പുതുവത്സര തലേന്ന് ഇന്ത്യക്കാർ ടിപ്പ് നൽകിയത് 97 ലക്ഷം രൂപ; സൊമാറ്റോ സി ഈ ഒ യുടെ വെളിപ്പെടുത്തൽ
"ലവ് യു, ഇന്ത്യ! ഇന്ന് രാത്രി നിങ്ങൾക്ക് സേവനം ചെയ്ത ഡെലിവറി പങ്കാളികൾക്ക് നിങ്ങൾ ഇതുവരെ 97 ലക്ഷത്തിലധികം രൂപ ടിപ്പ് ചെയ്തിട്ടുണ്ട് " എന്നായിരുന്നു സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന്‍റെ പോസ്റ്റ് !
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ മുൻനിരയിലുള്ള സ്ഥാപനമാണ് സൊമാറ്റോ. ഒരിക്കലെങ്കിലും സൊമാറ്റോ ആപ്പ് ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളോ പലചരക്ക് സാധനങ്ങളോ ഓൺലൈനായി വാങ്ങിച്ചിട്ടുള്ള വരായിരിക്കാം നിങ്ങൾ. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സൊമാറ്റോ സി ഈ ഒ യുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. സംഗതി അല്പം അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. പുതുവത്സര തലേന്ന് മാത്രം സൊമാറ്റോയ്ക്ക് വിവിധ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് ടിപ്പായി ലഭിച്ചത് ഒന്നും രണ്ടുമല്ല 97 ലക്ഷം രൂപയാണെന്നാണ് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചത്.
ഗോയലിന്‍റെ പോസ്റ്റ് ഇങ്ങനെയാണ്; "ലവ് യു, ഇന്ത്യ! ഇന്ന് രാത്രി നിങ്ങൾക്ക് സേവനം ചെയ്ത ഡെലിവറി പങ്കാളികൾക്ക് നിങ്ങൾ ഇതുവരെ 97 ലക്ഷത്തിലധികം രൂപ ടിപ്പ് ചെയ്തിട്ടുണ്ട് " 2023 ഡിസംബർ 31ന് രാത്രി 11. 39 -നാണ് അദ്ദേഹം ഈ വലിയ നേട്ടം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മറ്റൊരു പോസ്റ്റിൽ 2023 ഡിസംബർ 31-ന് സൊമാറ്റോയ്ക്കും ബ്ലിങ്കിറ്റിനും വേണ്ടി 3.2 ലക്ഷത്തിലധികം ഡെലിവറി പങ്കാളികൾ ജോലി ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒപ്പം രാജ്യത്തെ ആഘോഷിക്കാൻ സഹായിച്ചതിന് നന്ദിയെന്നും ഗോയൽ കൂട്ടിച്ചേർത്തു.
തിയ്യ, നായര്‍ ജാതികള്‍ക്ക് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്കാരുമായി ജനിതക ബന്ധമെന്ന് പഠനം !
കൂടാതെ പുതുവത്സര തലേന്നത്തെ ഒറ്റ ഓർഡറിൽ കൊൽക്കത്തയിൽ നിന്നുള്ള ഒരു വ്യക്തി 125 ഓർഡറുകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു. മറ്റൊരു കൗതുകകരമായ വസ്തുത ഓരോ സെക്കന്‍റിലും 140 ഓർഡറുകൾ വരെ സൊമാറ്റോയ്ക്ക് ലഭിച്ചിരുന്നത്രേ. എക്കാലത്തെയും ഉയർന്ന ഓർഡറുകളും മിനിറ്റിലെ ഏറ്റവും കൂടുതൽ ഓർഡറുകളും പുതുവത്സര തലേന്ന് തങ്ങളെ തേടിയെത്തിയതായി ബ്ലിങ്കിറ്റിന്‍റെ സിഇഒ അൽബിന്ദർ ദിൻഡ്‌സയും പങ്കുവെച്ചു.