ലോകത്തിലെ ഏറ്റവും വലിയ മൂക്ക് ആരുടേതാണെന്ന് അറിയാമോ?
റിപ്ലെയുടെ 'ബിലീവ് ഇറ്റ് ഓർ നോട്ട്' മ്യൂസിയത്തിൽ ഇദ്ദേഹത്തിൻറെ തലയുടെ ഒരു മെഴുക്കു പ്രതിമ സൂക്ഷിച്ചിട്ടുണ്ട്. ഈ പ്രതിമയുടെ പുനർനിർമ്മാണത്തിന്റെ ഒരു ചിത്രം കഴിഞ്ഞദിവസം ഒരു ട്വിറ്റർ അക്കൗണ്ട് ഉടമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ലോകത്തിലെ എല്ലാ ആളുകളുടെയും മൂക്കിന് ഒരേ നീളം ആയിരിക്കുമോ? പരമാവധി എത്ര നീളം ഉണ്ടാകും ഒരാളുടെ മൂക്കിന്? ഇതിനൊന്നും ഉള്ള ഉത്തരം കൃത്യമായി പറയാൻ സാധിക്കില്ലെങ്കിലും ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മൂക്ക് 18 -ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് സർക്കസ് കലാകാരന്റെതായിരുന്നു. ഇദ്ദേഹത്തിൻറെ മൂക്കിന്റെ നീളം എത്രയായിരുന്നു എന്നോ? 19 സെന്‍റി മീറ്റർ.
തോമസ് വാഡ്‌ഹൗസ് എന്നായിരുന്നു ആ സർക്കസ് കലാകാരന്റെ പേര്. ലോകത്തിലെ ഏറ്റവും നീളമുള്ള മൂക്കിന് ഉടമ എന്ന പേരിലാണ് ഇദ്ദേഹം പ്രശസ്തനായത്. ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട് ഇദ്ദേഹം. ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR) വെബ്‌സൈറ്റിൽ അദ്ദേഹത്തിനായി നീക്കി വെച്ചിരിക്കുന്ന ഒരു പേജിൽ അദ്ദേഹം ട്രാവൽ ഫ്രീക് സർക്കസിലെ അംഗമായിരുന്നു എന്നാണ് പറയുന്നത്.
റിപ്ലെയുടെ 'ബിലീവ് ഇറ്റ് ഓർ നോട്ട്' മ്യൂസിയത്തിൽ ഇദ്ദേഹത്തിൻറെ തലയുടെ ഒരു മെഴുക്കു പ്രതിമ സൂക്ഷിച്ചിട്ടുണ്ട്. ഈ പ്രതിമയുടെ പുനർനിർമ്മാണത്തിന്റെ ഒരു ചിത്രം കഴിഞ്ഞദിവസം ഒരു ട്വിറ്റർ അക്കൗണ്ട് ഉടമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതോടെ തോമസ് വാഡ്‌ഹൗസും അദ്ദേഹത്തിന്റെ മൂക്കും വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ്.
ഗിന്നസ് വേൾഡ് റെക്കോർഡ് വെബ്സൈറ്റ് പ്രകാരം ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമ തുർക്കിയിലെ ആർട്ട്‌വിനിൽ മെഹ്‌മെത് ഓസിയുറെക് ആണ്. 8.80 സെന്റീമീറ്റർ (3.46 ഇഞ്ച്) ആണ് ഇദ്ദേഹത്തിൻറെ മൂക്കിൻറെ നീളം, ഇത് 2021 നവംബർ 13 -ന് ആണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പരിശോധിച്ചു ഉറപ്പിച്ചത്. ഏതായാലും ലോകത്തിൽ ഇന്നോളം തോമസ് വാഡ്‌ഹൗസിന്റെ മൂക്കിനോളം നീളമുള്ള മൂക്കുള്ള മറ്റാരും ജനിച്ചിട്ടില്ല.