Asianet News MalayalamAsianet News Malayalam

ഗതികേടുകൊണ്ടോ? മൃഗശാലയിലെ ചിമ്പാൻസിയുടെ ഭക്ഷണം മോഷ്ടിച്ചു വിറ്റു, ജീവനക്കാരൻ പിടിയിൽ 

ഇയാളുടെ പരിചരണത്തിന് കീഴിൽ ഉണ്ടായിരുന്ന കുരങ്ങുകളുടെയും ചിമ്പാൻസികളുടെയും ഭക്ഷണമാണ് ഇയാൾ മോഷ്ടിച്ച് വില്പന നടത്തിയത്. 

zoo keeper eats and sell chimpanzee food arrested in japan
Author
First Published Oct 10, 2024, 10:23 PM IST | Last Updated Oct 10, 2024, 10:23 PM IST

മൃഗശാലയിൽ നിന്ന് മൃഗങ്ങളുടെ ഭക്ഷണം മോഷ്ടിച്ച് സ്വന്തം ആവശ്യത്തിന് എടുക്കുകയും വില്പന നടത്തുകയും ചെയ്ത ജീവനക്കാരൻ പിടിയിൽ. പടിഞ്ഞാറൻ ജപ്പാനിലെ ഒസാക്ക പ്രിഫെക്ചറിലെ ടെനോജി മൃഗശാലയിലെ ജീവനക്കാരനാണ് പിടിയിലായത്. മൃഗങ്ങളുടെ ഭക്ഷണബാങ്കിൽ നിന്ന് പഴങ്ങളും പച്ചക്കറികളും തുടർച്ചയായി കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ മൃഗശാലയിലെ ജീവനക്കാരൻ തന്നെയാണെന്ന് കണ്ടെത്തിയത്.

സ്ഥാപനത്തിലെ അനിമൽ കെയർ ആൻഡ് ബ്രീഡിംഗ് ഷോകേസ് ഡിപ്പാർട്ട്‌മെൻ്റിൽ ജോലി ചെയ്തിരുന്ന 47 -കാരനായ മൃഗശാലാ സൂക്ഷിപ്പുകാരനാണ് മോഷണം നടത്തിയത് എന്നാണ് പൊലീസ് ഒടുവിൽ കണ്ടെത്തിയത്. ഇയാളുടെ പരിചരണത്തിന് കീഴിൽ ഉണ്ടായിരുന്ന കുരങ്ങുകളുടെയും ചിമ്പാൻസികളുടെയും ഭക്ഷണമാണ് ഇയാൾ മോഷ്ടിച്ച് വില്പന നടത്തിയത്. 

മൃഗശാലാ സൂക്ഷിപ്പുകാരൻ ചെയ്ത കാര്യമോർക്കുമ്പോൾ തനിക്ക് വലിയ നിരാശയുണ്ടന്ന് മൃഗശാലയുടെ വൈസ് ഡയറക്ടർ കിയോഷി യാസുഫുകു പറഞ്ഞു. ആളുകളുടെ വിശ്വാസം നഷ്ടപ്പെടുത്തിയതിന് താൻ ക്ഷമ ചോദിക്കുന്നതായും കേസ് കർശനമായി കൈകാര്യം ചെയ്യുമെന്നും ഇത്തരം പ്രവൃത്തികൾ മേലിൽ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒസാക്കയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ടെനോജി മൃഗശാലയിൽ 170 ഓളം ഇനങ്ങളിലായി ആയിരം മൃഗങ്ങൾ ഉണ്ട്. മൃഗശാല ജീവനക്കാരന്റെ പ്രവൃത്തിയിൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. 

ഒരു വിഭാഗം ആളുകൾ ജീവനക്കാരനെ വിമർശിച്ചപ്പോൾ മറ്റൊരു വിഭാഗം ജീവനക്കാരനോട് സഹതാപം പ്രകടിപ്പിച്ചു. മൃഗശാല അതിൻ്റെ ജീവനക്കാർക്ക് ന്യായമായ വേതനം നൽകാത്തത് കൊണ്ടാണ് ആളുകൾ ഇത്തരം പ്രവൃത്തികൾ ചെയ്യേണ്ടി വരുന്നതെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. 

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios