പലരും സങ്കടപ്പെടുന്നത് യുസി ബ്രൗസറിനെ പറ്റിയോർത്ത്; കാരണം ഇതാണ്
ആപ്പ് നീക്കം ചെയ്താലും ചെയ്താലും ചില വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നുണ്ടെന്നാണ് പ്രധാനപ്പെട്ട ആരോപണം. ഇതുമാത്രമല്ല, ഗൂഗിൾ ക്രോം അടക്കി ഭരിക്കുന്ന മൊബൈൽ ബ്രൗസർ രംഗത്ത് രണ്ടാം സ്ഥാനക്കാരനാണ് യുസി.
ദില്ലി: നിരോധിക്കപ്പെട്ട 59 ആപ്പുകളിൽ ചർച്ചകളെല്ലാം ടിക് ടോക്കിനെക്കുറിച്ചാണെങ്കിലും, പലരും സങ്കടപ്പെടുന്നത് യുസി ബ്രൗസറിനെ പറ്റിയോർത്താണ്. എന്താണ് യുസി ബ്രൗസർ, എന്ത് കൊണ്ടാണ് യു സി ബ്രൗസറും നിരോധിക്കപ്പെട്ടത്
വെറും ചൈനീസ് ഉത്പന്നം എന്നതിനപ്പുറം വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സുക്ഷമ വിവരങ്ങൾ രഹസ്യമായി മോഷ്ടിച്ച് കൊണ്ടു പോകുന്നു എന്നതാണ് യുസി ബ്രൗസറിനെതിരായ പ്രധാന ആരോപണം.
നിരോധിക്കപ്പെട്ട ഈ ഇന്റർനെറ്റ് ബ്രൗസറിൽ നുഴഞ്ഞ് കയറ്റക്കാർക്ക് ഉപയോഗപ്പെടുത്താവുന്ന ധാരാളം പഴുതുകൾ ആപ്പിലുണ്ടെന്നാണ് ആക്ഷേപം.
ഉപഭോക്താവിന്റെ ഫോണിന്റെ ഐഎംഎഐ നമ്പർ അടക്കമുള്ള വിവരങ്ങൾ യുസി ചോർത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നതാണ്. യൂസർ ഡാറ്റ ചൈനീസ് സർവ്വറുകളിലേക്ക് അയക്കുന്നുവെന്ന ആരോപണത്തിൽ നിലവിൽ ആപ്പിനെ കുറിച്ച് ഐടി മന്ത്രാലയം അന്വേഷണം നടത്തുകയാണ്.
ആപ്പ് നീക്കം ചെയ്താലും ചെയ്താലും ചില വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നുണ്ടെന്നാണ് പ്രധാനപ്പെട്ട ആരോപണം. ഇതുമാത്രമല്ല, ഗൂഗിൾ ക്രോം അടക്കി ഭരിക്കുന്ന മൊബൈൽ ബ്രൗസർ രംഗത്ത് രണ്ടാം സ്ഥാനക്കാരനാണ് യുസി. ക്രോം ഉപയോഗിക്കുന്നവർ പോലും രണ്ടാം ബ്രൗസറായി യുസിയെ ഉപയോഗിക്കുന്നതിന് പല കാരണങ്ങളുമുണ്ട്,
പോൺ സൈറ്റുകളടക്കം പല നിരോധിത വെബ്സൈറ്റുകളിലേക്കും വിപിഎൻ ഉപയോഗിച്ച് കടന്ന് ചെല്ലാൻ യുസി ഉപയോഗിക്കുന്നവർ ധാരാളമാണ്. ക്രോമിന്യുസിയേക്കാൾ പതിന്മടങ്ങ് ഉപഭോക്താക്കളുണ്ടെങ്കിലും ഈ രണ്ടാം സ്ഥാനം അത്ര ചെറുതല്ല. ആലി ബാബ ഗ്രൂപ്പിന്റെ ഉത്പന്നമാണ് യുസി എന്ന് കൂടി ഓർക്കണം.
2009 മുതൽ ഇന്ത്യയിൽ സജീവമാണ് യുസി. മികച്ച ഡൗൺലോഡ് മാനേജ്മെന്റാണ് യുസിയെ പ്രിയങ്കരനാക്കിയ മറ്റൊരു പ്രത്യേകത. ഒരേ സമയം പല ഡൗൺലോഡുകൾ നടത്താം, ഡൗൺ ലോഡുകൾ പോസ് ചെയ്ത് വക്കാനും ,ആപ്പിൽ നിന്ന് പുറത്തിറങ്ങിയാലും ഡൗൺലോഡ് നിന്ന് പോകില്ലെന്നതുമെല്ലാം യുസിക്ക് ഗുണം ചെയ്തു. പക്ഷേ ഈ ബ്രൗസർ പൊല്ലാപ്പാണെന്ന് പറയുന്ന വിദഗ്ധർ ഏറെയാണ്.