'വിവാഹം, കുട്ടികളെ പ്രസവിക്കൽ...'; സ്ത്രീകള്‍ക്ക് ചൈനീസ് പ്രസിഡന്‍റിന്‍റെ ഉപദേശം
ചൈനീസ് സ്ത്രീകള്‍ കുടുംബവുമായി ബന്ധപ്പെട്ട് പുതിയൊരു പ്രവണതയ്ക്ക് തുടക്കം കുറിക്കണമെന്നും പ്രസിഡന്‍റ് ഷി ജിംഗ് പിങ് പറഞ്ഞു.
ഓൾ ചൈന വിമൻസ് ഫെഡറേഷന്‍റെ പുതിയ നേതൃത്വ ടീമുമായുള്ള ചർച്ചയ്ക്കിടെ കുടുംബങ്ങളില്‍ പുതിയ പ്രവണത രൂപപ്പെടുത്തുന്നതില്‍ സ്ത്രീകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്. ചൈനയില്‍ പ്രായമായവരുടെ ജനസംഖ്യാ നിരക്ക് കൂടുകയും അതേസമയം ജനനനിരക്കില്‍ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് ഷി ജിൻപിംഗ് രാജ്യത്തെ സ്ത്രീകളുടെ സംഘടനയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചത്. സ്ത്രീകള്‍ നല്ല ജോലി ചെയ്യുന്നത് സ്ത്രീകളുടെ സ്വന്തം വികസനവുമായി മാത്രമല്ല, "കുടുംബ സൗഹാർദ്ദം, സാമൂഹിക ഐക്യം, ദേശീയ വികസനം, ദേശീയ പുരോഗതി" എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും ഷി ജിൻപിംഗ് പറഞ്ഞു.
രാജ്യത്ത് ഒരു 'പുതിയ വിവാഹ സംസ്കാരം' സജീവമായി വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ചുള്ള യുവതീയുവാക്കളുടെ വീക്ഷണത്തിന് പുതിയൊരു മാർഗ നിർദേശം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്തെ ഉയര്‍ന്ന ശിശു സംരക്ഷണം ചെലവും ഉയര്‍ന്ന വിദ്യാഭ്യാസ ചെലവും തോഴില്‍ തേടുന്നതിലെ തടസ്സങ്ങളും ശമ്പളത്തിലെ അന്തരവും ലിംഗ വിവേചനവും രാജ്യത്തെ യുവതീയുവാക്കളെ വിവാഹിതരാകുന്നതില്‍ നിന്നും സ്വന്തം കുടുംബം കെട്ടിപ്പടുക്കുന്നതില്‍ നിന്നും അകറ്റുന്നതായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
'ഡാർക്ക് ചോക്ലേറ്റ്, തേൻ; 100 -ാം വയസിലും താൻ ആരോഗ്യത്തോടെയിരിക്കുന്നതിന്റെ ആറ് കാരണങ്ങൾ'
ആറ് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ ജനസംഖ്യാ ഇടിവും വൃദ്ധരുടെ എണ്ണത്തിലെ വര്‍ദ്ധനവും സംബന്ധിച്ച കണക്കുകള്‍ കഴിഞ്ഞ ജനുവരിയിൽ ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്തു. ചൈനയിലെ നവജാത ശിശുക്കളുടെ എണ്ണം കഴിഞ്ഞ വർഷം 10 % ഇടിഞ്ഞ് റെക്കോർഡിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022-ൽ ചൈനയിൽ വെറും 9.56 ദശലക്ഷം ജനനങ്ങൾ മാത്രമേ ജനിച്ചിട്ടൊള്ളൂവെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1949-ൽ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്.
13,000 രൂപയ്ക്ക് വാങ്ങി 36 കോടിക്ക് വിറ്റ അത്യപൂര്‍വ്വ മുഖംമൂടി കേസില്‍ വന്‍ ട്വിസ്റ്റ് !
ജനങ്ങളുടെ വരുമാനം കുറയുകയും സർക്കാർ കടം വർദ്ധിക്കുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും രാജ്യം സമ്പന്നമാകുന്നതിന് മുമ്പ് ചൈനയ്ക്ക് പ്രായമാകുമെന്നും ആഭ്യന്തര ജനസംഖ്യാശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. 1980 നും 2015 നും ഇടയിൽ ഏർപ്പെടുത്തിയ ചൈനയുടെ ഒറ്റക്കുട്ടി നയവും രാജ്യത്തെ കുറഞ്ഞ ജനനനിരക്കിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം ജനിച്ച നവജാതശിശുക്കളിൽ 40 % കുട്ടികളും വിവാഹിതരായ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 15 % കുട്ടികള്‍ മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ജനന നിരക്കിലെ വലിയ കുറവ് നികത്തുന്നതിനായി ശിശു സംരക്ഷണവും സാമ്പത്തിക പ്രോത്സാഹനവും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ചൈന ആരംഭിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക