പ്രീമിയം അല്ലെ; സേവനങ്ങള്‍ വെട്ടാന്‍ ആരംഭിച്ച് യൂട്യൂബ്, തുടക്കം ഇങ്ങനെ

യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ വിഡിയോകള്‍ പൂര്‍ണമായും പ്രീമയം അംഗങ്ങൾക്ക് മാത്രമാക്കുമെന്നാണ് ആദ്യ സൂചനകള്‍. 

All you need to know about YouTube Music to go audio only for non premium users

ങ്ങളുടെ പ്ലാറ്റ്ഫോം പതിയെ പതിയെ പ്രിമീയം പ്ലാറ്റ്ഫോം ആക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റഫോമായ യൂട്യൂബ് സ്വീകരിക്കാന്‍ പോകുന്ന നയം. അതിലേക്കുള്ള വലിയ മാറ്റമാണ് യൂട്യൂബിന്‍റെ മ്യൂസിക്ക് പ്ലാറ്റ്ഫോമില്‍ വരുന്നത്.  പ്രീമിയം അംഗത്വമില്ലാത്ത പ്രേക്ഷകര്‍ക്ക് അധികം താമസിയാതെ യൂട്യൂബ് മ്യൂസിക് ആപ്പിൽ വിഡിയോ കാണിക്കില്ല, ഓഡിയോ മാത്രമായിരിക്കും കേള്‍പ്പിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍. 

യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ വിഡിയോകള്‍ പൂര്‍ണമായും പ്രീമയം അംഗങ്ങൾക്ക് മാത്രമാക്കുമെന്നാണ് ആദ്യ സൂചനകള്‍. ഇനി പാട്ടിനൊപ്പം വിഡിയോ കാണണമെങ്കില്‍ പണമടച്ച് യൂട്യൂബ് പ്രീമിയം അല്ലെങ്കില്‍ യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യണം എന്ന് 9ടു5ഗൂഗിൾ റിപ്പോര്‍ട്ടു ചെയ്യുന്നു. 

മ്യൂസിക് യഥേഷ്ടം സ്‌കിപ്പു ചെയ്ത് കേള്‍ക്കാനും ഫ്രീയൂസര്‍മാര്‍ക്ക് സാധിക്കില്ല. എന്നാല്‍, ഫ്രീ യൂസേഴ്‌സിനായി മൂഡ് മിക്‌സ് വിഭാഗവും മറ്റും തുറന്നിടുമെന്നും പറയുന്നു. കൂടാതെ, ഫ്രീ യൂസര്‍മാര്‍ സ്വന്തമായി മ്യൂസിക് വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഏതുസമയത്തും ഓണ്‍-ഡിമാന്‍ഡ് ആയി കാണുകയും ചെയ്യാം.

പുതിയ മാറ്റങ്ങള്‍ ആദ്യം നടപ്പിലാക്കുന്നത് കാനഡയിലാണ്. നവംബര്‍ 3 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള മേഖലയിലേക്കും ഇത് വ്യാപിക്കും. തങ്ങളുടെ പ്രിമീയം നയം വ്യാപിപ്പിക്കാന്‍ തന്നെയാണ് യൂട്യൂബ് ആലോചിക്കുന്നത്. അടുത്തിടെയായി യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പരസ്യക്കൂടുതല്‍ തന്നെ പ്രിമീയം ഉപയോക്താക്കളെ കൂട്ടാനുള്ള രീതിയാണ് എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios