വിപിഎൻ സേവനങ്ങൾക്ക് കടിഞ്ഞാണിട്ട് ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും

വിപിഎൻ കമ്പനികൾക്ക് കടിഞ്ഞാണിടാനൊരുങ്ങി അമേരിക്കയും. ഇന്ത്യയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം

After India US aims to crackdown on VPN service providers

വിപിഎൻ കമ്പനികൾക്ക് കടിഞ്ഞാണിടാനൊരുങ്ങി അമേരിക്കയും. ഇന്ത്യയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. വ്യക്തികൾക്ക് വെർച്വൽ  പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സേവനങ്ങൾ നൽകുന്ന നൂറിലധികം കമ്പനികളെ നിയന്ത്രിക്കാനാണ് അമേരിക്ക രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ലിന ഖാന്റെ നേതൃത്വത്തിലുള്ള ഫെഡറൽ ട്രേഡ് കമ്മീഷനോട് (FTC) ഡേറ്റാ സമ്പ്രദായങ്ങൾ പരിഹരിക്കാൻ യുഎസ് നിയമനിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ. 

ഈ വിപിഎൻ പരസ്യങ്ങളാലും ദുരുപയോഗം ചെയ്യപ്പെടുന്ന ഡാറ്റകളാലും നിറഞ്ഞിരിക്കുന്നു എന്നാണ് നിയമനിർമാതാക്കളുടെ ആരോപണം. അന്ന ജി. എഷൂ (ഡി-സി‌എ), റോൺ വൈഡൻ (ഡി-ഒആർ) എന്നിവരുടെ കത്തിൽ പറയുന്നതനുസരിച്ച് വിപിഎൻ കമ്പനികൾ നിരവധി ദുരുപയോഗ ആരോപണങ്ങളാണ് നേരിടുന്നത്. ഉപയോക്തൃ ഡേറ്റ വിൽക്കുന്നതും ഉപയോക്തൃ പ്രവർത്തന ലോഗുകൾ നിയമത്തിന് നൽകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങള്‌‍ കത്തിൽ പറയുന്നുണ്ട്.

ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ചു വർ‍ഷം സൂക്ഷിക്കണമെന്ന് വിപിഎൻ സേവനദാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. എക്‌സ്പ്രസ്, സർഫ്ഷാർക് എന്നീ വിപിഎൻ കമ്പനികൾ കമ്പനികൾ സ്വകാര്യതയിൽ വീട്ടുവീഴ്ച നടത്തില്ലെന്ന് അറിയിച്ചതിനൊപ്പം ഇന്ത്യയിലെ സെർവറുകൾ നിർത്തുകയും ചെയ്തിരുന്നു. നോർഡ് വിപിഎൻ  കമ്പനികളും രാജ്യത്തെ സെർവർ പിൻവലിക്കുമെന്ന് അറിയിച്ചു. വിപിഎൻ സേവനങ്ങളുടെ അടിസ്ഥാന തത്വത്തിന് വീപരിതമാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയന്ത്രണം എന്നായിരുന്നു അവരുടെ വാദം.

Read more: അയഞ്ഞ് കേന്ദ്രസർക്കാർ; പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഉടനെ നടപ്പാക്കില്ല

 ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അല്ലെങ്കിൽ സിഇആർടിഇൻ, ഐടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാജ്യത്തെ സൈബർ സുരക്ഷാ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനുള്ള ദേശീയ ഏജൻസിയാണ്. ഡാറ്റാ സെന്ററുകൾ, വെർച്വൽ പ്രൈവറ്റ് സെർവർ (വിപിഎസ്) ദാതാക്കൾ, ക്ലൗഡ് സേവന ദാതാക്കൾ, വിപിഎൻ സേവന ദാതാക്കൾ എന്നിവർ വഴി വരിക്കാർ/ഉപഭോക്താക്കൾ എന്നിവ സാധൂകരിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിന് കൂടുതൽ സമയം തേടിയിട്ടുണ്ട്. രാജ്യത്തിന്റെ പുതിയ വിപിഎൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ  നോർഡ്‌വിപിഎൻ (NordVPN), എക്സ്പ്രസ്‌വിപിഎൻ (ExpressVPN) തുടങ്ങിയ ജനപ്രിയ വിപിഎൻ (VPN) സേവന ദാതാക്കൾ ഇന്ത്യയിൽ നിന്ന് നെറ്റ്‌വർക്കുകൾ നീക്കം ചെയ്യുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു.

Read more: വിപിഎന്നുകളും, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളും ഉപയോഗിക്കരുത് സര്‍ക്കാര്‍ ജീവനക്കാരോട് സർക്കാർ

Latest Videos
Follow Us:
Download App:
  • android
  • ios