Asianet News MalayalamAsianet News Malayalam

58 കീഴുദ്യോഗസ്ഥരുമായി ലൈംഗികബന്ധം, 'സുന്ദരിയായ ഗവർണറെ'ന്നറിയപ്പെടുന്ന വനിതാ ഉദ്യോഗസ്ഥ, 13 വർഷം തടവും പിഴയും

ചില പുരുഷന്മാർ അവൾ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾക്ക് വേണ്ടിയും മറ്റുള്ളവർ അവരുടെ അധികാരത്തെ ഭയന്നുമാണ് ചൂഷണത്തിന് വഴങ്ങിക്കൊടുത്തത്.

Zhong Yang China woman official keeps relation with 58 staff members and amassing illegal funds jailed
Author
First Published Sep 19, 2024, 9:53 PM IST | Last Updated Sep 19, 2024, 9:53 PM IST

58 കീഴ്ജീവനക്കാരോട് ലൈംഗികബന്ധം പുലർത്തിയ കുപ്രസിദ്ധ വനിതാ ഉദ്യോഗസ്ഥയ്ക്ക് 13 വർഷം തടവും ഒരു മില്യൺ യുവാൻ (140,000 യുഎസ് ഡോളർ) പിഴയും. തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള ഇവർ കീഴ്ജീവനക്കാരുമായി ബന്ധം പുലർത്തിയതിന് പുറമേ ഏകദേശം 60 ദശലക്ഷം യുവാൻ (8.5 മില്യൺ യുഎസ് ഡോളർ) കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. 

52 -കാരിയായ സോങ് യാങ് മുമ്പ് ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനൻ പ്രവിശ്യയിൽ പാർട്ടിയുടെ ഗവർണറായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ദരിദ്ര കുടുംബത്തിൽ പിറന്ന സോങ് യാങ് 22 -ാം വയസ്സിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഒടുവിൽ നാഷണൽ പീപ്പിൾസ് കോൺഗ്രസിൻ്റെ (NPC) ഡെപ്യൂട്ടി റാങ്കിലേക്ക് ഉയർന്നു. 'സുന്ദരിയായ ഗവർണർ' എന്ന പേരിലായിരുന്നു അവർ അറിയപ്പെട്ടിരുന്നത്.  

കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് ഒരു ഫ്രൂട്ട് ആൻ്റ് അഗ്രികൾച്ചർ അസോസിയേഷൻ സ്ഥാപിച്ചതിന് അവർ പ്രശംസ നേടിയിരുന്നു, കൂടാതെ ആവശ്യമുള്ള പ്രായമായവരെ സഹായിക്കാൻ സ്വന്തം ഫണ്ട് ചെലവഴിക്കുകയും ചെയ്തു. എന്നാൽ നിരവധി കമ്പനികളിൽ നിന്ന് തൻറെ സ്ഥാനമാനങ്ങൾ മുതലെടുത്ത് അവർ കൈക്കൂലി വാങ്ങി എന്നതാണ് അടുത്തകാലത്തായി ഇവർക്കെതിരെ പുറത്തുവന്ന പ്രധാന ആരോപണം.

നെറ്റ് ഈസ് ന്യൂസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള ആഗ്രഹത്തോടൊപ്പം, സോങ് തൻ്റെ പുരുഷ കീഴുദ്യോഗസ്ഥരെ ലൈംഗിക ചൂഷണത്തിനും ഇരയാക്കിയിരുന്നു. ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചില പുരുഷന്മാർ അവൾ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾക്ക് വേണ്ടിയും മറ്റുള്ളവർ അവരുടെ അധികാരത്തെ ഭയന്നുമാണ് ചൂഷണത്തിന് വഴങ്ങിക്കൊടുത്തത്. സോങ്ങിന് 58 കാമുകന്മാരുണ്ടായിരുന്നുവെന്നും സ്വകാര്യ നിശാക്ലബുകളിൽ പതിവായി ഇവരെ കാണാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഒടുവിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ, ഗുയിഷൗ (Guizhou) ഗവൺമെൻ്റ് സോങ്ങിനെതിരെ  അന്വേഷണം ആരംഭിച്ചു. ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 13 വർഷത്തെ തടവിനും ഒരു മില്യൺ യുവാൻ പിഴയ്ക്കും കോടതി ഉത്തരവിടുകയായിരുന്നു. കൂടാതെ എൻപിസിയിലെ ഇവരുടെ സ്ഥാനവും റദ്ദാക്കി. സെപ്തംബർ 1 ന്, ഇവരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios