'ചീര്‍ത്ത കവിളെ'ന്ന് പരിഹാസം; 22 കിലോ കുറച്ച യുവതി ആശുപത്രിയില്‍, പിന്നാലെ ഭര്‍ത്താവും ഉപേക്ഷിച്ചു!


ഭക്ഷണം ക്രമീകരിച്ചതോടെ ശരീരത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ ദൃശ്യമായി. എന്നാല്‍, ഭര്‍ത്താവ് ഒരിക്കലും തന്‍റെ ഭക്ഷണക്രമത്തെ എതിര്‍ത്തില്ല. പകരം തന്‍റെ സാമൂഹിക ബന്ധങ്ങള്‍ അദ്ദേഹം കുറച്ചു. അതിനായി ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ യാന, ഭക്ഷണമില്ലാതെ എല്ലും തോലുമായപ്പോള്‍ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. 

Woman Starves Herself To 22 Kg After Husbands Plump Cheeks Remark Hospitalized bkg

ര്‍ത്താവിന്‍റെ നിരന്തരമായ കളിയാക്കലിനെ തുടര്‍ന്നാണ് റഷ്യയിലെ ബെൽഗൊറോഡിൽ നിന്നുള്ള യാന ബൊബ്രോവ എന്ന സ്ത്രീ ശരീരഭാരം കുറയ്ക്കാന്‍ ആരംഭിച്ചത്. അങ്ങനെ കുറച്ച് കുറച്ച് 22 കിലോവരെ അവര്‍ കുറച്ചു. പക്ഷേ, അപ്പോഴേക്കും എഴുന്നേല്‍ക്കാന്‍ പോലുമാകാതെ അവര്‍ ആശുപത്രിയിലായി. പിന്നാലെ ഭര്‍ത്താവ് യാനയെ ഉപേക്ഷിച്ചു. യാനയ്ക്ക് 1.61 മീറ്റർ (5.2 അടി) ഉയരവും നിലവില്‍ 22 കിലോ ഭാരവുമാണുള്ളത്. ശരീരഭാരം അമിതമായി കുറഞ്ഞത് കാരണമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത അവരുടെ ഭര്‍ത്താവിന്‍റെ പരിഹാസം സഹിക്കവയ്യാതെയാണ് യാന തന്‍റെ ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ശരീരഭാരം കുറയ്ക്കാനുള്ള കാരണത്തെ കുറിച്ച് സംസാരിക്കാന്‍ യാന റഷ്യന്‍ എന്‍ടിവി ഷോയായ ബിയോണ്ട് ദി ബോര്‍ഡര്‍ എന്ന സാമൂഹിക - രാഷ്ട്രീയ ടോക് ഷോയില്‍ എത്തി. 'മുമ്പും പിമ്പും' എന്നിങ്ങനെ രണ്ട് കാലത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്നവരെയാണ് ഈ ടോക് ഷോയിലേക്ക് ക്ഷണിക്കുന്നത്. സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കുക എന്ന ആശയത്തില്‍ താന്‍ അടിമയായിരുന്നെന്ന് യാന പറഞ്ഞു. തന്‍റെ ആഗ്രഹം സഫലമാക്കാന്‍ ഭക്ഷണം പരിമിതപ്പെടുത്തി കഠിനമായ വ്യായാമം ചെയ്തിരുന്നു. നിലവില്‍ തനിക്ക്  കുക്കികൾ, ചായ, വെള്ളം, മിഠായി, ഒരു കഷണം ചീസ്, അര ഗ്ലാസ് സൂപ്പ് എന്നിവ മതിയാകുമെന്ന് അവര്‍ പറയുന്നു. 

അരിക്കൊമ്പന് ട്വിറ്ററിലും ആരാധകര്‍; വീഡിയോ പങ്കുവച്ച് സുപ്രിയാ സാഹു ഐഎഎസ്

ഭക്ഷണം ക്രമീകരിച്ചതോടെ ശരീരത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ ദൃശ്യമായി. എന്നാല്‍, ഭര്‍ത്താവ് ഒരിക്കലും തന്‍റെ ഭക്ഷണക്രമത്തെ എതിര്‍ത്തില്ല. പകരം തന്‍റെ സാമൂഹിക ബന്ധങ്ങള്‍ അദ്ദേഹം കുറച്ചു. അതിനായി ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ യാന, ഭക്ഷണമില്ലാതെ എല്ലും തോലുമായപ്പോള്‍ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. പക്ഷേ, ഭര്‍ത്താവിനെയോ അദ്ദേഹത്തിന്‍റെ മാതാപിതാക്കളെയും കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്നും ടോക് ഷോയില്‍ യാന പറഞ്ഞു. ഷോയ്ക്കിടെ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന യാനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അവര്‍ നിസ്നി നോവ്ഗൊറോഡിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലും പരിചരണത്തിലുമാണ്. യാനയ്ക്ക് നിലവില്‍ കൗണ്‍സിലിംഗ് അടക്കമുള്ള സൈക്കോതെറാപ്പി ചികിത്സയും നല്‍കുന്നു. ഒരിടെ യാനയുടെ ഭാരം വെറും 17 കിലോയായി കുറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗണിതശാസ്ത്രജ്ഞന്‍ ലോട്ടറി അടിക്കാന്‍ പ്രയോഗിച്ചത് ലളിതമായൊരു ഗണിതസൂത്രം; അടിച്ചത് 14 ബംമ്പറുകള്‍ !

Latest Videos
Follow Us:
Download App:
  • android
  • ios