ജോലിയും രാജിവച്ച് കുട്ടികളെ നോക്കി വീട്ടിലിരിക്കെന്ന് ഭർത്താവ്, കമ്പനിയുടെ പകുതി താ എന്ന് യുവതി

ഭർത്താവ് പറയുന്നത് കുടുംബത്തിന് നന്നായി ജീവിക്കാനുള്ളത് ആൾ സമ്പാദിക്കുന്നുണ്ട്. കുടുംബത്തിന്റെ നല്ലതിന് വേണ്ടി താൻ വീട്ടിലിരിക്കണം എന്നാണ് എന്ന് യുവതിയുടെ പോസ്റ്റിൽ പറയുന്നു. 

woman says husband asked her to leave job for family she demands half of his company

കുടുംബവും കുട്ടികളും ആയിക്കഴിഞ്ഞാൽ മിക്കവാറും സ്ത്രീകൾക്ക് തങ്ങളുടെ ജോലിയും കരിയറും സ്വപ്നങ്ങളും എല്ലാം ഉപേക്ഷിക്കേണ്ടി വരാറുണ്ട്. അത് വളരെ സ്വാഭാവികമായ ഒന്നായിട്ടാണ് നമ്മുടെ സമൂഹം കാണുന്നത്. സ്ത്രീകളാണ് കുടുംബത്തിന് വേണ്ടി തങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടത് എന്നാണ് മിക്കവരും കരുതുന്നതും. എന്നാൽ, കുട്ടികളെ നോക്കാൻ ജോലി രാജി വയ്ക്കാൻ ആവശ്യപ്പെട്ട ഭർത്താവിനോട് ഒരു യുവതി വച്ച ഡിമാൻഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

റെഡ്ഡിറ്റിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജോലിയും രാജി വച്ച് കുട്ടികളെ നോക്കി വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട ഭർത്താവിനോട് അയാളുടെ കമ്പനിയുടെ പകുതിയാണ് അവൾ ആവശ്യപ്പെട്ടത്. തന്റെ വിവാഹം കഴിഞ്ഞിട്ട് ആറ് വർഷമായി. രണ്ടുപേർക്കും 35 വയസ്സാണ്. രണ്ട് കുട്ടികളുണ്ട്. ഒരു കുട്ടി കൂടി ജനിക്കാൻ പോവുകയാണ്. ഞാനൊരു വീട്ടമ്മയായിരിക്കണമെന്നും അതിന് ജോലി രാജി വയ്ക്കണമെന്നുമാണ് ഭർത്താവ് പറയുന്നത്. അത് തന്നെ വളരെയധികം നിരാശപ്പെടുത്തി. ഭർത്താവ് പറയുന്നത് കുടുംബത്തിന് നന്നായി ജീവിക്കാനുള്ളത് ആൾ സമ്പാദിക്കുന്നുണ്ട്. കുടുംബത്തിന്റെ നല്ലതിന് വേണ്ടി താൻ വീട്ടിലിരിക്കണം എന്നാണ് എന്ന് യുവതിയുടെ റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നു. 

ജോലിയിൽ ഇടവേളയെടുത്താൽ പിന്നീട് നല്ല ജോലി കിട്ടാൻ സാധ്യത വളരെ കുറവാണ്. നമ്മൾ ഒരിക്കലും വിവാഹമോചിതരായില്ലെങ്കിൽ കുഴപ്പമില്ല. എന്നാൽ, എന്നെങ്കിലും വിവാഹമോചിതയാവേണ്ടി വന്നാൽ ഇത്രയും കാലം വെറുതെ ഇരുന്നതിന് തനിക്ക് കുറ്റബോധവും നഷ്ടവും അനുഭവപ്പെട്ടേക്കും അതൊക്കെ ഒഴിവാക്കാനാണ് ഭർത്താവിനോട് കമ്പനിയുടെ പകുതി ചോദിച്ചത് എന്ന് യുവതി പറയുന്നു. എന്നാൽ, തന്റെ തീരുമാനം കേട്ട സുഹൃത്തുക്കളൊക്കെയും തന്നെ കുറ്റപ്പെടുത്തുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. 

റെഡ്ഡിറ്റ് പോസ്റ്റിൽ എന്നാൽ യുവതിയുടെ തീരുമാനത്തിൽ തെറ്റില്ല എന്ന് പറഞ്ഞവരായിരുന്നു കൂടുതലും. സമാനമായ അനുഭവം പങ്കുവച്ചവരും ഉണ്ടായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios