Asianet News MalayalamAsianet News Malayalam

യാത്ര പോവാനൊരുങ്ങുകയാണോ, ജാ​ഗ്രത വേണം, മരിക്കാറായിപ്പോയി, ദുരനുഭവം പങ്കുവച്ച് യുവതി

ബാത്ത്‍റൂമിൽ തല കറങ്ങി വീണതിന് പിന്നാലെ അവളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

woman shares experience she getting hospitalized with dengue
Author
First Published Oct 16, 2024, 10:12 PM IST | Last Updated Oct 16, 2024, 10:12 PM IST

കൊതുകുകൾ പരത്തുന്ന രോ​ഗങ്ങളെ നാം എപ്പോഴും ഭയക്കണം. കൊതുക് പരത്തുന്ന രോ​ഗങ്ങൾ കാരണം ലോകത്ത് മരിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. കൊതുകുകളെ തീരെ നിസ്സാരക്കാരായി കാണരുത് എന്നും അവ വളരെ അപകടകാരിയാണ് എന്നും പറയുകയാണ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു യുവതി. 

യുഎസ്സിൽ നിന്നുള്ള പെയ്സ്ലി പീച്ച് എന്ന യുവതിയാണ് കൊതുക് കടിയേറ്റതിന് പിന്നാലെ രോ​ഗം ബാധിച്ച് താനെങ്ങനെയാണ് മരിക്കാറായത് എന്ന് പറയുന്നത്. പെയ്സ്ലിയും ഭർത്താവ് ജൂലിയൻ ഡി പ്രിൻസും തായ്‍ലാൻഡിലേക്ക് യാത്ര പോയതാണ്. അവിടെ വച്ചാണ് കൊതുകുകളുടെ കടിയേൽക്കുന്നതും ഡെങ്കിപ്പനിയാവുന്നതും. രണ്ടുപേർക്കും പനി ബാധിച്ചുവെങ്കിലും പെയ്സ്ലിയുടെ പനിയാണ് ​ഗുരുതരമായത്. 

ബാത്ത്‍റൂമിൽ തല കറങ്ങി വീണതിന് പിന്നാലെ അവളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊതുകുകളെ തുരത്താനുള്ള സ്പ്രേ അടിക്കാത്തതിൽ താൻ ഖേദിച്ചുപോയി എന്നാണ് അവൾ പറയുന്നത്. ഒപ്പം ഇനി യാത്ര പോവുകയാണെങ്കിൽ ഇത്തരം രോ​ഗങ്ങൾക്കെതിരായ വാക്സിൻ കൂടിയെടുക്കാൻ ശ്രദ്ധിക്കുമെന്നും അവൾ പറയുന്നു. 

താനൊരിക്കലും ആശുപത്രിയിൽ അഡ്മിറ്റായിരുന്നില്ല. എന്നാൽ, ഈ ഡെങ്കിപ്പനി കാരണം താൻ മരിച്ചുപോയി എന്നാണ് കരുതിയത് എന്നും പെയ്സ്ലി പറയുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇരുവരും തായ്‍ലാൻഡിലേക്ക് യാത്ര പോയത്. പരമാവധി എക്സ്പ്ലോർ ചെയ്യുകയായിരുന്നു ലക്ഷ്യം. കൊതുകുകടി ഒഴിവാക്കാൻ ടീ ട്രീ ഓയിൽ പുരട്ടിയിരുന്നു, എങ്കിലും കൊതുകുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായില്ല എന്നും അവർ പറയുന്നു. 

കഠിനമായ വേദനകളാണ് അവിടെ വച്ച് അവൾ പനിയെ തുടർന്ന് അനുഭവിച്ചത്. ഇപ്പോൾ യാത്ര പോകുന്നവരോട് പെയ്സ്ലിക്ക് പറയാനുള്ളതും അതാണ്. പരമാവധി ശ്രദ്ധിക്കണം വാക്സിൻ അടക്കമുള്ള എല്ലാ മുൻകരുതലുകളും എടുക്കണം. 

ലോണെടുത്ത് മോപ്പെഡ് വാങ്ങി, ജെസിബിയും ഡിജെയും, ആഘോഷത്തിന് പൊടിച്ചത് 60000 രൂപ, കേസും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios