ്ഇ മോഡലും പുതുക്കി അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡലില്‍ ആപ്പിള്‍ 5ജി കണക്ടിവിറ്റി അവതരിപ്പിക്കും.