അമ്പമ്പോ മുംബൈയിലെന്തൊരു ചിലവാണ്..? സിംഗപ്പൂരിലെ ചിലവുമായി താരതമ്യം ചെയ്ത് യുവതി
ജീവിതച്ചെലവ് സംബന്ധിച്ച ആഗോള സർവേകളിൽ ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ നഗരങ്ങളുമായി മത്സരിച്ച് തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നഗരമാണ് സിംഗപ്പൂർ.
ലോകത്തിലെ ഏറ്റവും ചിലവ് കൂടിയ നഗരമായിട്ടാണ് സിംഗപ്പൂർ അറിയപ്പെടുന്നത്. ഉയർന്ന ജീവിതച്ചെലവ്, മികച്ച പൊതുവിടങ്ങൾ, മികച്ച പൊതുഗതാഗതം എന്നിവയെല്ലാം അതിന് കാരണമാണ്. എന്നിരുന്നാലും, സിംഗപ്പൂരിലെ കഫേയുടെയും റെസ്റ്റോറൻ്റുകളുടെയും വിലയെ മുംബൈയിലെ വിലയുമായി താരതമ്യപ്പെടുത്തിയിരിക്കയാണ് ഒരു ഇന്ത്യൻ ടൂറിസ്റ്റ്.
സുബി എന്ന യുവതിയാണ് സിംഗപ്പൂരിലെ കഫേയിലെയും റെസ്റ്റോറന്റുകളിലെയും വിലയെ മുംബൈയിലെ കഫെയിലെയും റെസ്റ്റോറന്റുകളിലെയും വിലയുമായി താരതമ്യപ്പെടുത്തിക്കൊണ്ട് എക്സിൽ (ട്വിറ്റർ) പോസ്റ്റിട്ടിരിക്കുന്നത്. രണ്ട് നഗരങ്ങളും തമ്മിൽ വലിയ സാമ്പത്തിക അസമത്വം തന്നെ ഉണ്ട്. എന്നിട്ടും എങ്ങനെയാണ് മുംബൈയിലെ റെസ്റ്റോറന്റുകൾ സിംഗപ്പൂരിലെ റെസ്റ്റോറന്റുകളെ പോലെ ചിലവേറിയതാകുന്നത് എന്നാണ് സുബിയുടെ ചോദ്യം. ഇത് ശരിക്കും ഭ്രാന്ത് തന്നെ എന്നാണ് അവർ പറയുന്നത്.
“ഒരാഴ്‌ച സിംഗപ്പൂരിൽ ഉണ്ടായിരുന്നു, നല്ല കഫേകൾ/റെസ്റ്റോറൻ്റുകൾ, കോഫി, യൂബറുകൾ, എക്സ്പീരിയൻസ് തുടങ്ങിയവയുടെ കാര്യത്തിൽ മുംബൈ എത്ര ചെലവേറിയതാണെന്നത് എന്നെ ഞെട്ടിച്ചു. ബാന്ദ്രയിലെയും മിക്ക റെസ്‌റ്റോറൻ്റുകളെക്കാളും വളരെ ചെറിയ ചിലവ് മാത്രമാണ് സിംഗപ്പൂരിൽ അധികം. അത് തികച്ചും ഭ്രാന്തമായ കാര്യം തന്നെ” എന്നാണ് സുബി എക്സിൽ കുറിച്ചത്.
ജീവിതച്ചെലവ് സംബന്ധിച്ച ആഗോള സർവേകളിൽ ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ നഗരങ്ങളുമായി മത്സരിച്ച് തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നഗരമാണ് സിംഗപ്പൂർ. ആഡംബര നഗരമായിട്ടാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ, മുംബൈയിൽ ഇങ്ങനെ ഒന്നുമല്ലെങ്കിൽ പോലും ഇവിടുത്തെ ചെലവ് ഏറെക്കുറെ പല കാര്യങ്ങളിലെ സിംഗപ്പൂരിലെ ചെലവിന്റെ അടുത്ത് വരും എന്നാണ് സുബി പറയുന്നത്.
വളരെ പെട്ടെന്നാണ് സുബിയുടെ ട്വീറ്റ് വൈറലായി മാറിയത്. നിരവധിപ്പേർ ഇതിന് കമന്റുകളുമായി എത്തി. മുംബൈയിൽ എല്ലാത്തിനും വില വളരെ കൂടുതലാണ്, യാതൊരു നിയന്ത്രണങ്ങളും അക്കാര്യത്തിൽ ഇല്ല എന്നായിരുന്നു പലരുടേയും അഭിപ്രായം.
സ്വീഡൻ തന്നെ നല്ലത്, മരിച്ച് പണിയെടുക്കണ്ട; ഇന്ത്യയിലെ തൊഴിൽ സംസ്കാരവുമായി താരതമ്യപ്പെടുത്തി ടെക്കി