ആമസോണ്‍ പ്രൈം സൗജന്യമായി എയര്‍ടെല്ലില്‍, ആക്‌സസ്സ് ചെയ്യാന്‍ എന്തു ചെയ്യണം?

ആമസോണ്‍ പ്രൈം അംഗത്വത്തിന്റെ നില പരിശോധിക്കാന്‍ അക്കൗണ്ട് സെറ്റിങ്‌സ് പരിശോധിച്ചാല്‍ മതി. നിങ്ങള്‍ ഇതിനകം ഓഫര്‍ നേടിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ കാലയളവിന്റെ സാധുതയ്‌ക്കൊപ്പം 'ഇപ്പോള്‍ കാണുക' എന്ന ഓപ്ഷനും ഇത് കാണിക്കും.

Airtel prepaid and postpaid plans offering free subscription to Amazon Prime

മുംബൈ: സ്ട്രീമിംഗ് ആപ്ലിക്കേഷനായ ആമസോണ്‍ പ്രൈം ഇനി മുതല്‍ എയര്‍ടെല്ലില്‍ സൗജന്യമായി ലഭിക്കും. പ്രതിവര്‍ഷം 999 രൂപ നല്‍കേണ്ട പ്രൈമാണ് ഇപ്പോള്‍ എയര്‍ടെല്‍ സൗജന്യമായി നല്‍കുന്നത്. നേരത്തെ ബിഎസ്എന്‍എള്‍ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഈ ഓഫര്‍ ഉണ്ടായിരുന്നുവെങ്കിലും ഈ മാസം മുതല്‍ അവസാനിപ്പിച്ചിരുന്നു.

349 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിലാണ് ആമസോണ്‍ പ്രൈമിന് ഒരു സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല അധിക ഇന്റര്‍നെറ്റ് ഡാറ്റയും ഇതു നല്‍കുന്നു. പരിധിയില്ലാത്ത കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഇന്റര്‍നെറ്റ് ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ഇതിലുണ്ട്. മറ്റ് ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ആമസോണ്‍ പ്രൈമിന്‍റെ സബ്‌സ്‌ക്രിപ്ഷനാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇത് ഒരു മാസത്തേക്ക് മാത്രമേ സജീവമാകൂ. മികച്ച ഡാറ്റ ആനുകൂല്യങ്ങള്‍ മാത്രമല്ല അധിക ഡാറ്റയും നല്‍കുന്ന ഈ പ്ലാനിനു പുറമേ ഒരു പോസ്റ്റ് പെയ്ഡ് പ്ലാനും കമ്പനി അവതരിപ്പിക്കുന്നു. 

ഒരു മാസം മാത്രമാണ് ഇങ്ങനെ ലഭിക്കുന്നതെങ്കിലും ഉപയോക്താവിന് ഇത് ലാഭമാണെന്നു കമ്പനി പറയുന്നു. മറ്റൊരുതരത്തില്‍ കണക്കുകൂട്ടിയാല്‍, ആമസോണ്‍ പ്രൈമിന്റെ പ്രതിമാസ തുക 129 രൂപയാണ്. പക്ഷേ എയര്‍ടെല്‍ പായ്ക്ക് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് അധിക കോളിംഗും ഇന്റര്‍നെറ്റ് ഡാറ്റയും ലഭിക്കും. 349 രൂപയുടെ പ്രീപെയ്ഡ് പായ്ക്ക് പുതിയതായി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യം. നിലവിലുള്ള ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല. 

ആമസോണ്‍ പ്രൈം അംഗത്വത്തിന്റെ നില പരിശോധിക്കാന്‍ അക്കൗണ്ട് സെറ്റിങ്‌സ് പരിശോധിച്ചാല്‍ മതി. നിങ്ങള്‍ ഇതിനകം ഓഫര്‍ നേടിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ കാലയളവിന്റെ സാധുതയ്‌ക്കൊപ്പം 'ഇപ്പോള്‍ കാണുക' എന്ന ഓപ്ഷനും ഇത് കാണിക്കും.
ആമസോണ്‍ പ്രൈമിന് സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

ആമസോണ്‍ പ്രൈം ആപ്പിന് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന 499 രൂപ വിലയുള്ള ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാനും എയര്‍ടെല്ലിനുണ്ട്. പ്രതിമാസ പ്രീപെയ്ഡ് പ്ലാനില്‍ നിന്ന് വ്യത്യസ്തമായി, ഈ പ്ലാന്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈമിന് ഒരു സൗജന്യ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും, അല്ലാത്തപക്ഷം ആമസോണിന് 999 രൂപയാണ് വില. 

ഈ പ്ലാനില്‍ 75 ജിബിയുടെ പ്രതിമാസ ഡാറ്റയും സൗജന്യ കോളുകളും എസ്എംഎസും ലഭിക്കും. സീ 5, എയര്‍ടെല്‍ സ്ട്രീം മുതലായ മറ്റ് സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്കും ഈ പായ്ക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷനുകള്‍ നല്‍കുന്നു. ഉപയോക്താക്കള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുന്ന ഒരേയൊരു ടെലികോം ഓപ്പറേറ്ററാണ് എയര്‍ടെല്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios