97 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിസ്‌കി ലേലത്തിന്; വില കേട്ട് ഞെട്ടരുത് !


1926 ലാണ് ഈ മദ്യം വാറ്റിയത്. പിന്നീട് 1986 ല്‍ കുപ്പിയിലേക്ക് മാറ്റുന്നത് വരെയുള്ള 60 വര്‍ഷക്കാലം അത് ഷെറി പീസുകളിൽ തന്നെയായിരുന്നു. വെറും 40 കുപ്പികള്‍ മാത്രമാണ് അന്ന് നിര്‍മ്മിച്ചത്. 

World s most expensive 97-year-old Macallan whiskey up for auction bkg


ഴക്കം കൂടുന്തോറും വീര്യമേറുന്നതാണ് മദ്യം. അങ്ങനെയെങ്കില്‍ 97 വര്‍ഷം പഴക്കമുള്ള മദ്യത്തിന്‍റെ വീര്യമെന്തായിരിക്കും? വീര്യമെന്തായാലും വില സ്വല്പം കൂടുമെന്നാണ് മദ്യക്കുപ്പി വില്‍ക്കാന്‍ വച്ച ലേല സ്ഥാപനം പറയുന്നത്. ദി മക്കാലൻ ഡിസ്റ്റിലറിയിൽ നിന്നുള്ള ഒരു കുപ്പി സിംഗിൾ മാൾട്ട് വിസ്‌കിയാണ് അടുത്ത മാസം ലേലത്തിന് ഒരുങ്ങുന്നത്. വില കേട്ടാല്‍ ഞെട്ടരുത് ! ഒന്നും രണ്ടുമല്ല, ഏകദേശം 10 കോടി രൂപ (1.2 മില്യണ്‍ പൗണ്ട്) വരെ ഈ വിസ്കിക്ക് വിലയുണ്ടെന്നാണ് ലേല സ്ഥാപനമായ സോത്ത്ബൈസ് അവകാശപ്പെടുന്നത്. നിര്‍മ്മാണത്തിന് 97 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിസ്കി ഇപ്പോള്‍ ലേലത്തിന് എത്തുന്നത്. 'ദി മക്കാലൻ 1926' ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്കോച്ച് വിസ്കിയാണെന്നും ലേല സ്ഥാപനം അവകാശപ്പെടുന്നു. സമാനമായ ഒരു കുപ്പി വിസ്കി 2019 ല്‍ 1.5 മില്യൺ പൗണ്ടിന് (12.45 കോടി രൂപ) വിറ്റിരുന്നു. പിന്നീട് ഇത് ആദ്യമായാണ് അതേ പെട്ടിയില്‍ നിന്നും ഒരു കുപ്പി ലേലത്തിനായി എത്തുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുരാവസ്തു വിറ്റത് 13,000 രൂപയ്ക്ക്; അതേ വസ്തു ലേലത്തില്‍ വിറ്റ വില കേട്ട് ദമ്പതികള്‍ ഞെട്ടി! പിന്നാലെ കേസ്!

1926 ലാണ് ഈ മദ്യം വാറ്റിയത്. പിന്നീട് 1986 ല്‍ കുപ്പിയിലേക്ക് മാറ്റുന്നത് വരെയുള്ള 60 വര്‍ഷക്കാലം അത് ഷെറി പീസുകളിൽ തന്നെയായിരുന്നു. വെറും 40 കുപ്പികള്‍ മാത്രമാണ് അന്ന് നിര്‍മ്മിച്ചത്. മറ്റുള്ള കുപ്പികള്‍ ഇനിയും വില്പനയ്ക്ക് എത്തിയിട്ടില്ല. എന്നാല്‍ ചില കുപ്പികള്‍ ദി മക്കാലന്‍റെ മുൻനിര ക്ലയന്‍റുകൾക്ക് വാഗ്ദാനം  ചെയ്തെന്നും റിപ്പോര്‍ട്ട് പറയുന്നു. 'മക്കാലന്‍ അദാമി 1926' (Macallan Adami 1926) ലേലത്തില്‍  7,50,000 പൗണ്ട് മുതൽ 1.2 മില്യൺ പൗണ്ട് വരെ വില പ്രതീക്ഷിക്കുന്നതായും ലേല സ്ഥാപനം അറിയിച്ചു. നവംബർ 18-ന് ലണ്ടനിലെ സോത്ത്ബൈസിലാണ് ലേലം നടക്കുക. 'എല്ലാ ലേലക്കാരും വില്‍ക്കാന്‍ ആഗ്രഹിക്കുന്നതും, മദ്യം ശേഖരിക്കുന്നവരെല്ലാം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതുമായ ഓരോയൊരു വിസ്കിയാണ് മക്കാലൻ 1926' എന്ന് സോഥെബിയുടെ സ്പിരിറ്റ്‌സിന്‍റെ ആഗോള തലവൻ ജോണി ഫൗൾ അവകാശപ്പെട്ടു. 

30 ലക്ഷം രൂപ, വീട്, ദിവസം ആറ് മണിക്കൂര്‍ ജോലി; നിങ്ങള്‍ സ്വപ്നം കണ്ട ജോലി സ്കോട്ട്‌ലൻഡില്‍; ഒരു കൈ നോക്കുന്നോ?

1926 ലെ പെട്ടിയിൽ നിന്നുള്ള 40 കുപ്പികളും വ്യത്യസ്ത രീതികളിലാണ് ലേബൽ ചെയ്തിട്ടുള്ളതെന്നും അതില്‍ പരമാവധി 14 എണ്ണം ഏറെ മനോഹരമായ ലേബലുകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിട്ടുണ്ടെന്നും അതിലൊന്നാണ് 2019 ല്‍ റെക്കോര്‍ഡ് വില്പന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറത്തിറക്കിയ ലേബലുകളില്ലാതെ രണ്ട് കുപ്പികളിലൊന്ന് ഐറിഷ് കലാകാരനായ മൈക്കൽ ഡിലൻ കൈകൊണ്ട് വരച്ചതാണ്. ഇത് 2018-ൽ വിറ്റപ്പോൾ, 1 മില്യൺ പൗണ്ട് മറികടക്കുന്ന ആദ്യത്തെ വിസ്കിയായി റെക്കോര്‍ഡ് ഇട്ടു. ശേഷിക്കുന്ന 12 എണ്ണം പോപ്പ് ആർട്ടിസ്റ്റ് സർ പീറ്റർ ബ്ലെയ്ക്കും മറ്റൊരു 12 കുപ്പികൾ ഇറ്റാലിയൻ ചിത്രകാരനായ വലേരിയോ അദാമിയും രൂപകല്പന ചെയ്തതാണ്. 

'ഇന്ന് കടന്ന് പോകും'; ഛിന്നഗ്രഹം 2023 ടികെ 15 ഭൂമിക്ക് 'തൊട്ടടുത്തെന്ന്' നാസ !

Latest Videos
Follow Us:
Download App:
  • android
  • ios