വിവാഹം കഴിക്കണം; 17,000 രൂപ ദിവസ ശമ്പളത്തിന് അംഗരക്ഷകനെ വച്ച് യുവാവ് !

ചൈനയിലെ പുതുവര്‍ഷമായ ലൂണാര്‍ പുതുവര്‍ഷത്തില്‍ യുവാവ്, ജോലി സ്ഥലമായ ബെയ്ജിംഗില്‍ നിന്ന് തന്‍റെ അംഗരക്ഷകനെയും കൂട്ടി ജന്മനാട്ടിലേക്ക് ഒരു യാത്ര നടത്തി. 

Young man with a bodyguard for a daily salary of 17000 rupees should get married bkg


സ്വന്തം സ്വത്തിനും സുരക്ഷയ്ക്കും ഭീഷണി നേരിടുമ്പോഴാണ് ആളുകള്‍ കൈയില്‍ നിന്നും കാശ് മുടക്കി അംഗരക്ഷകരെ വയ്ക്കുക. ചില രാഷ്ട്രീയക്കാരും അംഗരക്ഷകരെ കൊണ്ട് നടക്കാറുണ്ട്. എന്നാല്‍, ചൈനയിലെ ഒരു യുവാവ് വിവാഹം കഴിക്കുന്നതിനായി  ദിവസം 17,000 രൂപ ചെലവാക്കി അംഗരക്ഷകരെ വച്ചു. വിവാഹം കഴിക്കാന്‍ വേണ്ടി മാത്രമോയെന്ന് നിങ്ങളിപ്പോള്‍ ചിന്തിച്ചില്ലേ? അതെ, വിവാഹം കഴിക്കാന്‍ വേണ്ടി മാത്രം തന്‍റെ അംഗരക്ഷകന് ദിവസം 17,000 രൂപ വച്ച് യുവാവ് നല്‍കുന്നു. 

വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നുള്ള സിയോറാൻ എന്ന യുവാവാണ് ഇത്രയും പണം ചെലവഴിച്ച് ഒരു അംഗരക്ഷകനെ നിയമിച്ചതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. സിയോറാണിന് സുരക്ഷ നല്‍കുക. ഒപ്പം അദ്ദേഹത്തിന്‍റെ ബാഗുകളും മറ്റ് ലഗേജുകളും ചുമക്കുക എന്നതും ഈ അംഗരക്ഷകന്‍റെ ചുമതലയാണ്. കാണുന്നവര്‍ താന്‍ സമ്പന്നനാണെന്ന് ധരിക്കണം. അതുവഴി സമ്പന്നയായി ഒരു യുവതിയെ വധുവായി കണ്ടെത്തണം. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും അംഗരക്ഷകനെ പരമാവധി പ്രയോജനപ്പെടുത്താനാണ് യുവാവിന്‍റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അങ്ങനെതന്നെ വേണം ! കാര്‍ വൃത്തിയാക്കുന്നതിനിടെ അപമാനിച്ചയാള്‍ക്ക് നേരെ പ്രതികരിച്ച യുവതിക്ക് അഭിനന്ദനം

ചൈനയിലെ പുതുവര്‍ഷമായ ലൂണാര്‍ പുതുവര്‍ഷത്തില്‍ യുവാവ്, ജോലി സ്ഥലമായ ബെയ്ജിംഗില്‍ നിന്ന് തന്‍റെ അംഗരക്ഷകനെയും കൂട്ടി ജന്മനാട്ടിലേക്ക് ഒരു യാത്ര നടത്തി. അയല്‍ക്കാരെയും നാട്ടിലെ സമ്പന്നരായ യുവതികളെയും കാണിക്കാനായിരുന്നു ഇയാള്‍ അംഗരക്ഷകനെ കൂടെകൂട്ടിയത്. മാത്രമല്ല. നാട്ടില്‍ പരമ്പരാഗത സ്വത്ത് ഭാഗിച്ചതുമായി ബന്ധപ്പെട്ട് അയല്‍ക്കാരുമായി ചില തര്‍ക്കങ്ങള്‍ സിയോറാൻ നേരിട്ടിരുന്നു. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന തരത്തില്‍, സമ്പന്നരായ യുവതികളെ ആകര്‍ഷിക്കുകയും ഒപ്പം ശല്യക്കാരായ അയല്‍ക്കാരെ ഭയപ്പെടുത്താനും യുവാവ് തന്‍റെ അംഗരക്ഷകനെ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഇതാണ് വൈബ് ! വനത്തിനുള്ളിലെ കുളത്തില്‍ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍

ചൈനയില്‍ അംഗരക്ഷകനുള്ള ആയിരക്കണക്കിന് മദ്ധ്യവര്‍ഗ്ഗക്കാരില്‍ ഒരാള്‍ മാത്രമാണ് സിയോറാന്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു. ചൈനയിലെ മദ്ധ്യവര്‍ഗ്ഗക്കാര്‍ക്കിടയില്‍  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അംഗരക്ഷകരെ നിയമിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനാണ്. ചാന്ദ്ര പുതുവത്സര മാസങ്ങളില്‍ അംഗരക്ഷകര്‍ക്ക് വലിയ ഡിമാന്‍റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സേവനങ്ങളെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടിയായി വർദ്ധിച്ചുവെന്ന് ആലിബാബ ഗ്രൂപ്പ് നടത്തുന്ന താവോബാവോ പറയുന്നു. സ്ത്രീ - പുരുഷ അംഗരക്ഷകരെ ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യാം.  പുരുഷ അംഗരക്ഷകര്‍ക്ക് 180 സെന്‍റീമീറ്ററിന് മുകളിൽ ഉയരവും കുറഞ്ഞത് 80 കിലോഗ്രാം ഭാരം നിര്‍ബന്ധം. ശാരീരിക ആയോധന കലയിലും  ബിസിനസ്സ് മര്യാദയിലും പരിശീലനം നേടിയവരാകും ഇവരെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ചാറ്റ് ജിപിടി തുണ; മക്ഡോണാൾഡിനെ പറ്റിച്ച് 100 ഭക്ഷണ പൊതി സംഘടിപ്പിച്ചതായി യുവാവ് ! പ്രതികരിച്ച് സോഷ്യൽ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios