'ഫാമിലി ട്രീ'യുണ്ടാക്കാന്‍ കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധിച്ച് അമ്മ; 26 -കാരി ഞെട്ടി, തന്‍റെ അച്ഛന്‍ !
അച്ഛന്‍റെ പൈതൃകത്തില്‍ 50 ശതമാനം ബാള്‍ക്കന്‍ പൈതൃകം. എന്നാല്‍ തന്‍റെ ഡിഎന്‍എയില്‍ ഒരു ശതമാനം പോലും ബാള്‍ക്കന്‍ വംശ പാരമ്പര്യം കണ്ടെത്തിയുമില്ല.
സമൂഹം വളരുന്നതിന് അനുസൃതമായി മനുഷ്യബന്ധങ്ങളും ഏറെ സങ്കീര്‍ണ്ണമാണ്. 26 വര്‍ഷം തന്‍റെ അച്ഛനെന്ന് അഭിസംബോധന ചെയ്തയാള്‍ ഒരു സുപ്രഭാതത്തില്‍ സ്വന്തം അച്ഛനല്ലെന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പിലാണ് ഒരു 26 -കാരി. അതിന് കാരണമായതാകട്ടെ അമ്മയുടെ കുടുംബ ബന്ധങ്ങളുടെ കണക്കെടുപ്പും. യുവതി ഇത് സംബന്ധിച്ച ഒരു കുറിപ്പ് r/tifu എന്ന തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടായ റെഡ്ഡില്‍ പങ്കുവച്ചതോടെ വായനക്കാരും യുവതിയുടെ ആത്മസംഘര്‍ഷത്തിനൊപ്പം ചേര്‍ന്നു.
അമ്മ 'ഫാമിലി ട്രീ' (Family Tree) -യുടെ നിര്‍മ്മാണത്തിലായിരുന്നു. ഇതിനായി അവര്‍ ഡിഎന്‍എ ടെസ്റ്റുകളെ ആശ്രയിച്ചു. മുത്തശ്ശിമാരുടെയും അമ്മയുടെയും അച്ഛന്‍റെയും തന്‍റെയും ഡിഎന്‍എകള്‍ പരിശോധനയ്ക്ക് അയച്ചു. പക്ഷേ, ഡിഎന്‍എ റിസള്‍ട്ട് വന്നപ്പോള്‍ താന്‍ 26 വര്‍ഷമായി അച്ഛാ എന്ന് വിളിച്ചിരുന്നയാള്‍ തന്‍റെ അച്ഛനല്ലെന്ന് ( biological fater) വ്യക്തമായതായി യുവതി എഴുതി. ആദ്യം അച്ഛന്‍റെ ഡിഎന്‍എ റിസള്‍ട്ടാണ് വന്നത്. അതില്‍ ചില രസകരമായ വംശീയ ഫലങ്ങളിൽ കണ്ടെത്തിയതിനാല്‍ തന്‍റെ ഡിഎന്‍എയും യുവതി പരിശോധനയ്ക്കായി അയക്കുകയായിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ അച്ഛന്‍റെ ഡിഎന്‍എയുമായി മകളുടെ ഡിഎന്‍എ യോജിക്കുന്നില്ല. തന്‍റെ പിതാവിന്‍റെ ഡിഎന്‍എ ഫലവുമായി തന്‍റെ ഡിഎന്‍എയ്ക്ക് ബന്ധമൊന്നുമില്ല. അതേസമയം അജ്ഞാതനായ മറ്റൊരാളുടെ ഡിഎന്‍എയുടെ 50 ശതമാനത്തോളം പ്രത്യേകതകള്‍ യുവതിയുടെ ഡിഎന്‍എ കാണിക്കുകയും ചെയ്തു. അവളുടെ ഡിഎന്‍എയുടെ 25 ശതമാനത്തോളം മുത്തശ്ശിമാർ ഉൾപ്പെടെയുള്ളവരുടെ ഡിഎന്‍എയുമായി ഒത്തുചേര്‍ന്നു. ബാക്കി 25 ശതമാനം കുടുംബത്തിലെ മറ്റുള്ളവരുടെ ഡിഎന്‍എകളുമായി യോജിച്ചു.
TIFU by taking dna test
byu/riembis intifu
200 പൊലീസുകാരുടെ കാവലില്‍ വിവാഹിതയാകുന്ന 'റിവോൾവർ റാണി' എന്ന കൊടുംകുറ്റവാളി ആരാണ്?
20 ശതമാനത്തോളം ബാൾക്കൻ വംശജരുടെ പൈതൃകം പിതാവിന്‍റെ ഡിഎന്‍എയില്‍ കണ്ടെത്തിയതായിരുന്നു തന്‍റെ ഡിഎന്‍എയും പരിശോധിക്കാന്‍ യുവതി നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ മകളുടേതില്‍ ബാൾക്കൻ പൈതൃകത്തിന്‍റെ ഒരംശവും കണ്ടെത്തിയുമില്ല. ഈ സംശയമാണ് അച്ഛന്‍, തന്‍റെ യഥാര്‍ത്ഥ അച്ഛനാണോയെന്ന് സംശയം യുവതിയില്‍ ഉണ്ടാക്കിയത്. ഇതിനിടെ കുടുംബ വൃക്ഷ സൃഷ്ടിയിലേക്ക് കൂടുതല്‍ പേരുകള്‍ ചേര്‍ത്ത ഒരു ബന്ധുവില്‍ നിന്നും അവള്‍ക്ക് ചില രഹസ്യ വിവരങ്ങള്‍ ലഭിച്ചു. എന്നാലിത് തനിക്ക് അമ്മയോട് ചോദിക്കാന്‍ ധൈര്യമില്ലായിരുന്നുവെന്നും യുവതി എഴുതി. ഒടുവില്‍ വിവരം അമ്മയോട് പറയാന്‍ യുവതി തയ്യാറായി. അമ്മയുടെ ഉത്തരം മകളെ വീണ്ടും ഞെട്ടിച്ചു. അച്ഛന്‍ ആരാണെന്ന കാര്യത്തില്‍ തനിക്കും 50 ശതമാനം മാത്രമേ ഉറപ്പുണ്ടായിരുന്നൊള്ളൂ എന്നായിരുന്നു അമ്മയുടെ മറുപടി.
8,600 വർഷം; ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി തുര്‍ക്കിയില്‍ കണ്ടെത്തി !
18 -മത്തെ വയസിലാണ് അമ്മ വിവാഹിതയായത്. അതുവരെ മറ്റ് ബന്ധങ്ങളില്ലായിരുന്നു. എന്നാല്‍, അതിന് ശേഷം മറ്റൊരു പുരുഷനോട് സൌഹൃദത്തിലാവുകയും അത് വളരുകയും ചെയ്തു. അത് അക്കാലത്ത് ഭര്‍ത്താവിനും അറിയാമായിരുന്നു. എന്നാല്‍, മകളുടെ ജനനത്തിന് ശേഷം ആ ബന്ധം തുടര്‍ന്നില്ലെന്നും അമ്മ പറഞ്ഞതായി മകളെഴുതി. കുടുംബത്തിലെ ഈ രഹസ്യം താന്‍ അതുവരെ അച്ഛനെന്ന് വളിച്ച വളര്‍ത്തച്ഛനെ അറിയിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍, അദ്ദേഹത്തിനും ഇക്കാര്യങ്ങളെ കുറിച്ച് അറിയാമെന്നും അതിനെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ലെന്നും അവള്‍ കണ്ടെത്തി. പിന്നാലെ തനിക്ക് ലഭിച്ച പുതിയ അറിവിനെ കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും അവള്‍ എഴുതി. ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയെ കുറിച്ചുള്ള കുറിപ്പ് വായിച്ച് നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങളെഴുതാന്‍ എത്തിയത്. 'ബന്ധങ്ങള്‍ ചില കാര്യങ്ങള്‍ എളുപ്പത്തിലാക്കാനാണെന്നും അതിനാല്‍ അതിന് അമിത പ്രാധാന്യം കൊടുത്ത് ഉള്ള സമാധാനം കളയേണ്ടെ'ന്നുമായിരുന്നു ചിലര്‍ യുവതിക്ക് നല്‍കിയ ഉപദേശം.