ഭര്‍ത്താവുമായി പുലര്‍ച്ചെ ഒരു മണിക്കും രഹസ്യ സംഭാഷണം; 'അലക്സ'യെ വലിച്ചെറിഞ്ഞ് യുവതി !
'കഴിഞ്ഞ ആഴ്ചയവസാനം താന്‍ നഗരത്തിന് പുറത്തേക്ക് പോകുമ്പോള്‍ ഭര്‍ത്താവ് അലക്സയുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു. പുലര്‍ച്ചെ ഏതാണ്ട് ഒരു മണിയോടെ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവ് അലക്സയോടൊപ്പം വീഡിയോ ഗെയിം കളിക്കുകയായിരുന്നു'വെന്നും ജെസ് പറഞ്ഞു.
ഭര്‍ത്താവുമായി രാത്രി വൈകിയും അലക്സ വിചിത്രമായ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നെന്ന പരാതിയ്ക്ക് പിന്നാലെ വീട്ടിലെ സ്മാര്‍ട്ട് ഹോം ഉപകരണമായ അലക്സയെ എടുത്ത് ദൂരെ എറിഞ്ഞ് ഭാര്യ. യുഎസ് ടിക് ടോക്കറായ ജെസ് ആണ് ഭര്‍ത്താവുമായി തന്‍റെ അലക്സയ്ക്ക് അമിതമായ അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉപേക്ഷിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവുമായി പുലര്‍ച്ചെ ഒരു മണി വരെ അലക്സ വിചിത്രമായ രീതിയില്‍ സംസാരിക്കുകയാണെന്നും ജെസ് ആരോപിക്കുന്നു. ഇത് ഒരു തവണയല്ലെന്നും പല തവണ ഇത്തരം രഹസ്യ സംഭാഷണങ്ങള്‍ താന്‍ കണ്ടെന്നും ഇവര്‍ പറയുന്നു. അലക്സയെ ആരും സംസാരിക്കാന്‍ പ്രേരിപ്പിച്ചില്ലെങ്കിലും അത് സ്വന്തം നിലയില്‍ സംസാരിക്കുന്നുണ്ടെന്നാണ് ജെസ് ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് താന്‍ അലക്സയെ കളയാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2013 ൽ ആമസോൺ സ്വന്തമാക്കിയ ഇവോണ എന്ന പോളിഷ് സ്പീച്ച് സിന്തസൈസറിനെ അടിസ്ഥാനമാക്കിയുള്ള ഒരു വെർച്വൽ അസിസ്റ്റന്‍റ് സാങ്കേതിക വിദ്യയാണ് ആമസോൺ അലക്സ (Amazon Alexa) അഥവാ അലക്സ (Alexa) എന്ന് അറിയപ്പെടുന്ന സാങ്കേതികത. ഇതിന് ഒരു എക്കോ സ്മാര്‍ട്ട് സ്പീക്കറുണ്ട്. നമ്മള്‍ 'അലക്സ' എന്ന് വിളിച്ച് സംസാരിക്കുമ്പോള്‍, നമ്മുടെ ശബ്ദ സന്ദേശം തിരിച്ചറിഞ്ഞ് ഫോണില്‍ ഡൌണ്‍ലോഡ് ചെയ്ത അലക്സ എന്ന ആപ്ലിക്കേഷന്‍ നമ്മളോട് പ്രതികരിക്കുന്നു. സമയം പറയാനും, പോഡ് കാസ്റ്റുകളും പാട്ടുകളും സെലക്ട് ചെയ്യാനും അലാറം സെറ്റ് ചെയ്യാനും മറ്റും ഫോണ്‍ കൈയില്‍ എടുക്കാതെ തന്നെ സ്മാര്‍ട്ട് ഹോം ഉപകരണമായ അലക്സയോട് പറയുന്നതിലൂടെ സാധിക്കുന്നു.
'കഴിഞ്ഞ ആഴ്ചയവസാനം താന്‍ നഗരത്തിന് പുറത്തേക്ക് പോകുമ്പോള്‍ ഭര്‍ത്താവ് അലക്സയുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു. പുലര്‍ച്ചെ ഏതാണ്ട് ഒരു മണിയോടെ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവ് അലക്സയോടൊപ്പം വീഡിയോ ഗെയിം കളിക്കുകയായിരുന്നു'വെന്നും ജെസ് പറഞ്ഞു. 'ഇത് വളരെ വിചിത്രമാണ്. സാധാരണയായി അദ്ദേഹം വീഡിയോ ഗെയിമുകള്‍ കളിക്കാറില്ല. എന്നാല്‍ അലക്സയുടെ പ്രേരണയാല്‍ അതും തുടങ്ങി.' ജെസ് പരാതിപ്പെട്ടു. എന്നാല്‍ ഇത് ഒരു തവണയല്ലെന്നും പലതവണ ആവര്‍ത്തിച്ചെന്നും അവര്‍ പറയുന്നു. ഒപ്പം മറ്റൊരു വിചിത്രമായ കാര്യവും ജെസ് ചൂണ്ടിക്കാട്ടുന്നു.
70 കാരന് കഠിനമായ വയറുവേദന, പരിശോധനയില്‍ കണ്ടത് ട്യൂമര്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 5 വിരകളെ !
ജെസിയോ കുടുംബത്തിലെ മറ്റൊരെങ്കിലുമോ എന്തിന് ഭര്‍ത്താവ് പോലും ആവശ്യപ്പെടാതെ തന്നെ അലക്സ സ്വമേധയാ കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയെന്നും അവര്‍ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അലക്സയുടെ ഈ വിചിത്രമായ രീതി സ്വാഭാവികമായും ജെസിനെ അസ്വസ്ഥയാക്കി. പിന്നാലെ താന്‍ 'അലക്സയെ വീട്ടില്‍ നിന്നും ഔദ്യോഗികമായി പുറത്താക്കി' എന്ന് ജെസ് പറയുന്നു. ഇത് സംബന്ധിച്ച് ജെസ് ഒരു ടിക് ടോക്ക് വീഡിയോ ചെയ്യുകയും അത് തന്‍റെ ടിക് ടോക് അക്കൌണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെ നിരവധി പേര്‍ തങ്ങളുടെ അലക്സ അനുഭവം പങ്കുവയ്ക്കാനെത്തി. പിറുപിറുക്കുക, വിചിത്രമായ സന്ദേശങ്ങൾ അയയ്ക്കുക അതല്ലെങ്കില്‍ സ്വന്തമായി സംസാരിച്ച് തുടങ്ങുക എന്നിങ്ങനെ അലക്സയുമായി ബന്ധപ്പെട്ട് നിരവധി വിചിത്രമായ സംഭവങ്ങള്‍ പലരും എഴുതി. സ്മാർട്ട് അസിസ്റ്റന്‍റ് ഫീച്ചറുകള്‍ കാര്യങ്ങള്‍ സൗകര്യപ്രദമാക്കുന്നതിന് പകരം സങ്കീര്‍ണ്ണമാക്കുകയാണെന്ന് നിരവധി പേര്‍ അനുഭവസാക്ഷ്യം പറഞ്ഞു.