ക്യുആർ കോഡ് ചതിച്ചാശാനെ! ഓർഡർ ചെയ്ത ഭക്ഷണത്തിന്‍റെ ചിത്രം പങ്കുവച്ച യുവതിക്ക് ലഭിച്ചത് 50 ലക്ഷത്തിന്‍റെ ബില്ല്


ഭക്ഷണ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച യുവതിക്ക് മാത്രമല്ല, റെസ്റ്റോറന്‍റിനും കിട്ടി എട്ടിന്‍റെ  പണി !

woman who shared the picture of the ordered food on social media received a bill of 50 lakhs bkg

റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതി. കഴിക്കുന്നതിന് മുമ്പായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്‍റെ ഒരു ചിത്രം തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചു. തുടര്‍ന്ന് ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാനായി നോക്കിയപ്പോള്‍ ഞെട്ടി. ബില്ലില്‍ ഉണ്ടായിരുന്നത് ഒന്നും രണ്ടുമല്ല, 50 ലക്ഷം രൂപ. സംഭവം അങ്ങ് ചൈനയിലാണ്. 

നവംബർ 23 ന് തന്‍റെ ഒരു സുഹൃത്തിനൊപ്പം ഒരു ഹോട്ട്‌പോട്ട് റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു വാങ് എന്ന യുവതി. ഓർഡർ ചെയ്ത ഭക്ഷണം കിട്ടിയതും എല്ലാവരും ചെയ്യുന്നത് പോലെ വാങ് ഭക്ഷണത്തിന്‍റെ മനോഹരമായ ഒരു ചിത്രം തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചു. പക്ഷേ, ആ ചിത്രത്തിൽ വാങ് കാണാത്ത ഒരു അപകടം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. 

ടേബിളിൽ നിരത്തിവെച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രമെടുത്തപ്പോൾ അതിനിടയിൽ മേശയിൽ വെച്ചിരുന്ന ഒരു ക്യുആർ കോഡും അബദ്ധത്തിൽ അവളുടെ ചിത്രത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഭക്ഷണം ഓർഡർ ചെയ്യുന്നതിനും പണം നൽകുന്നതിനുമായുള്ള ക്യുആർ കോ‍ഡ് ആയിരുന്നു അത്. ആ കോഡ‍് സ്കാൻ ചെയ്താൽ  ആർക്ക് വേണമെങ്കിലും ഓൺലൈനായി ഭക്ഷണം ഓർഡര്‍ ചെയ്യാം, ഓർഡർ ചെയ്യുന്ന വിഭവവും ബില്ലും സ്വാഭാവികമായും ആ ടേബിളിൽ ഇരിക്കുന്നവരുടെ കൈകളിൽ എത്തുകയും ചെയ്യും.

യൂണിവേഴ്സിറ്റി അഡ്മിഷന്‍ ലഭിച്ചില്ല; മകളുടെ മുടി മുറിച്ചും പട്ടിണിക്കിട്ടും അച്ഛന്‍റെ ക്രൂര പീഡനം !

വാങ്ങിന്‍റെ ടേബിളിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ വലിയ ഓർഡറുകള്‍ തുടരെ തുടരെ വന്നതോടെ  റെസ്റ്റോറന്‍റ് ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് അവൾക്കരികിലെത്തി 50 ലക്ഷത്തിലധികം രൂപയുടെ സാധങ്ങൾ ഇതുവരെയും ഓർഡർ ചെയ്തുവെന്ന വിവരം അവർ അറിയച്ചപ്പോൾ മാത്രമാണ് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് വാങിന് ബോധ്യം വന്നത്. അവൾ ഉടൻ തന്നെ തന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.  പക്ഷേ എന്നിട്ടും റെസ്റ്റോറന്‍റിലേക്ക് ഓർഡറുകള്‍ വന്നുകൊണ്ടേയിരുന്നു. 

പൂച്ചകള്‍ക്കുള്ള 34 വര്‍ഷത്തെ വിലക്ക് നീക്കി സിംഗപ്പൂര്‍: പക്ഷേ, വ്യവസ്ഥ ലംക്ഷിച്ചാല്‍ 'കൈ പൊള്ളും' !

കാരണം അതിനോടകം ആ ചിത്രത്തിന്‍റെ സ്ക്രീൻ ഷോട്ടുകൾ ആരൊക്കെയോ ഏറ്റെടുത്തിരുന്നു. ഏതായാലും റെസ്റ്റോറന്‍റ് വാങ്ങിനെ ബിൽ അടയ്ക്കാൻ നിർബന്ധിച്ചില്ല, കോഡ് വഴിയുള്ള എല്ലാ പുതിയ ഓർഡറുകളും അവഗണിച്ച് വാങ്ങിന് ഒരു പുതിയ ടേബിൾ നൽകി. പക്ഷേ, അവിടം കൊണ്ടും തീര്‍ന്നില്ല.  റെസ്റ്റോറന്‍റിലേക്ക് വീണ്ടും ഓർഡറുകൾ വന്നു കൊണ്ടേയിരുന്നു. ഒടുവിൽ, ആ ക്യുആർ കോഡ‍് തന്നെ റെസ്റ്റോറന്‍റിന് തങ്ങളുടെ നെറ്റ്‍വര്‍ക്ക് സിസ്റ്റത്തിൽ നിന്നും മാറ്റേണ്ടി വന്നുവെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

സിആ‌ർപിഎഫ് ജവാന്‍റെ മകൾക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ വേണം; പണത്തട്ടിപ്പില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Latest Videos
Follow Us:
Download App:
  • android
  • ios