മാമോത്തുകള്‍ പുനർജനിക്കുമോ? 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കുമെന്ന് വെളിപ്പെടുത്തല്‍

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Woolly mammoths will be reincarnated on Earth by 2028: Colossal Bioscience CEO


വംശനാശം സംഭവിച്ച ദിനോസറുകളുടെ ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങളിൽ നിന്നും അവയെ പുനരുജ്ജീവിപ്പിക്കാൻ ഒരു കൂട്ടം ശാസ്ത്രജ്ഞർ ഒരു കോടീശ്വരനുമായി സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ജുറാസിക് പാർക്ക് ചിത്രങ്ങളിൽ നാം കണ്ടിട്ടുണ്ട്. വംശനാശം സംഭവിച്ച ഒരു മൃഗത്തെ തിരികെ കൊണ്ടുവരുന്നത് ഫിക്ഷന്‍റെ ഭാഗമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഈ വാർത്ത നിങ്ങളെ അമ്പരപ്പിക്കും. കാരണം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച വൂളി മാമോത്തിനെ ഭൂമിയിലെക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. 

ഈ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കമ്പനി ഇത് നാല് വർഷത്തിനുള്ളിൽ സംഭവിക്കുമെന്ന് പ്രസ്താവിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.  മാമോത്തിനെ കൂടാതെ, മാമോത്തുകളുടെ സഹജീവികളായിരുന്ന ഡോഡോയെയും ടാസ്മാനിയൻ കടുവയെയും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.  അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനയിലെ കോമിക് സ്റ്റുഡിയോകള്‍ അടിമ ഫാക്ടറികള്‍; മുന്‍ തൊഴിലാളിയുടെ കുറിപ്പ് വിവാദം

 "ലോകത്തിലെ ആദ്യത്തെ വംശനാശം തടയൽ കമ്പനി" എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോലോസൽ ബയോസയൻസസ് വംശനാശം സംഭവിച്ച മൃഗങ്ങളുടെ "കോർ" ജീനുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു രീതി തങ്ങൾ വികസിപ്പിച്ചെടുത്തതായാണ് അവകാശപ്പെടുന്നത്.  ഇതിന്‍റെ ഫലമായി ഭൂമിയിൽ നിന്നും തുടച്ചുനീക്കപ്പെട്ട വൂളി മാമോത്തുകളെ ഉടൻ തന്നെ ഭൂമിയിൽ വീണ്ടും കൊണ്ടുവരുമെന്നും ഇവർ പ്രഖ്യാപിച്ചു കഴിഞ്ഞു. ദി ഇൻഡിപെൻഡന്‍റിന്‍റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ പുനരുജ്ജീവന പദ്ധതിയില്‍ വൂളി മാമോത്ത് മാത്രമല്ല, ഡോഡോയും ടാസ്മാനിയൻ കടുവയും ഉൾപ്പെടുന്നു. വൂളി മാമോത്തിന്‍റെ തിരിച്ചുവരവ് 2028 ഓളം സാധ്യമാകുമെന്ന് കമ്പനിയുടെ സിഇഒ ബെൻ ലാം വ്യക്തമാക്കിയതായും ദി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്യുന്നു.

വാള്‍മാർട്ടിൽ നിന്ന് മോഷ്ടിക്കുകയും അതിന്‍റെ വീഡിയോ എടുക്കുകയും ചെയ്തു; യുവതിക്ക് രണ്ട് വർഷത്തേക്ക് വിലക്ക്

 സിഐഎയെ കൂടാതെ, പേപാൽ സഹസ്ഥാപകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായ പീറ്റർ തീലും മോട്ടിവേഷണൽ സ്പീക്കർ ടോണി റോബിൻസും കമ്പനിയിൽ നിക്ഷേപം നടത്തുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.  ടാസ്മാനിയൻ കടുവയ്ക്ക് 1980-കളുടെ തുടക്കത്തിൽ ആണ് വംശനാശം സംഭവിച്ചത്, ഡോഡോ പക്ഷിയെ അവസാനമായി കണ്ടത് 1600-കളിലാണ്. 4,000 വർഷത്തിലേറെയായി വംശനാശം സംഭവിച്ച ജീവിയാണ് വൂളി മാമോത്തുകൾ. മാമോത്തുകളുടെ തിരിച്ചുവരവ് ആഗോളതാപനം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇതിലൂടെ പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്നുമാണ് കോലോസൽ ബയോസയൻസ് അവകാശപ്പെടുന്നത്.

നിന്ന നിൽപ്പിൽ വെള്ളം കയറി മുങ്ങിപ്പോകുന്ന കര, മരത്തിന് മുകളിലേക്ക് ചാടിക്കയറി യുവാവ്; വീഡിയോ വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios