സൊമാറ്റോ ഡെലിവറി ബോയിയുടെ 'രഹസ്യ സന്ദേശം' ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍ !
അർദ്ധരാത്രി 2 മണിക്ക് ഓർഡർ ചെയ്യൂ... നിങ്ങൾക്കും അത്തരമൊരു അന്വേഷണം ലഭിച്ചേക്കാം.'' ഒരു എക്സ് ഉപയോക്താവ് എഴുതി. മറ്റൊരാള്‍ എഴുതിയത് സോമാറ്റോയുടെ ഓഹരി ഉയരുന്നതിന്‍റെ കാരണങ്ങള്‍ എന്നായിരുന്നു.
ഇന്ന്, പ്രത്യേകിച്ചും നഗരവാസികള്‍ക്ക് ഭക്ഷണ വിതരണ സേവനങ്ങൾ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഇത്തരം ഭക്ഷണ വിതര സേവനമില്ലാത്ത ഒരു ദിവസം പോലും സങ്കല്‍പിക്കാന്‍ പ്രയാസമാണ് പലര്‍ക്കും. ഒരു ഉപഭോക്താവിന്‍റെ ഓർഡർ കൃത്യസമയത്ത് നിറവേറ്റുന്നതിനായി പ്രതികൂലമായ കാലാവസ്ഥയില്‍ പോലും ഉത്സാഹത്തോടെ പ്രവർത്തന സജ്ജമായ ഡെലിവറി ജീവനക്കാരാണ് ഈ ക്രെഡിറ്റിന്‍റെ യഥാര്‍ത്ഥ അവകാശികള്‍. ഇതിനിടെ ഒരു ഡെലിവറി വ്യക്തി ഒരു പടി കൂടി കടന്ന് തന്‍റെ ഒരു ഉപഭോക്താവിനോട് "രഹസ്യ കഞ്ചാവ്" പോലെയുള്ള, ഓർഡറിനപ്പുറം എന്തെങ്കിലും അധികമായി വേണ്ടതുണ്ടോ എന്ന് ചോദിച്ചു. പിന്നാലെ ഉപഭോക്താവിന്‍റെ സഹമുറിയന്‍ അസാധാരണമായ ഈ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇത് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായി.
ആ 'ഒന്നൊന്നര വരവ്' കണ്ടത് 22 ലക്ഷം പേര്‍; കതിര്‍ മണ്ഡപത്തിലേക്കുള്ള വധുവിന്‍റെ വരവ് വൈറല്‍ !
ഡെലിവറി ബോയിയുടെ സംഭാഷണത്തിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് സാക്ഷി ജെയിൻ എന്ന എക്സ് ഉപയോക്താവ് ഇങ്ങനെ കുറിച്ചു, 'എന്‍റെ റൂംമേറ്റ് ഇന്നലെ രാത്രി @zomato-ൽ നിന്ന് ഒരു ഓർഡർ നൽകിയിരുന്നു. ഇതാണ് ഡെലിവറിക്കാരൻ അവൾക്ക് അയച്ച സന്ദേശം.' സ്ക്രീന്‍ ഷോട്ടില്‍ ഡെലിവറി ബോയിയുടെ സന്ദേശമായിരുന്നു ഉണ്ടായിരുന്നത്. അത് ഇങ്ങനെ തുടങ്ങുന്നു, ' ഞാന്‍ നിങ്ങളുടെ ഓര്‍ഡര്‍ ഡെലിവറി ചെയ്യാനുള്ള യാത്രയിലാണ്. താങ്കള്‍ക്ക് മറ്റെന്തെങ്കിലും വേണോ? രഹസ്യ കഞ്ചാവ്?' സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് ഒരു ദിവസത്തിനുള്ളില്‍ നാല് ലക്ഷം പേരാണ് ഇത് കണ്ടത്. തമാശക്കാരനായ ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയായിരുന്നു,' ''പ്ലോട്ട് ട്വിസ്റ്റ് - അവൻ കേഷ് കാന്തിയിൽ നിന്നാണ്, നിങ്ങൾ രഹസ്യമായ ഗഞ്ച (കഷണ്ടി) ആണോ, കുറച്ച് ഹെയർ ഓയിൽ വേണോ എന്ന് അദ്ദേഹം ചോദിക്കുന്നു.' എന്നായിരുന്നു. മറ്റൊരു ഉപയോക്താവ് ചോദിച്ചത്, ' ഇത്രയും കരുതലുള്ള അയാള്‍ ആരാണെ'ന്നായിരുന്നു. 'അർദ്ധരാത്രി 2 മണിക്ക് ഓർഡർ ചെയ്യൂ... നിങ്ങൾക്കും അത്തരമൊരു അന്വേഷണം ലഭിച്ചേക്കാം.'' മറ്റൊരാൾ പറഞ്ഞു, ''ഹഹ.. അതുകൊണ്ടാണ് സൊമാറ്റോയുടെ ഓഹരി വിലകൾ ഇത്രയും കൂടുന്നത്.' എന്നായിരുന്നു മറ്റൊരു കമന്‍റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക