ലോകത്തിലെ ഏറ്റവും ഏകാന്തയായ ചെമ്മരിയാട് ഇനി ഏകാന്തയല്ല; അവള്‍ക്കും വീടും കൂട്ടുകാരുമായി !
കയാക്കിംഗ് യാത്രക്കിടെ 2021 -ലാണ് ഈ ഏകാകിയായ ചെമ്മരിയാടിനെ ജിലിയൻ ടർണർ എന്ന സ്ത്രീ ആദ്യമായി കണ്ടത്. 2023 ല്‍ നടത്തിയ മറ്റൊരു യാത്രയ്ക്കിടയിലും ജിലിയൻ ഈ ചെമ്മരിയാടിനെ കണ്ടു.
സ്കോട്ടിഷ് ഹൈലാൻഡിലെ തീരദേശത്തോട് ചേര്‍ന്ന പാറക്കെട്ടുകള്‍ക്കിടയില്‍ രണ്ട് വര്‍ഷമായി ഏകാന്തവാസം നയിക്കുകയായിരുന്ന ചെമ്മരിയാടിന് ഒടുവില്‍ വീണ്ടും കൂട്ടുകാരും ആയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനിലെ ഏറ്റവും ഏകാന്തനായ ചെമ്മരിയാട് എന്നായിരുന്നു ഈ ആടിനെ വിശേഷിപ്പിച്ചിരുന്നത്. ഇന്ന് അവള്‍ക്ക് ഒരു പേരും ലഭിച്ചു, ഫിയോണ. സ്കോട്ടിഷ് ഹൈലാൻഡില്‍ നിന്നും രക്ഷപ്പെടുത്തിയ അവളെ ഡംഫ്രീസിനടുത്തുള്ള ഡാൽസ്കോൺ ഫാം പാർക്കിലേക്കാണ് മാറ്റിയത്. ഈ ആടിന്‍റെ ഏകാന്തത അവസാനിപ്പിക്കണെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ മൃഗസംഘടനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് അവളെ രക്ഷപ്പെടുത്തി ഫാമിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏകാന്തത അവസാനിപ്പിക്കണം; ബ്രിട്ടനില്‍ വിചിത്ര ആവശ്യവുമായി മൃഗസ്നേഹികള്‍ രംഗത്ത് !
ബാലിന്‍റോറിൽ നിന്ന് സ്‌കോട്ട്‌ലൻഡിലെ നിഗ്ഗിലേക്കുള്ള ഒരു കയാക്കിംഗ് യാത്രക്കിടെ 2021 -ലാണ് ഈ ഏകാകിയായ ചെമ്മരിയാടിനെ ജിലിയൻ ടർണർ എന്ന സ്ത്രീ ആദ്യമായി കണ്ടത്. 2023 ല്‍ നടത്തിയ മറ്റൊരു യാത്രയ്ക്കിടയിലും ജിലിയൻ ഈ ചെമ്മരിയാടിനെ കണ്ടു. ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടെത്തിയ ആടിനെ അവിടെ നിന്നും രക്ഷപ്പെടുത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ടതും ജിലിയന്‍ ടര്‍ണറാണ്. പിന്നാലെ മൃഗസ്നേഹികള്‍ ഈ ആവശ്യവുമായി രംഗത്തെത്തി. ഇതോടൊയാണ് ചെമ്മരിയാടിന്‍റെ ഏകാന്തതയ്ക്ക് അറുതിവരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
1912 ല്‍ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിൽ വിളമ്പിയ ഭക്ഷണത്തിന്‍റെ മെനു ലേലത്തിന്; വില കേട്ട് ഞെട്ടരുത് !
ഫിയോണയെ ഫാമിലെത്തിച്ചതിന് പിന്നാലെ അവളുടെ ശരീരത്തിലുണ്ടായിരുന്ന കമ്പിളി നീക്കം ചെയ്തു. കമ്പിളി ഇല്ലാത്ത ഫിയോണയ്ക്ക് 92 കിലോ ഭാരമുണ്ട്. കമ്പിളിക്ക് തന്നെ 9 കിലോഗ്രാം ഭാരമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിയോണയുടെ കമ്പിളിക്ക് നിലവാരം കുറവാണെങ്കിലും അത് ഉപയോഗിച്ച് എന്തെങ്കിലും ഉണ്ടാക്കി ചാരിറ്റിക്കായി ലേലം ചെയ്യാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാം ഉടമ വിൽസൺ പറഞ്ഞു. "ഞാൻ ഫിയോണ എന്ന പേര് ആടിന് നല്‍കിയത്, കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ഗുഹയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ന്യൂസിലൻഡിലെ ഷ്രെക്ക് എന്ന ആടിന്‍റെ പേരില്‍ നിന്നാണ്." വിൽസൺ കൂട്ടിച്ചേര്‍ത്തു. ചെമ്മരിയാടിന്‍റെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതും വില്‍സണായിരുന്നു.