പെട്ടുപോയത് ഒന്നും രണ്ടുമല്ല 12 ദിവസം; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്കില്‍ നിശ്ചലമായി ബീജിംഗ്

 12 ദിവസം നിശ്ചലമായി ബീജിംഗ്-ടിബറ്റ് എക്‌സ്‌പ്രസ്‌വേ. 100 കിലോമീറ്ററിന് മേലെയായിരുന്നു ആ ഗതാഗതക്കുരുക്ക് നീണ്ടത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്കായി ഇതിനെ കണക്കാക്കുന്നു. .

worlds longest traffic jam Beijing-Tibet Expressway standstill at 12 days 14 8 2010 to 26 9 2010

2023 -ലെ ടോംടോം ട്രാഫിക് സൂചിക അനുസരിച്ച് ഗതാഗതക്കുരുക്കിൽ ഏഷ്യയിലെ ഏറ്റവും മോശം സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ടെക് ഹബ്ബായ ബെംഗളൂരുവും ഇടം പിടിച്ചിട്ടുണ്ട്. നഗരത്തിലെ ഡ്രൈവർമാർ വെറും 10 കിലോമീറ്റർ യാത്ര ചെയ്യാൻ ശരാശരി 28 മിനിറ്റും 10 സെക്കൻഡും എടുക്കുന്നുണ്ടെന്ന് ഇവരുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് പ്രതിവർഷം 132 മണിക്കൂർ ബെംഗളൂരു നഗരത്തിൽ ആളുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുന്നുണ്ടത്രേ. 

ബെംഗളൂരുവിലെ റോഡുകൾ ഏഷ്യയിലെ ഏറ്റവും വേഗത കുറഞ്ഞ റോഡുകളാണ് റിപ്പോർട്ടിൽ പറയുന്നത്.  പട്ടികയിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യൻ  നഗരം പൂനെയാണ്. ശരാശരി 27 മിനിറ്റും 50 സെക്കൻഡും ആണ് ഇവിടെ 10 കിലോമീറ്റർ യാത്ര യാത്ര ചെയ്യാനായി എടുക്കുന്ന സമയം. എന്നാൽ, ലോകം ഇന്ന് വരെ കണ്ടതിൽ  വച്ച് ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക് സംഭവിച്ചത് 2010 -ൽ ബീജിംഗ്-ടിബറ്റ് എക്‌സ്‌പ്രസ്‌വേയിൽ ആയിരുന്നു. 12 ദിവസമാണ് അന്ന് ആളുകൾ ട്രാഫിക് ജാമിൽ കുടുങ്ങിക്കിടന്നത്.

'കലിപ്പ് ഡാ...'; മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടുന്ന വീഡിയോ വൈറൽ

'ഇതല്ല എന്‍റെ സ്ഥലം': മദ്യപിച്ചെത്തിയ യുവതി ഡ്രൈവരെ പൊതിരെ തല്ലി, 'തല്ലരുതെന്ന്' ഡ്രൈവർ; വീഡിയോ വൈറൽ

 

പൂസായാൽ പിന്നെന്ത് പോലീസ്? വാഹനത്തിന്‍റെ ഗ്ലാസ് തകർത്ത് അതിലൂടെ തലയിട്ട് അസഭ്യം വിളിച്ച് യുവാവ്; വീഡിയോ വൈറൽ

ഗതാഗതക്കുരുക്കിൽ അകപ്പെട്ടു പോയാൽ 10 മിനിറ്റ് പോലും 10 മണിക്കൂറായി അനുഭവപ്പെടുമ്പോഴാണ്  അന്ന് ബീജിംഗ്-ടിബറ്റ് എക്‌സ്‌പ്രസ്‌വേയിൽ കുടുങ്ങി പോയവർക്ക് ഒറ്റയിരിപ്പിന് 12 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആയിരക്കണക്കിന് വാഹന യാത്രക്കാർ നേരിട്ട ദൗർഭാഗ്യകരമായ യാഥാർത്ഥ്യമായിരുന്നു ഇത്.  100 കിലോമീറ്ററിലധികം പരന്നുകിടന്ന, ആ ഗതാഗതക്കുരുക്കിൽ ഒരാഴ്ചയക്ക് മേലെ ജനജീവിതം പൂർണമായി സ്തംഭിച്ചു.

2010 ഓഗസ്റ്റ് 14 -ന് എക്‌സ്പ്രസ് വേയിൽ റോഡ് പണി നടക്കുന്നതിനിടയിലാണ് ഈ അസാധാരണമായ ട്രാഫിക് ജാം സംഭവിച്ചത്. നിർമ്മാണ മേഖലയിൽ എത്തിയ ഹെവി വാഹനങ്ങളായിരുന്നു ഗതാഗത കുരുക്കിന് കാരണമായത്. കൽക്കരി കയറ്റുന്ന ട്രക്കുകളും മംഗോളിയയിൽ നിന്ന് ബെയ്ജിംഗിലേക്ക് നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്നവരും ഗതാഗത തടസ്സത്തിന്‍റെ ഭാഗമായി. ഇതിനിടെ ഈ ട്രക്കുകളിൽ പലതും തകരാറിലായതോടെ സ്ഥിതി കൂടുതൽ വഷളായി. ഒടുവിൽ ദുരിത പൂർണ്ണമായ 12  ദിവസങ്ങൾക്ക് ശേഷം, 2010 ഓഗസ്റ്റ് 26 -ന് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക് പതുക്കെ പതുക്കെ പരിഹരിക്കപ്പെട്ടു.

താമസിക്കാനായി ഫ്ലാറ്റ് നൽകി, രണ്ട് വർഷം കഴിഞ്ഞ് കണ്ടത് 'കോഴിഫാം'; ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടതെന്ന് ഉടമ

Latest Videos
Follow Us:
Download App:
  • android
  • ios