Asianet News MalayalamAsianet News Malayalam

4 പിഎച്ച്‌ഡി, നിരവധി ബിരുദാനന്തരബിരുദങ്ങൾ, അവകാശവാദവുമായി യുവാവ്, തെളിയിക്കാൻ അധികൃതർ

സോഷ്യൽ മീഡിയയിൽ തൻറെ അക്കാദമിക് നേട്ടങ്ങളെക്കുറിച്ച്  ഇദ്ദേഹം പങ്കുവെച്ചതോടെയാണ് ആളുകൾ ഷാവോയുടെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് അഭിപ്രായപ്രകടനങ്ങൾ നടത്തിയത്.

Zhao Zijian chinese man with 4 PhDs and several masters degrees sparked debate
Author
First Published Oct 20, 2024, 3:05 PM IST | Last Updated Oct 20, 2024, 3:05 PM IST

രണ്ട് പോസ്റ്റ്ഡോക്ടറൽ ബിരുദങ്ങൾ, നാല് പിഎച്ച്ഡികൾ, നാല് ബിരുദാനന്തര ബിരുദങ്ങൾ, അക്കാദമിക് ഓർഗനൈസേഷനുകളിൽ 20 -ലധികം അംഗത്വങ്ങൾ എന്നിവ ഉൾപ്പെടുന്ന ശ്രദ്ധേയമായ അക്കാദമിക് നേട്ടങ്ങളിലൂടെ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച ചൈനീസ് യുവാവിനെതിരെ അന്വേഷണം. ഇയാൾ അവകാശപ്പെടുന്ന രീതിയിൽ ഉള്ള അത്ര അക്കാദമിക് നേട്ടങ്ങൾ ഇയാൾക്ക് ഉണ്ടോ എന്നറിയാനാണ് അന്വേഷണം. ഷാവോ സിജിയാൻ എന്ന 29 -കാരനെതിരെയാണ് അന്വേഷണം.

പെർഫോമിംഗ് ആർട്‌സ്, സൈക്കോളജി, വിദ്യാഭ്യാസം, ബൈബിൾ പഠനങ്ങൾ എന്നിവയിൽ ഡോക്ടറൽ ബിരുദം നേടിയതായാണ് ഷാവോ അവകാശപ്പെടുന്നത്. തൻ്റെ ഡോക്ടറൽ പഠനം പൂർത്തിയാക്കിയ രണ്ട് സ്ഥാപനങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു: ദക്ഷിണ കൊറിയയിലെ ഒരു 'കാത്തലിക് യൂണിവേഴ്സിറ്റി', ഫിലിപ്പീൻസ് യൂണിവേഴ്സിറ്റിയിലെ ലൈസിയം, എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളിൽ നിന്നാണ് തൻറെ ഡോക്ടറൽ പഠനം പൂർത്തിയാക്കിയത് എന്നാണ് ഷാവോ പറയുന്നത്. 

ഹോങ്കോങ്ങ് യൂണിവേഴ്സിറ്റി, ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റി, സരഗോസ യൂണിവേഴ്സിറ്റി, സ്പെയിനിലെ മിഗ്വൽ ഡി സെർവാൻ്റസ് യൂറോപ്യൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് കമ്മ്യൂണിക്കേഷൻ, ബുദ്ധമത പഠനം, മൈൻഡ്ഫുൾനെസ് പഠനങ്ങൾ എന്നിവയിൽ ഒന്നിലധികം ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ബിരുദങ്ങൾക്ക് പുറമേ, സാമ്പത്തിക ശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന വിവിധ അക്കാദമിക് സൊസൈറ്റികളിൽ ഷാവോയ്ക്ക് 22 അംഗത്വങ്ങളുണ്ട്, കൂടാതെ നിരവധി അക്കാദമിക് ലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ തൻറെ അക്കാദമിക് നേട്ടങ്ങളെക്കുറിച്ച്  ഇദ്ദേഹം പങ്കുവെച്ചതോടെയാണ് ആളുകൾ ഷാവോയുടെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. മിക്ക പിഎച്ച്‌ഡികളും പൂർത്തിയാക്കാൻ സാധാരണയായി കുറഞ്ഞത് നാല് വർഷമെങ്കിലും എടുക്കുന്നതിനാൽ പലരും ഷാവോയുടെ അക്കാദമിക് യോഗ്യതകളെ ചോദ്യം ചെയ്യുകയും സാമാന്യബുദ്ധിക്ക് ചേരാത്തതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ, തനിക്കെതിരെ ഉണ്ടായിരിക്കുന്ന ആരോപണങ്ങളിൽ ഷാവോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഷാവോയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിയതായും അദ്ദേഹത്തിൻ്റെ അക്കാദമിക് യോഗ്യതകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ചൈനീസ് സർവീസ് സെൻ്റർ ഫോർ സ്കോളർലി എക്സ്ചേഞ്ച് (CSCSE) അറിയിച്ചു.

ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ, പെരുമാറാൻ അറിയാത്തവരെന്ന് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios