Airtel, Vi : എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പോസ്റ്റ്പെയ്ഡ് നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യത

പ്രീപെയ്ഡ് താരിഫുകള്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷം, ടെലികോം ഓപ്പറേറ്റര്‍മാര്‍ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും നിരക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും പോസ്റ്റ്പെയ്ഡ് വിഭാഗത്തില്‍ താരിഫ് ഉയര്‍ത്താനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്

Airtel and Vodafone Idea likely to raise postpaid rates

പ്രീപെയ്ഡ് താരിഫുകള്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷം, ടെലികോം ഓപ്പറേറ്റര്‍മാര്‍ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും നിരക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഭാരതി എയര്‍ടെല്ലും (Airtel) വോഡഫോണ്‍ ഐഡിയയും (Vodafone Idea) പോസ്റ്റ്പെയ്ഡ് വിഭാഗത്തില്‍ താരിഫ് ഉയര്‍ത്താനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. എയര്‍ടെല്‍  ജൂലൈയില്‍ കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കായി പോസ്റ്റ്പെയ്ഡ് (Postpaid) സെഗ്മെന്റില്‍ താരിഫ് വര്‍ദ്ധിപ്പിക്കുകയും അതിന്റെ ഫാമിലി പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.

മാര്‍ക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 22,000 കോടി രൂപ മൂല്യമുള്ളതാണ് പോസ്റ്റ്പെയ്ഡ് വിപണി, കൂടാതെ ഈ മേഖലയുടെ വരുമാനത്തിന്റെ 15% ഉം സെക്ടറിലെ സജീവ വരിക്കാരുടെ 5% ഉം കേന്ദ്രീകരിക്കുന്നു. ഈ വരിക്കാരില്‍ ഏകദേശം 50-60% എന്റര്‍പ്രൈസ് ഉപഭോക്താക്കളാണ്, കൂടാതെ 34% പോസ്റ്റ്‌പെയ്ഡ് വരിക്കാരും മൂന്ന് മെട്രോകളിലും മറ്റൊരു 36% നഗര കേന്ദ്രീകൃത എ-സര്‍ക്കിളുകളിലുമാണ്. ഓപ്പറേറ്റര്‍മാരില്‍, വോഡഫോണ്‍ ഐഡിയയ്ക്ക് ഏറ്റവും ഉയര്‍ന്ന 43% വിപണി വിഹിതമുണ്ട്, ഭാരതി എയര്‍ടെല്‍ 28% ആണ്.

ഭാരതിയുടെ കാര്യമെടുത്താല്‍, അതിന്റെ പോസ്റ്റ്പെയ്ഡ് വരിക്കാരില്‍ ഏകദേശം 50-60% എന്റര്‍പ്രൈസ് ഉപഭോക്താക്കളാണ്, അതിനാല്‍ അവരുടെ ശ്രദ്ധ വിലനിര്‍ണ്ണയത്തിലും സേവന വിതരണത്തിന്റെ സുസ്ഥിരമായ ട്രാക്ക് റെക്കോര്‍ഡിലുമാണ്. കൂടാതെ, പ്രീപെയ്ഡ് സെഗ്മെന്റില്‍ പോലും ജിയോയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എയര്‍ടെല്‍ ഇതുവരെ താരിഫുകളില്‍ പ്രീമിയം നിലനിര്‍ത്തി. പോസ്റ്റ്പെയ്ഡ് വിഭാഗത്തില്‍ താരിഫ് ഉയര്‍ത്തിയാല്‍ അത് അപകടസാധ്യത നേരിടാന്‍ സാധ്യതയില്ല. എയര്‍ടെല്‍ വരിക്കാരില്‍ 5% പേരും ഇന്ത്യയിലെ മൊബൈല്‍ വരുമാനത്തിന്റെ 16% പേരും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളാണ്.

Read more: IPhone 12 Pro : ഐഫോണ്‍ 12 പ്രോ 25,000 രൂപ ഡിസ്‌ക്കൗണ്ടില്‍; വാങ്ങുന്നെങ്കില്‍ ഇപ്പോ വാങ്ങണം, ഓഫര്‍ ഇങ്ങനെ

ഏതാനും മാസങ്ങള്‍ക്ക് ശേഷം പോസ്റ്റ്പെയ്ഡ് വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു. 'ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും കുറഞ്ഞ താരിഫ് രാജ്യമായതിനാല്‍ ഈ വര്‍ദ്ധനവ് അനിവാര്യമാണ്, കൂടാതെ പ്രീപെയ്ഡിന്റെ വര്‍ദ്ധനവിനൊപ്പം പോസ്റ്റ്‌പെയ്ഡും ഇത് പിന്തുടരാന്‍ സാധ്യതയുണ്ട്,' മാര്‍ക്കറ്റ് ടെക്‌നോളജി, മീഡിയ & എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് ലീഡര്‍ പ്രശാന്ത് സിംഗാള് പറഞ്ഞു. എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും വിപണിയില്‍ സുസ്ഥിരമായി തുടരുന്നതിന് വരും കാലങ്ങളില്‍ 300 രൂപ ഓരോ ഉപഭോക്താവില്‍ നിന്നും ആഗ്രഹിക്കുന്നു. 

ഇന്നത്തെ വ്യവസായത്തിലെ ശരാശരി വില ഏകദേശം 130 രൂപയാണ്. അഞ്ച് വര്‍ഷം മുമ്പ് 2016 ല്‍ ഇത് 200 രൂപയ്ക്ക് മുകളിലായിരുന്നു. അതിനാല്‍, ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദ്യം ഇതിനെ 200 രൂപയിലേക്കും ഒടുവില്‍ 300 രൂപയിലേക്കും എത്തിക്കേണ്ടതുണ്ട് എന്നതാണെന്ന് ടെലികോം പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം വോഡഫോണ്‍ ഐഡിയ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രവീന്ദര്‍ തക്കര്‍ പറഞ്ഞു. ഐഡിയയുടെ ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ ഉപഭോക്തൃ നിരക്ക് 109 രൂപയും അതേസമയം ഭാരതി എയര്‍ടെല്ലിന്റേത് 153 രൂപയുടേതുമാണ്. റിലയന്‍സ് ജിയോയുടെതാവട്ടെ 143.6 രൂപ മാത്രവും.

Latest Videos
Follow Us:
Download App:
  • android
  • ios