നാല് വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിനെ 'മമ്മി'യാക്കി, പിന്നെ ദൈവമാക്കി ആഭിചാര പൂജ; ഭാര്യ അറസ്റ്റില്‍ !
ഈജിപ്ഷ്യന്‍ കുരിശ്, മാന്ത്രിക തകിടുകള്‍, മൃഗങ്ങളുടെ തലയോട്ടി ചിത്രങ്ങള്‍ തുടങ്ങി നൂറിലധികം വസ്തുക്കള്‍ പോലീസ് ഈ മുറിയില്‍ നിന്നും കണ്ടെത്തി. മൃതദേഹം സംരക്ഷിക്കുന്നതിന് സ്വെറ്റ്ലാന നിരവധി ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നതായും അവ ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നെന്നും പോലീസിനോട് പറഞ്ഞു
ഭര്‍ത്താവിന്റെ മൃതദേഹം മമ്മിയാക്കി നാല് വര്‍ഷം കിടക്ക പങ്കിട്ട സ്ത്രീയെ റഷ്യയില്‍ അറസ്റ്റ് ചെയ്തു. ഇവര്‍ ഭര്‍ത്താവിനായി പുരാതന ഈജിപ്ഷ്യന്‍ ദൈവീകാരാധനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചില നിഗൂഢ ആചാരങ്ങള്‍ നടത്തിയിരുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിവരം പുറത്ത് പറഞ്ഞാല്‍ അനാഥാലയത്തിലാക്കുമെന്ന് തന്‍റെ കൌമാരക്കാരായ മൂന്ന് മക്കളെയും സ്വെറ്റ്ലാന (50) ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്ളാഡിമിർ (49), നാല് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ വച്ച് മരിച്ചു. 2020 ലാണ് സംഭവം. ഡിസംബര്‍ മാസത്തില്‍ വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വലിയ വഴക്കുണ്ടായി. വഴക്കിനിടെ ഭാര്യ സ്വെറ്റ്ലാന, ഭര്‍ത്താവ് വ്ളാഡിമിറിന് നേരെ ആക്രമാസക്തയായി ചെല്ലുകയും മരണാശംസകള്‍ നേര്‍ന്നു. ഇതിന് പിന്നാലെ വ്ളാഡിമിര്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വ്ളാഡിമിര്‍ തന്‍റെ മുന്നില്‍ അഭിനയിക്കുകയാണെന്ന് സ്വെറ്റലാന കരുതി. മണിക്കൂറുകള്‍ക്ക് ശേഷം മൂത്തമകള്‍ അച്ഛന്‍റെ കിടപ്പില്‍ അസ്വസ്ഥത പ്രകരിപ്പിക്കുകയും അത് സ്വെറ്റ്ലാനയോട് ചോദിക്കുകയും ചെയ്തു. ഇതിനിടെ സ്വെറ്റ്ലാന വ്ളാഡിമിറിന്‍റെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് മുറിയിലേക്ക് മാറ്റി. പിന്നാലെ വിവരം പുറത്ത് പുറഞ്ഞാല്‍ കുട്ടികളെ അനാഥാലയത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തി.
സ്ഥിരമായി 'മൂക്കില്‍ തോണ്ടാറുണ്ടോ'?; നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു രോഗാവസ്ഥയെന്ന് ഗവേഷകര്‍
ഇവര്‍ക്ക് 17 ഉം 8 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളും 11 വയസുള്ള രണ്ട് ഇരട്ട ആണ്‍കുട്ടികളുമാണുള്ളതെന്ന് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ അറിയിച്ചു. അതേസമയം വിവരം പുറത്ത് അറിയിച്ച സാമൂഹിക പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടില്‍ 2021 മുതല്‍ ആരോഗ്യ വിവരങ്ങളന്വേഷിച്ച് ചെല്ലാറുണ്ടായിരുന്നെങ്കിലും വ്ളാഡിമിറിന്‍റെ മരണത്തെ കുറിച്ച് ഇപ്പോള്‍ മാത്രമാണ് അറിവ് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ രോഗവിവരം അന്വേഷിച്ചെത്തിയ സാമൂഹിക പ്രവര്‍ത്തകരാണ് മമ്മി കണ്ടെത്തിയതും പോലീസില്‍ വിവരം നല്‍കിയതും.
പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിരവധി നിഗൂഢമായ വസ്തുക്കള്‍ കണ്ടെത്തി. മമ്മിയുടെ കാലിന്‍റെ ഭാഗത്ത് ഈജിപ്ഷ്യന്‍ കുരിശ്, മദ്ധ്യേഷ്യൻ മെഡിറ്ററേനിയർ രാജ്യങ്ങളിൽ ഭാവിപ്രവചനത്തിന് ഉപയോഗിക്കുന്ന ടാറോ കാര്‍ഡ്സ് (Tarot Cards), മാന്ത്രിക തകിടുകള്‍, മൃഗങ്ങളുടെ തലയോട്ടി ചിത്രങ്ങള്‍ തുടങ്ങി നൂറിലധികം വസ്തുക്കള്‍ പോലീസ് ഈ മുറിയില്‍ നിന്നും കണ്ടെത്തി. മൃതദേഹം സംരക്ഷിക്കുന്നതിന് സ്വെറ്റ്ലാന നിരവധി ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നതായും അവ ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നെന്നും പോലീസിനോട് പറഞ്ഞു. ഇവര്‍ ഒരു മുറിയില്‍, പുരാതന ഈജിപ്ഷ്യന്‍ ദൈവമായ കുറുനരി തലയുള്ള അനുബിസിന് വേണ്ടി ഒരു താൽക്കാലിക ആരാധനാലയം നിര്‍മ്മിച്ചിരുന്നു. വ്ളാഡിമിറിനെ കുറിച്ച് അന്വേഷിക്കുന്ന ബന്ധുക്കളോടും അയല്‍ക്കാരോടും അദ്ദേഹം ടിബറ്റില്‍ ചികിത്സയിലാണെന്നാണ് പറഞ്ഞത്. തണുത്തറഞ്ഞ കാലാവസ്ഥയില്‍ ഷൂ ഉപയോഗിക്കാന്‍ വ്ളാഡിമിര്‍ തയ്യാറാകാതിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ കാലിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അറസ്റ്റിന് ശേഷം നടത്തിയ പരിശോധനയില്‍ സ്വെറ്റ്ലാനയ്ക്ക് സ്ക്രീസോഫ്രീനിയ രോഗമുണ്ടെന്ന് കണ്ടെത്തി. ഇവരുടെ നാല് മക്കളും ആശുപത്രിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാലനല്ല സാറേ... പോലീസാ !; പോത്തിന്‍റെ പുറത്തേറി പട്രോളിംഗ് നടത്തുന്ന 'ബഫല്ലോ സോള്‍ജിയേഴ്സ്' !