ജോലി കിട്ടിയ ഉടനെ കരഞ്ഞുകൊണ്ട് പോസ്റ്റ്, വെറും രണ്ടുമാസത്തിനുള്ളിൽ ആ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും യുവതി
യുവതി കരഞ്ഞുകൊണ്ട് പറഞ്ഞത് തനിക്കിപ്പോൾ ഒന്നിനും സമയമില്ല എന്നാണ്. താൻ രാവിലെ ജോലിക്ക് പോയതാണ്. ഇപ്പോഴാണ് തിരികെ വന്നത്. ഇനി കുളിക്കണം, ഡിന്നർ കഴിക്കണം, ഉറങ്ങണം ഇതിനല്ലാതെ മറ്റൊന്നിനും തനിക്ക് സമയമില്ല. താൻ ആകെ ക്ഷീണിതയാണ്. ആശങ്കാകുലയാണ് എന്നും യുവതി പറഞ്ഞിരുന്നു.
എന്തും ഏതും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന അനേകം പേർ ഇന്നുണ്ട്. അതൊരു സന്തോഷമായതുകൊണ്ടാവാം. അല്ലെങ്കിൽ നമ്മുടെ വിഷമങ്ങളോ, സമ്മർദ്ദങ്ങളോ ലഘൂകരിക്കുന്നതിന് വേണ്ടിയാവാം. ഇതൊന്നുമല്ലാതെ, ലൈക്കിനും ഷെയറിനും വേണ്ടിയും ആവാം. എന്നിരുന്നാലും, ഇത്തരം വീഡിയോകൾക്ക് പിന്നാലെ വൻ വിമർശനങ്ങൾ നേരിടുന്നവരും ചർച്ചകൾക്ക് പാത്രമായിത്തീരുന്നവരും ഒക്കെയുണ്ട്.
അതുപോലെ തന്റെ ആദ്യത്തെ ജോലിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് പോസ്റ്റിട്ട യുവതി വെറും രണ്ട് മാസത്തിന് ശേഷം ജോലിയിൽ നിന്നും തന്നെ പിരിച്ചുവിട്ടു എന്നാണ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തുന്നത്. ന്യൂയോർക്കിലാണ് യുവതിക്ക് ജോലി കിട്ടിയത്. കോളേജിന് ശേഷം തനിക്ക് കിട്ടുന്ന ആദ്യത്തെ 9-5 ജോലിയാണിത്. ഈ ജോലിക്ക് വേണ്ടിയാണ് ന്യൂയോർക്കിലേക്ക് താൻ വന്നത് തന്നെ. അതുകൊണ്ട് വലിയ ആകാംക്ഷയുണ്ട് എന്ന് യുവതി ജോലി കിട്ടിയപ്പോൾ പറഞ്ഞിരുന്നു.
അതിനുപിന്നാലെ യുവതി കരഞ്ഞുകൊണ്ട് പറഞ്ഞത് തനിക്കിപ്പോൾ ഒന്നിനും സമയമില്ല എന്നാണ്. താൻ രാവിലെ ജോലിക്ക് പോയതാണ്. ഇപ്പോഴാണ് തിരികെ വന്നത്. ഇനി കുളിക്കണം, ഡിന്നർ കഴിക്കണം, ഉറങ്ങണം ഇതിനല്ലാതെ മറ്റൊന്നിനും തനിക്ക് സമയമില്ല. താൻ ആകെ ക്ഷീണിതയാണ്. ആശങ്കാകുലയാണ് എന്നും യുവതി പറഞ്ഞിരുന്നു. ആ വീഡിയോ വന്നതിന് പിന്നാലെ യുവതിയെ വിമർശിച്ചു കൊണ്ട് ഒരുപാട് പേർ കമന്റ് നൽകിയിരുന്നു.
എന്നാൽ, വെറും രണ്ട് മാസത്തിന് ശേഷം ഇപ്പോൾ യുവതി പറയുന്നത് തന്നെ ആ ജോലിയിൽ നിന്നും പിരിച്ചുവിട്ടു എന്നാണ്. ടിക്ടോക്ക് വീഡിയോയിൽ തന്നെയാണ് യുവതി ഇക്കാര്യവും പറഞ്ഞിരിക്കുന്നത്. എന്നാൽ, തന്റെ കുറ്റം കൊണ്ടല്ല പിരിച്ചുവിട്ടത്. തന്നെ ടീം ലീഡറിനൊക്കെ വലിയ കാര്യമായിരുന്നു. കമ്പനിക്ക് ഒരു തൊഴിലാളിയെ നിലനിർത്താനുള്ള അവസ്ഥ ഇല്ലാത്തതിനാലാണ് തന്നെ പിരിച്ചുവിട്ടത് എന്നും യുവതി പറയുന്നു.
ഒപ്പം നാനിയായോ മറ്റോ എന്തെങ്കിലും ജോലി കിട്ടിയാൽ ഉപകാരമാണ് എന്നും ബ്രിയേൽ എന്ന യുവതി പറഞ്ഞു. ഈ പോസ്റ്റിനും ഒരുപാട് പേർ കമന്റുകളുമായി എത്തി. നല്ല ജോലി കിട്ടുന്നത് വരെ ഇങ്ങനെയുള്ള കുഞ്ഞുകുഞ്ഞ് ജോലികൾ ചെയ്യാൻ മനസ് കാണിക്കുന്നതിന് ഒട്ടേറെപ്പേർ അവളെ അഭിനന്ദിച്ചു. ഒപ്പം പെട്ടെന്ന് അടുത്ത ജോലി കിട്ടട്ടെ എന്നും പലരും പറഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം