'ജലകന്യക'യോ, പാപ്പുവ ന്യൂ ഗിനിയയിന്‍ തീരത്ത് അടിഞ്ഞത്? ഉത്തരമില്ലാതെ ശാസ്ത്രലോകം !

പാപ്പുവ ന്യൂ ഗിനിയയിലെ ബിസ്മാർക്ക് കടലിലെ സിംബെറി ദ്വീപിൽ ജലകന്യകയോട് സാമ്യമുള്ള വിചിത്രവും വിളറിയതും അഴുകിയതുമായ മാംസപിണ്ഡം അടിയുകയായിരുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥ്യത്തില്‍‌ ഏത് സമുദ്രജീവിയാണെന്ന് വ്യക്തമല്ല. 

world of science without answers about the mermaid washed ashore in Papua New Guinea bkg


പാപ്പുവ ന്യൂ ഗിനിയയിലെ കടൽത്തീരത്ത് നിഗൂഢമായ, ജീർണിച്ച് കൊണ്ടിരിക്കുന്ന ഒരു കടൽ ജീവി അടിഞ്ഞു. പ്രദേശവാസികള്‍ 'മത്സ്യകന്യക' (Mermaid) യാണെന്ന് അവകാശപ്പെട്ടപ്പോള്‍ സമുദ്ര സസ്തനിയാണെന്നും എന്നാല്‍, എന്ത് തരം ജീവിയാണെന്ന് വ്യക്തമല്ലെന്നുമാണ് വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ ഇരുപതാം തിയതിയാണ് ഈ അജ്ഞാത ജീവിയുടെ മൃതശരീരം തീരത്ത് അടിഞ്ഞത്. ഇതിന്‍റെ ചിത്രങ്ങള്‍ New Irelanders Only എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. തീരത്തടിഞ്ഞ മൃതശരീരത്തിന് മത്സ്യകന്യകയുടെ രൂപമാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പാപ്പുവ ന്യൂ ഗിനിയയിലെ ബിസ്മാർക്ക് കടലിലെ സിംബെറി ദ്വീപിൽ ജലകന്യകയോട് സാമ്യമുള്ള വിചിത്രവും വിളറിയതും അഴുകിയതുമായ മാംസപിണ്ഡം അടിയുകയായിരുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥ്യത്തില്‍‌ ഏത് സമുദ്രജീവിയാണെന്ന് വ്യക്തമല്ല. നിഗൂഢമായ ഏതോ കടല്‍ സസ്തനിയാണെന്ന് മാത്രമാണ് വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. ഇത് ഒരുതരം 'ഗ്ലോബ്സ്റ്റർ' (Globster) ആണെന്ന് ലൈവ് സയൻസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരയ്ക്ക് അടിഞ്ഞ മാംസപിണ്ഡത്തിന്‍റെ യഥാര്‍ത്ഥ രൂപം തിരിച്ചറിയാന്‍ കഴിയാത്തവിധം ജീര്‍ണ്ണിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീവിയുടെ തലയുടെ ഭൂരിഭാഗവും അതിന്‍റെ ശരീരത്തിന്‍റെ വലിയൊരു ഭാഗവും ഉണ്ടായിരുന്നില്ല. പ്രദേശവാസികള്‍ ഇതിനെ സംസ്കരിക്കും മുമ്പ് അളന്ന് തിട്ടപ്പെടുത്താത്തതിനാല്‍ ഇതിന്‍റെ വലിപ്പത്തെ കുറിച്ചോ ഭാരത്തെ കുറിച്ചോ വ്യക്തയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‍റെ ഡിഎന്‍എ സാമ്പിള്‍ രേഖരിക്കാത്തതിനാല്‍ ഇതിനെ തിരിച്ചറിയാനുള്ള സാധ്യതയും ഇല്ലാതായി.

സിസിടിവി ക്യാമറയില്‍ 'പ്രേതം', അലാറം മുഴങ്ങിയതിന് പിന്നാലെ കാര്യമന്വേഷിച്ച് പോലീസ്; വീഡിയോ പുറത്ത് വിട്ടു !

കാട്ടാനകള്‍ക്കൊപ്പം 'ഒളിച്ചോടിയ' കുങ്കിയാന, ആ വാര്‍ത്തയുടെ വാസ്തവം എന്താണ്?

കാഴ്ചയില്‍ ഇതൊരു സമുദ്രസസ്തനിയെ പോലുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞയായ ഹെലിൻ മാർഷ് ലൈവ് സയൻസിനോട് പറഞ്ഞു,  "കാഴ്ചയില്‍ ഇത് വളരെ ദ്രവിച്ച സെറ്റേഷ്യൻ (ഒരു തരം കടല്‍ സ്രാവ്) പോലെ തോന്നുന്നു," വെന്ന് സ്കോട്ട്ലൻഡിലെ സെന്‍റ് ആൻഡ്രൂസ് സർവകലാശാലയിലെ സമുദ്ര സസ്തനി വിദഗ്ധനായ സാഷ ഹൂക്കർ അഭിപ്രായപ്പെട്ടു. തിമിംഗലങ്ങൾ, ഡോൾഫിനുകൾ എന്നിവയുടെ ചർമ്മം മരിച്ച ശേഷം നിറം മാറുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതിഭീമാകാരമായ നീരാളികളെ പോലെയുള്ള ഗ്ലോബ്സ്റ്റര്‍ നേരത്തെ തീരഞ്ഞ് അടിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ മത്സ്യകന്യകയുടെ രൂപത്തിലുള്ളവയെ ആദ്യമായിട്ടാണ് കണ്ടെത്തുന്നത്. 1896 ല്‍ യുഎസിലെ ഫ്ലോറിഡയില്‍ സെന്‍റ്. അഗസ്റ്റീന്‍ തീരത്താണ് ആദ്യമായി ഇത്തരമൊന്ന് അടിഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇതുവരെയും ഇതെന്താണെന്ന് വ്യക്തമാക്കാന്‍ ശാസ്ത്രസമൂഹത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചിലപ്പോള്‍ ഇവ കാലങ്ങളോളം കടലില്‍ കിടന്ന് അഴുകിയ തിമിംഗലങ്ങളാകാനും സാധ്യതയുണ്ട്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios