ഭര്‍ത്താവിന്‍റെ 'അവിഹിതബന്ധം' തന്‍റെ 'വിവാഹബന്ധം' രക്ഷിച്ചെന്ന് യുവതി; ഞെട്ടിയത് സോഷ്യല്‍ മീഡിയ !

ഭര്‍ത്താവിന്‍റെ അവിഹിതബന്ധം തന്നെ ശരിക്കും ഞെട്ടിച്ചു. പക്ഷേ ആ വഞ്ചന തന്നെ ഇരട്ടിക്കരുത്തനാക്കി. ഭര്‍ത്താവിന്‍റെ വഞ്ചന തനിക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. (പ്രതീകാത്മക ചിത്രം.)

Womans claims about husbands Extramarital Affair saved her marriage Social media is shocked bkg

ഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകമെമ്പാടും വിവാഹബന്ധം വേര്‍പെടുത്തുന്നവരുടെ എണ്ണത്തില്‍ ഭീമമായ വര്‍ദ്ധനവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നവരില്‍ അധികവും ഭര്‍ത്താവിന്‍റെയോ ഭാര്യയുടെയോ വിവാഹേതരബന്ധവും സ്വരചേര്‍ച്ചയില്ലായ്മയും വിവാഹബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കാരണമായി പറയുന്നു. എന്നാല്‍, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ വിവാഹേതരബന്ധം തന്‍റെ കുടുംബജീവിതം രക്ഷിച്ചെന്ന് പറഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയോ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 

150 വർഷം മുമ്പ് മുങ്ങിയ കപ്പലിൽ 66 കോടിയുടെ സ്വർണ്ണം; എസ്എസ് പസഫിക് മുങ്ങിതപ്പാന്‍ അനുമതി തേടി നിധി വേട്ടക്കാർ

സാധാരണയായി വിവാഹബന്ധം ശക്തമാക്കാന്‍ ഈ രംഗത്തെ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്, ഭര്‍ത്താവും ഭാര്യയും തമ്മില്‍ പരസ്പരമുള്ള നല്ല ആശയവിനിമയവും ഒരുമിച്ച് സമയം ചെലവഴിക്കുകയുമാണ്. എന്നാല്‍ ഇതിന് തീര്‍ത്തും വിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ യുവതി പറഞ്ഞത്. ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം അദ്ദേഹത്തെ ഒരു നല്ല മനുഷ്യനാക്കാന്‍ സഹായിച്ചുവെന്നാണ് യുവതി അവകാശപ്പെട്ടത്. scarymommy.com ലൂടെയാണ് യുവതി തന്‍റെ അനുഭവം പങ്കുവച്ചത്. ഭര്‍ത്താവിന്‍റെ അവിഹിതബന്ധം തന്നെ ശരിക്കും ഞെട്ടിച്ചു. പക്ഷേ ആ വഞ്ചന തന്നെ ഇരട്ടിക്കരുത്തനാക്കി. ഭര്‍ത്താവിന്‍റെ വഞ്ചന തനിക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. ഭര്‍ത്താവിന്‍റെ ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാ ഭാര്യമാരെ പോലെ താനും വിവാഹ മോചനത്തിന് തീരുമാനിച്ചു. അതിനായി ഒരു അഭിഭാഷകനെ സമീപിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഉപദേശത്തെ തുടര്‍ന്ന് താന്‍ ഭര്‍ത്താവുമായി സംസാരിക്കാന്‍ തീരുമാനിച്ചു. 

ന്യൂയോര്‍ക്ക് നഗരം പോലെ; 2500 വര്‍ഷം പഴക്കമുള്ള നാഗരീകത, അതും ആമസോണ്‍ കാടുകള്‍ക്ക് താഴെ !

ഇരുവരും ഒരുമിച്ചിരുന്ന് തങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിച്ചു. ഇരുവരുടെയും ബന്ധത്തിന്‍റെ തുടക്കകാലത്തെ കുറിച്ചും സംസാരം നീണ്ടു. ഈ സംസാരത്തിനൊടുവില്‍ അവര്‍ വിവാഹമോചനം എന്ന ആശയം ഉപേക്ഷിച്ചു. പരസ്പരം സംസാരിച്ച് കഴിഞ്ഞപ്പോള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ മനസിലായെന്നും തുടര്‍ന്ന് മികച്ച ഒരു ബന്ധം രൂപപ്പെടുത്താന്‍ അത് സഹായിച്ചെന്നും ഇവര്‍ എഴുതി. പകരം ഇരുവരും തങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമായി തുടരാനും തീരുമാനമെടുത്തെന്നും യുവതി എഴുതുന്നു. പിന്നാലെ തങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചെന്നും ഇന്ന് തങ്ങള്‍ സന്തോഷകരമായ ദാമ്പത്യം തുടരുകയാണെന്നും യുവതി എഴുതി.

 ആത്മഹത്യാ കുറിപ്പിന് സമാനമായ കുറിപ്പ് പങ്കുവച്ച് യുവാവ്, മുംബൈ പോലീസ് പാഞ്ഞെത്തിയപ്പോള്‍ കണ്ടത് !
 

Latest Videos
Follow Us:
Download App:
  • android
  • ios