എയര്‍പോട്ടില്‍ വച്ച് യുവതിക്ക് അപരിചിതനില്‍ നിന്ന് 'വിചിത്രമായ' സന്ദേശം ലഭിച്ചു, പിന്നീട് സംഭവിച്ചത്
എയര്‍പോര്‍ട്ടിലെ ബാഗിലെ ടാഗില്‍ നിന്നുമാണ് അജ്ഞാതനായ അയാള്‍ തന്‍റെ ഫോണ്‍ നമ്പറും അഡ്രസും കണ്ടെത്തിയത്. പിന്നാലെ വിചിത്രമായ സന്ദേശങ്ങളും അയച്ച് തുടങ്ങിയെന്നും അവര്‍ പറയുന്നു.
എയര്‍പോട്ടിലെ ലഗേജ് ടാഗില്‍ നിന്നും ഫോണ്‍ നമ്പര്‍ സ്വന്തമാക്കിയ അപരിചിതന്‍ യുവതിക്ക് വിചിത്രമായ സന്ദേശം അയച്ചു. അപ്രതീക്ഷിതമായി അജ്ഞാതനായ ആളില്‍ നിന്നും വിചിത്രമായ സന്ദേശം ലഭിച്ചപ്പോള്‍ താന്‍ അസ്വസ്ഥയായെന്ന് യുഎസ്എയിൽ നിന്നുള്ള കിർസ്റ്റൺ, തന്‍റെ ടിക്ടോക്ക് അക്കൌണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. നേറ്റ് എന്നയാളാണ് എയര്‍പോർട്ടില്‍ വച്ച് തന്‍റെ ബാഗേജിലെ ടാഗില്‍ നിന്നും തന്‍റെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കി. പിന്നാലെ തനിക്ക് മെസേജ് അയച്ചതെന്ന് കിർസ്റ്റൺ പറയുന്നു.
എയര്‍പോര്‍ട്ടില്‍ വച്ച് തന്നെയാണ് കിർസ്റ്റൺ തനിക്ക് ഉണ്ടായ വിചിത്രമായ അനുഭവം വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ചതും. എയര്‍പോര്‍ട്ടിന്‍റെ ടെർമിനലിലൂടെ നടക്കുമ്പോൾ, "ഞാൻ എയർപോർട്ടിലാണ്, ഏറ്റവും വിചിത്രമായ കാര്യം എനിക്ക് സംഭവിച്ചു. ഞാനവിടെ എന്‍റെ കസേരയില്‍ ഇരിക്കുകയായിരുന്നു, അപ്പോള്‍ എനിക്ക് ഈ മെസ്സേജ് കിട്ടി." വീഡിയോയില്‍ കിർസ്റ്റണ്‍ പറയുന്നു.
"ഹായ് ക്രിസ്റ്റൻ, എന്‍റെ പേര് നേറ്റ്. ഞാൻ നിങ്ങളെ കണ്ടു, നിങ്ങൾ വളരെ സുന്ദരിയാണെന്ന് കരുതി, അതിനാൽ എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഒരു വഴി കണ്ടെത്തേണ്ടി വന്നു. ഞാൻ നിങ്ങളുടെ ലഗേജ് ടാഗിൽ നിങ്ങളുടെ നമ്പർ കണ്ടു, നിങ്ങൾക്ക് മെസ്സേജ് അയയ്ക്കാൻ തീരുമാനിച്ചു. ഇത് തോന്നുന്നത്ര വിചിത്രമല്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു! ഒരാൾക്ക് അവസരം കൊടുക്കുന്നോ?" തനിക്ക് ലഭിച്ച സന്ദേശം അവര്‍ വീഡിയോയില്‍ വായിച്ച് കേള്‍പ്പിച്ചു.
തന്‍റെ പേര്‍ അയാള്‍ തെറ്റായാണ് ഉച്ചരിച്ചതെന്നും എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയത്. ഫോണ്‍ നമ്പര്‍ കണ്ടെത്തി മെസേജ് അയക്കുന്നതിന് പകരം അയാള്‍ നേരിട്ട് തന്‍റെ അടുത്ത് വന്ന് ഇത് എന്തുകൊണ്ട് പറഞ്ഞില്ല എന്നതാണെന്നും യുവതി പറയുന്നു. നേറ്റിന്‍റെ ഈ പ്രവർത്തി തന്‍റെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. കാരണം ആ ബാഗേജിലെ ടാഗില്‍ തന്‍റെ വിലാസവുമുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു. ഫോണ്‍ നമ്പറും അഡ്രസും ലഭിച്ച അയാള്‍ ഭാവിയില്‍ തന്നെ നിരീക്ഷിക്കില്ലെന്നും ഉപദ്രവിക്കാനെത്തില്ലെന്നും എന്താണ് ഉറപ്പെന്നും യുവതി ചോദിക്കുന്നു.
ദില്ലിയിൽ നിന്നും മോഷ്ടിച്ച എസ്‍യുവി കണ്ടെത്തിയത് രാജസ്ഥാനില്‍; ഒപ്പം വിചിത്രമായ മൂന്ന് കത്തുകളും
അതേസമയം അയാളുടെ മറ്റ് വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നും താന്‍ എയര്‍പോട്ടിൽ വച്ച് അയാളുടെ തുറിച്ച് നോട്ടം അവഗണിച്ചിരുന്നെന്നും യുവതി വ്യക്തമാക്കി. എന്നാല്‍, അയാൾ വീണ്ടും മെസേജ് അയച്ചിരുന്നോ കാണാന്‍ ശ്രമിച്ചിരുന്നോ എന്നുള്ള കാര്യങ്ങള്‍ യുവതി വെളിപ്പെടുത്തിയില്ല. ലഗേജിലെ ടാഗില്‍ നിന്നും അഡ്രസ് അജ്ഞാതര്‍ക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും അതിന് പ്രത്യേകിച്ച് പരിഹാരമര്‍ഗങ്ങളൊന്നുമില്ലെന്നും കാഴ്ചക്കാരും പ്രതികരിച്ചു.
31 കാരിയായ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ല, ഡിവോഴ്സ് ആലോചിക്കുന്നെന്ന് 28 -കാരനായ ഭർത്താവ്