ബഹിരാകാശത്ത് ഷേക്സ്പീരിയൻ വസന്തം; ഫസ്റ്റ് ഫോളിയോയുടെ 400-ാം വാർഷികത്തിൽ ഷേക്സ്പിയര്‍ ഛായാചിത്രം ബഹിരാകാശത്ത്!

   ഷേക്സ്പിയറിന്‍റെ ഛായ ചിത്രവും എ മിഡ് സമ്മർ നൈറ്റ്സ് ഡ്രീമിൽ നിന്നുള്ള ഒരു പ്രസംഗത്തിന്‍റെ പകർപ്പുമാണ് പ്രത്യേകം തയ്യാറാക്കിയ വെതർ ബലൂണിൽ ബഹിരാകാശത്തേക്ക് അയച്ചത്. 

William Shakespeare portrait in space on First Folios 400th anniversary bkg

ഷേക്സ്പിയറിന്‍റെ സുഹൃത്തുക്കൾ ചേർന്ന് അദ്ദേഹം മരിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1623 നവംബർ 8 ന് ആയിരുന്നു ഷേക്സ്പിയർ എഴുതിയ 37 നാടകങ്ങളിൽ 36 എണ്ണവും ഉൾക്കൊള്ളുന്ന ആദ്യ ഫോളിയോ പ്രസിദ്ധീകരിച്ചത്. ഈ സുപ്രധാന പ്രസിദ്ധീകരണത്തിന്‍റെ 400-ാം വാർഷികം ഈ വർഷം അടയാളപ്പെടുത്തി.  അദ്ദേഹത്തിന്‍റെ കൃതികളെ കോമഡി, ട്രാജഡി, ഹിസ്റ്ററി എന്നിങ്ങനെ കൃത്യമായി ചിട്ടപ്പെടുത്തിയായിരുന്നു ആദ്യ സമാഹാരത്തിന്‍റെ പ്രസിദ്ധീകരണം. ഈ ഫസ്റ്റ് ഫോളിയോ ഇല്ലായിരുന്നെങ്കിൽ ഷേക്സ്പിയറിന്‍റെ പ്രധാനപ്പെട്ട കൃതികൾ എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു.പ്രിയപ്പെട്ട സാഹിത്യകാരനോടും അദ്ദേഹത്തിന്‍റെ കൃതികളോടുള്ള ആദരസൂചകമായി ആദ്യസമാഹാരം പ്രസിദ്ധീകരണത്തിന്‍റെ നാനൂറാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ലോകത്തിന് പുറത്തുള്ള ഒരു ആദരവാണ് അദ്ദേഹത്തിന് സമർപ്പിച്ചത്. അദ്ദേഹത്തിന്‍റെ ഛായാ ചിത്രവും എ മിഡ് സമ്മർ നൈറ്റ്സ് ഡ്രീമിൽ നിന്നുള്ള ഒരു പ്രസംഗത്തിന്‍റെ പകർപ്പുമാണ് പ്രത്യേകം തയ്യാറാക്കിയ വെതർ ബലൂണിൽ ബഹിരാകാശത്തേക്ക് അയച്ചത്. 

'പൂച്ച കയറി, പുലി വാല് പിടിച്ചു'; നിത്യസന്ദര്‍ശകനായ പൂച്ചയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി, പിന്നാലെ ട്വിസ്റ്റ് !

20 -കാരന്‍റെ മരണത്തിന് കാരണമായ 'ഫ്രൈഡ് റൈസ് സിന്‍ഡ്രാമി'നെ കരുതിയിരിക്കുക !

യുകെ ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാവ് ജാക്ക് ജൂവേഴ്സ് ആണ് ഈ ആദര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, "ലോകത്തിലെ ആദ്യത്തെ വിപണന കേന്ദ്രീകൃത ബഹിരാകാശ ഏജൻസി" എന്ന് സ്വയം വിശേഷിപ്പിക്കുന്ന സെന്‍റ് ഇൻ ടു സ്‌പേസ് എന്ന എയ്‌റോസ്‌പേസ് കമ്പനിയാണ് ലോകത്തിന് പുറത്തുള്ള ഈ ആദരവിന് സഹായിച്ചത്. ഛായാചിത്രവും പ്രസംഗവും ആലേഖനം ചെയ്ത വെതർ ബലൂണിൽ ക്യാമറയും ജിപിഎസ് ട്രാക്കറും ഘടിപ്പിച്ചിരുന്നു.കൗതുകകരമായ മറ്റൊരു കാര്യം വെതർ ബലൂൺ ക്യാമറ പകർത്തിയ ഈ ദൃശ്യങ്ങളാണ് ജാക്ക് ജൂവേഴ്‌സിന്‍റെ "ലവേഴ്‌സ് ആൻഡ് മാഡ്‌മെൻ" എന്ന ഹ്രസ്വചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.  സിനിമയിൽ, ഒരു കലാമത്സരത്തിന്‍റെ ഭാഗമായി ഒരു സ്ത്രീ ഷേക്സ്പിയറിന്‍റെ ഛായാചിത്രം വായുവിലേക്ക് അയയ്ക്കുന്ന ഭാഗത്താണ് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.

മുത്തച്ഛന്‍റെ കാലത്ത് വാങ്ങിയ 1000 വോള്‍വോ കാറുകള്‍ക്ക് കൊച്ചുമകന്‍റെ കാലത്തും പണം നല്‍കിയില്ലെന്ന് സ്വീഡന്‍!

Latest Videos
Follow Us:
Download App:
  • android
  • ios